Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ദിവസക്കുളി മുടി കളയുമോ വളര്‍ത്തുമോ?

എന്തൊക്കെ ന്യായം പറഞ്ഞാലും മുടി ദിവസവും കഴുകുന്നതാണ് വൃത്തിക്കും മുടിയുടെ ആരോഗ്യത്തിനും നല്ലത്. ദിവസവും കുളിയ്ക്കുമ്പോള്‍ തലയോടില്‍ അണുബാധ ഉണ്ടാകില്ല. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മുടി വൃത്തിയായി കഴുകിയില്ലെങ്കില്‍ വിയര്‍പ്പടിഞ്ഞ് അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ താരന്, പേന്‍ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.
ദിവസവും മുടി കഴുകുന്നത് മുടിവേരിനെ ബലമുള്ളതാക്കും. മുടികൊഴിച്ചില്‍ തടയാനും ഇത് സഹായിക്കും.
ധാരാളം മുടിയുള്ളവര്‍ക്ക് ദിവസവും മുടി കഴുകുന്നത് ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇത്തരക്കാര്‍ മുടി ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും കഴുകണം. മുടി അഴുക്കായെന്നു തോന്നിയാലും കഴുകേണ്ടത് അത്യാവശ്യം.
ചുരുണ്ട, കട്ടിയുള്ള മുടിയുള്ളവര്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും മുടി കഴുകണം. കുറച്ചു മുടിയുള്ളവര്‍ക്ക് ദിവസവും കഴുകാം.
ഷാംപൂ ഉപയോഗിക്കുന്നവര്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മുടിയില്‍ കണ്ടീഷണര്‍ പുരട്ടാനും മറക്കരുത്.



Click it and Unblock the Notifications
