Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
മുടികൊഴിച്ചിലിന് ആയുര്വേദ വഴികള്

ആയുര്വേദ പ്രകാരം ദിവസവും ഗ്രീന് ടീ കുടിയ്ക്കുന്നത് മുടികൊഴിച്ചില് തടയാന് വളരെ നല്ലതാണ്. ഇതിലെ കാറ്റെജിന്സ് ശരീരത്തിലെ 5 ആല്ഫ റിഡക്ടേസ് എന്ന എന്സൈമിന്റെ പ്രവര്ത്തനം കുറയ്ക്കുന്നു. ഈ എന്സൈമാണ് മുടികൊഴിച്ചില് വരുത്തുന്നത്. ആല്ഫ ടെസ്റ്റോസ്റ്റിറോണ് എന്ന ഹോര്മോണുമായി പ്രവര്ത്തിച്ച് മുടിയുടെ വളര്ച്ച മുരടിപ്പിക്കുകയും ചെയ്യും.
നെല്ലിക്ക, ഷിക്കാക്കായ് എന്നിവ മുടി കൊഴിച്ചില് തടയാന് നല്ലതാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുകയോ ഉണക്കിപ്പൊടിച്ച് മുടിയില് പുരട്ടുകയോ ആവാം. ഷിക്കാക്കായ്, നെല്ലിക പൊടികള് രണ്ടു സ്പൂണ് വീതം എടുത്ത് വെള്ളത്തില് കലര്ത്തി പേസ്റ്റാക്കി തലയില് പുരട്ടാം. അറ്റം പിളര്ന്ന മുടിക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.
മുടി നരയ്ക്കാതിരിക്കാനും വളരുവാനും മുടി കൊഴിച്ചില് തടയാനും ആയുര്വേദം പറയുന്ന രീതിയാണ് ഹെന്ന. മയിലാഞ്ചിപ്പൊടി തൈര്, ചെറുനാരങ്ങാനീര്, കാപ്പിപ്പൊടി, തേന് എന്നിവ ചേര്ത്ത് ഒരു രാത്രി മുഴുവന് വച്ച ശേഷം തലയില് തേച്ച് ഒന്നോ രണ്ടോ മണിക്കൂര് കഴിയുമ്പോള് കഴുകിക്കളയാം. മയിലാഞ്ചിയില അരച്ചും തലയില് പുരട്ടാം.
മല്ലിയില അരച്ച് തലയില് പുരട്ടുന്നതും മുടികൊഴിച്ചില് ഒഴിവാക്കും. മല്ലിയിലെ അരച്ച് പേസ്റ്റാക്കി തലയില് തേച്ച് അരമണിക്കൂര് കഴിഞ്ഞ് ചെടുചൂടുവെള്ളത്തില് കഴുകിക്കളയാം.



Click it and Unblock the Notifications
