Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വരണ്ട മുടിയ്ക്ക് ഷാംപൂ വീട്ടിലുണ്ടാക്കാം
മുടിയുടെ ആരോഗ്യത്തിന് മുടി വൃത്തിയായി വയ്ക്കേണ്ടത് ആവശ്യമാണ്. ഇതിനായുള്ള മാര്‍ഗമോ ഷാംപൂവും. എന്നാല്‍ രാസവസ്തുക്കളടങ്ങിയ ഷാംപൂ ദിവസവും മുടിയില്‍ തേയ്ക്കുന്നത് ദോഷവുമാണ്. ഇതിനുള്ള പരിഹാരമാണ് വീട്ടിലുണ്ടാക്കുന്ന ഷാംപൂ.

റീത്ത എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഒരിനും കായുണ്ട്. സോപ്പുകായെന്നു വേണമെങ്കില്‍ പറയാം. ചവക്കായ്, ഉര്വഞ്ചി തുടങ്ങിയ പേരുകളുമുണ്ട്. ഇവ ഉപയോഗിച്ച് ഷാംപൂ തയ്യാറാക്കാം.
ഇവയുടെ അഞ്ചോ ആറോ കുരുക്കള്‍ രണ്ടു മൂന്നു കപ്പ് വെള്ളത്തിലിട്ടു വയ്ക്കുക. ഈ വെള്ളം ഉപയോഗിച്ച് തല കഴുകാം. ഇത് മുടിയെ വരണ്ടതാക്കാതെ തന്നെ ആരോഗ്യം കാക്കുന്നു. മുടിയിലെ അഴുക്കും പേന്‍ ശല്യവും ഒഴിവാക്കാന്‍ ഇത് നല്ലതാണ്. മുടിയ്ക്ക് തിളക്കവും നല്‍കും.
ബേക്കിംഗ് സോഡ ഉപയോഗിച്ചും ഷാംപൂ ഉണ്ടാക്കാം. ഒരു ടീ സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു കപ്പ് വെള്ളത്തിലിടുക. ഇത് തലയില്‍ തേച്ച് പത്തു മിനിറ്റു കഴിഞ്ഞ് മുടി കഴുകാം.
ബേക്കിംഗ് സോഡ കൊണ്ട് കഴുകി മുടി വല്ലാതെ വരളുന്നുവെന്നു തോന്നിയാല്‍ മുടിയില്‍ തേനോ വിനെഗറോ തേച്ച് ഒന്നുകൂടി കഴുകാം. ഇവ നല്ലൊരു കണ്ടീഷണറിന്റെ ഗുണമാണ് ചെയ്യുന്നത്.
വിനെഗറും നല്ല ഒരു ഷാംപൂവിന്റെ ഗുണം ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ ടീസ്പൂണ്‍ വിനെഗര്‍ ചെറുചൂടുവെള്ളത്തില്‍ കലക്കി മുടിയില്‍ മസാജ് ചെയ്യാം. പത്തു പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുകയുമാകാം. മുടിയിലെ അഴുക്കു നീങ്ങുക മാത്രമല്ലാ, മുടിക്ക് നല്ലൊരു കണ്ടീഷണറിന്റെ ഗുണവും ലഭിക്കും. ആപ്പിള്‍ സിഡാര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ നന്നായിരിക്കും.
ഇവ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടില്ലെന്നതു മാത്രമല്ലാ, കൃത്രിമ വസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതു കൊണ്ട് മുടിക്ക് ദോഷം വരുത്തുകയും ചെയ്യുന്നില്ല.



Click it and Unblock the Notifications
