Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മുടി കളര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
മുടിക്ക് പലവിധ നിറങ്ങള്‍ നല്കുന്ന ഫാഷന്‍ വന്നിട്ട് കാലം കുറച്ചായി. ഇഷ്ടമുള്ള നിറത്തില്‍ മുടി മാറ്റാം.

മുടിക്ക് നിറം നല്കുന്നതു കൊണ്ട് മറ്റൊരു പ്രയോജനവുമുണ്ട്. മുടിയുടെ അഭംഗി കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
മുടി കളര്‍ ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നിറം നല്കുന്നതിനു മുന്‍പ് മുടി മുഖത്തിന് ചേര്‍ന്ന ആകൃതിയില്‍ മുറിയ്ക്കേണ്ടത് ആവശ്യമാണ്. അല്ലതെ നിറം നല്കിയ ശേഷമല്ലാ, മുറിയ്ക്കേണ്ടത്.
ചര്മനിറവും തെരഞ്ഞെടുക്കുന്ന മുടിക്കളറുമായി ചേര്‍ച്ച വേണം. വെളുത്ത ചര്‍മമുള്ളവര്‍ക്ക് റെഡിഷ് ബ്രൗണ്‍, ബര്‍ഗണ്ടി നിറങ്ങള്‍ ഉപയോഗിക്കാം. ഗോള്‍ഡന്‍ നിറവും ഇക്കൂട്ടര്‍ക്ക് ചേരും.
നിറം കുറഞ്ഞവര്‍ക്ക് ബര്‍ഗണ്ടി, റെഡ് നിറങ്ങള്‍ ചേരും. ഗോള്‍ഡന്‍ ഷേഡുകള്‍ ഇക്കൂട്ടര്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
താല്‍ക്കാലികമായും സ്ഥിരമായും മുടി നിറം മാറ്റാം. മുടിയില്‍ താല്‍ക്കാലികമായി നിറം നല്‍കുന്നത് വേണമെങ്കില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. പെര്‍മനന്റ് കളറിംഗിന് വിദഗ്ധസേവനം തേടുന്നതാണ് നല്ലത്. ശരിയായി ചെയ്തില്ലെങ്കില്‍ മുടി പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതു കൊണ്ടാണിത്.
നല്ല ഉല്പന്നങ്ങള് മാത്രം മുടിയില്‍ ഉപയോഗിക്കുക. ഇക്കാര്യത്തില്‍ പണലാഭം നോക്കുന്നത് മുടിയെ നശിപ്പിക്കും.
ഹെയര്‍ കളര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് പായ്ക്കറ്റിലെ നിര്‍ദേശങ്ങള്‍ വായിച്ചിരിക്കണം. ഇതേ പടി ചെയ്യുകയും വേണം. എങ്കിലേ വേണ്ട വിധത്തിലുള്ള പ്രയോജനം ലഭിക്കുകയുള്ളൂ.
ചിലര്‍ക്ക് ഹെയര്‍ കളര്‍ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കും. ആദ്യമായി ഹെയര്‍ കളര്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തില്‍ അല്പം തേച്ച് ടെസ്റ്റു ചെയ്തു നോക്കണം. അലര്‍ജിയുള്ളവര്‍ ഹെയര്‍ കളര്‍ ഉപയോഗിക്കരുത്.



Click it and Unblock the Notifications
