Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുടി കൊഴിച്ചില്‍ തടയാന്‍ ഉള്ളി

ഉള്ളിനീര് തലയോടില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ അകറ്റാന്‍ പറ്റിയ നല്ലൊന്നാന്തരം മാര്‍ഗമാണ്. ഇത് തലയോടിലെ സുഷിരങ്ങളെ തുറക്കുവാന്‍ സഹായിക്കും. ഉള്ളിനീര് പുരട്ടുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടുന്നത് നല്ലതാണ്. ഇത് ഉള്ളിനീര് തലയോടില്‍ ശരിക്കു പിടിയ്ക്കുന്നതിന് സഹായിക്കും.
ഉള്ളിയുടെ നീര് തേനുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് മിക്സിയില്‍ അടിച്ച് ജെല്‍ പോലെയാക്കാം.
ഉള്ളി മിക്സിയില്‍ അടിച്ച് അതില്‍ വെളിച്ചെണ്ണയും അല്പം ബിയറും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. ബിയര്‍ നല്ലൊരു കണ്ടീഷണറിന്റെ ഗുണം ചെയ്യും. വെളിച്ചെണ്ണ മുടിവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.
ബിയര്‍ മാത്രമല്ലാ, റം ഉള്ളിയുടെ കൂടെ ഉപയോഗിച്ചും മുടി സംരക്ഷിക്കാം. അല്പം റമ്മില്‍ ഉള്ളി അരിഞ്ഞത് ഒരു രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഇത് ഉള്ളിനീര് റമ്മില്‍ അലിയാന്‍ സഹായിക്കും. ഈ റം തലയോടിലും മുടിയിലും തേയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
