Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍

തലയില്‍ ഒരു നരച്ച മുടിയുണ്ടെങ്കില്‍ അത് പിഴുതു മാറ്റാന്‍ പലരും മടിക്കുന്ന കാണാം. ഇതിനു പറയുന്ന കാരണമോ, നരച്ച മുടി പിഴുതു മാറ്റിയാല്‍ കൂടുതല്‍ മുടികള്‍ നരയ്ക്കുമെന്നതും. ഇതില്‍ വാസ്തവത്തില്‍ കാര്യമൊന്നുമില്ല. മുടി പിഴുതു മാറ്റിയാല്‍ മുടിവേരുകള്‍ക്ക് കേടു വരുമെന്നുള്ളത് സത്യമാണ്. വേദനയുമുണ്ടാകും. അല്ലാതെ ഇത് കൂടുതല്‍ നരച്ച മുടികള്‍ക്ക് വഴിയൊരുക്കുമെന്ന കാര്യത്തില്‍ വാസ്തവമൊന്നുമില്ല്.
മുടി പിന്നിയിടുന്നത് മുടി നഷ്ടപ്പെടുത്താനും കഷണ്ടി വരാനും കാരണമാകുമെന്ന ഒരു വിശ്വാസവും ചിലരിലുണ്ട്. മുടി മുറുകെ വലിച്ചു പിന്നിയിടുന്നത് മുടിയിഴകള്‍ക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും. ഒന്നോ രണ്ടോ മുടി ചിലപ്പോള്‍ പൊട്ടിപ്പോയെന്നും വരാം. അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ല.
കഴുകിയാല്‍ മുടി കൊഴിയുമെന്നു പറഞ്ഞ് ദിവസവും തല കുളിയ്ക്കാത്തവരുണ്ട്. ഇതിലും വാസ്തവമില്ല. മുടി കഴുകുന്നത് അഴുക്കു നീക്കാനും മുടി വൃത്തിയായിരിക്കാനും സഹായിക്കും. അല്ലാതെ മുടി കുറയില്ല. കുളിയ്ക്കുമ്പോള്‍ ദിവസവും രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂ, കണ്ടീഷണര്‍ എന്നിവ ഉപയോഗിക്കരുതെന്നു മാത്രം.



Click it and Unblock the Notifications
