Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുടിക്ക് ചില സൂത്രങ്ങള്‍

കറിവേപ്പിലയും കയ്യ്യൂന്ന്യാദിയും തേച്ച് തിളപ്പിച്ച വെളിച്ചെണ്ണ തലയില്‍ തേച്ചു കുളിച്ചാല്‍ അകാലനര മാറും. മുടി നല്ലപോലെ വളരുകയും ചെയ്യും.
ചെറുനാരങ്ങാ നീരില്‍ വെളുത്തുള്ളി അരച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. പിന്നീട് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. താരനും പേന്‍ശല്യവും ഒഴിവാക്കാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്.
കറിവേപ്പില, ആര്യവേപ്പില എന്നിവയിട്ട് വെള്ളം തിളപ്പിച്ചാറ്റി ഈ വെള്ളത്തില്‍ മുടി കഴുകുന്നത് താരന് ഒഴിവാക്കും. തലയ്ക്ക് കുളിര്മയുണ്ടാവുകയും ചെയ്യും.
തലയില്‍ തേക്കാനുള്ള വെളിച്ചെണ്ണ വീട്ടില്‍ തന്നെ ഉണ്ടാക്കുകയാണ് കൂടുതല്‍ നല്ലത്. ശുദ്ധമായ വെളിച്ചെണ്ണ തുളസി, ചെമ്പരത്തിപ്പൂ, കറ്റാര്‍വാഴ എന്നിവയിട്ട് കാച്ചി മുടിയില്‍ തേക്കാം.
മുടിത്തുമ്പ് പിളരുന്നത് മുടിയുടെ ഭംഗി കളയും. ഇടയ്ക്ക് മുടിത്തുമ്പ് മുറിയ്ക്കുന്നത് ഗുണം ചെയ്യും.
മുടി ഉണങ്ങിക്കഴിഞ്ഞാല്‍ കെട്ടി വയ്ക്കുക. അല്ലെങ്കില്‍ മുടി അവിടിവിടെ ഉരസി മാര്‍ദവം നഷ്ടപ്പെടും. മുടിവളര്ച്ചയെയും ഇത് ബാധിക്കും.
മുടിയില്‍ കഴിവതും സ്ട്രെയ്റ്റനിംഗ്, കളറിംഗ് തുടങ്ങിയ പരീക്ഷണങ്ങള്‍ നടത്തരുത്. രാസവസ്തുക്കള്‍ മുടിയുടെ സ്വാഭാവിക വളര്‍ച്ചയെയും സൗന്ദര്യത്തേയും ബാധിക്കും.
മുടിക്ക് കറുപ്പു വേണ്ടെന്നുള്ളവര്ക്ക്് മയിലാഞ്ചി തലയില്‍ തേക്കാം. ഹെന്ന ചെയ്യുന്നത് മുടിയുടെ നിറം മാറ്റുക മാത്രമല്ലാ, മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
