Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
ഏഴു വഴികള്‍, മുടി വളരും
എന്തൊക്കെ ഫാഷന്‍ വന്നാലും നല്ല മുടി കൊതിക്കാത്ത സ്ത്രീകളുണ്ടാകില്ല. എന്നാല്‍ ഇതോ കുറച്ചു പേര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യവും. നല്ലപോലെ മുടി വളരാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ചില നിസാര വഴികള്‍,

*തേങ്ങാപ്പാല്‍, ആട്ടിന്പാല് എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.
* മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക.
* ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന് പാല്, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.
* വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും.
* നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും.
* വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്പം ബദാം ഓയിലും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയില്‍ താരന് വരാതിരിക്കാന്‍ നല്ലതുമാണ്.
* മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര്‍ വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്സിയില്‍ അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.
* വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.



Click it and Unblock the Notifications
