Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സ്ട്രെയിറ്റനിംഗ് ചെയ്ത മുടി കൊഴിയാതിരിക്കാന്‍

നീട്ടിയ മുടി ജട പിടിക്കാന്‍ എളുപ്പം, പെട്ടെന്ന് കൊഴിഞ്ഞു പോവുകയും ചെയ്യും. ഇത്തരം മുടി സംരക്ഷിക്കാന്‍ ചെയ്യാവുന്ന ചില വഴികളുണ്ട്.
നീട്ടിയ മുടിയ്ക്കുള്ള ഏറ്റവും നല്ല കണ്ടീഷണറാണ് തൈര്. മുടി കഴുകുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും തൈര് മുടിയില്‍ പുരട്ടുക. മുടി തിളക്കമുള്ളതാക്കാനും ജട പിടിക്കുന്നതു തടയാനും ഈ മാര്‍ഗത്തിന് കഴിയും. തൈരിനൊപ്പം വേണമെങ്കില്‍ തേനും കൂട്ടിച്ചേര്‍ത്ത് പുരട്ടാം.
ഹോട്ട് ഓയില്‍ മസാജ് നീട്ടിയ മുടിയ്ക്കുള്ള നല്ലൊന്നാന്തരം സംരക്ഷണമാര്ഗമാണ്. മുടികൊഴിച്ചില്‍ തടയുമെന്നു മാത്രമല്ലാ, നീട്ടിയ മുടിയുടെ തിളക്കം കാത്തു സൂക്ഷിക്കാനും ഹോട്ട് ഓയില്‍ മസാജ് സഹായിക്കും. കുളിയ്ക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും മുടിയില്‍ ചൂടുള്ള എണ്ണ പുരട്ടി മസാജ് ചെയ്യുക. ഇത് വേണമെങ്കില്‍ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഷാംപൂ ഉപയോഗിക്കുകയാണെങ്കില്‍ കണ്ടീഷണറും ഉപയോഗിക്കണം. അല്ലെങ്കില്‍ മുടി ജട പിടക്കും. ബദാം എണ്ണയോ വെളിച്ചെണ്ണയോ ഹോട്ട് ഓയില്‍ മസാജിന് ഉപയോഗിക്കാം.
മുട്ടയും നീട്ടിയ മുടിയ്ക്കു പറ്റിയ കണ്ടീഷണര്‍ തന്നെ. മുട്ടയുടെ വെള്ള നല്ലപോലെ ഉടച്ച് മുടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയണം. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിക്കാം.
മുടി കഴുകിയ ശേഷം ഒരു കപ്പ് വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി വിനെഗര്‍ കലക്കി മുടിയില്‍ ഒഴിക്കുക. പിന്നീട് വെള്ളമുപയോഗിച്ച് കഴുകിക്കളയുക. മുടി തിളങ്ങുവാന്‍ പറ്റിയ മാര്‍ഗമാണിത്.
തേയിലവെള്ളവും നീട്ടിയ മുടി നീണ്ടു തന്നെ നില്ക്കാന് സഹായിക്കും. ഇത് മുടിയുടെ തിളക്കം കൂട്ടുകയും ചെയ്യും. തേയിലവെള്ളം മുടിയില്‍ പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഇത് നല്ലൊരു കണ്ടീഷണറുടെ ഫലം മാത്രമല്ലാ, മുടിയ്ക്ക് ഭംഗിയുള്ള ചെറിയൊരു നിറവ്യത്യാസവും നല്‍കും.



Click it and Unblock the Notifications
