Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
മുടി കഴുകുമ്പോള്‍ ശ്രദ്ധ വേണം

മുടിയുടെ വളര്‍ച്ചക്ക് വെളിച്ചെണ്ണ നല്ലതാണ്. കുളിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു മുന്‍പ് വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയോടില്‍ തിരുമ്മുന്നത് മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും മുടിവളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. കഴുകുന്നതിന് മുന്‍പ് മുടി ചീകിയാല്‍ കഴുകുന്ന സമയത്ത് മുടി ജട കൂടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാം.
ഷാംപൂ തേക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഷാംപൂ തേക്കുന്നതിന് മുന്‍പ് മുടി നനയ്ക്കണം. അതിനു ശേഷം ആവശ്യത്തിനുള്ള അളവിലാണ് ഷാംപൂ എടുക്കേണ്ടത. കൂടുതല്‍ ഷാംപൂ തേക്കുന്നത് മുടി പിളരാന്‍ ഇടയാക്കും. ഷാംപൂ തലയോടില്‍ പുരട്ടി തടവിയാല്‍ താരന് വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും. പിന്നീട് ഷാംപൂ മുഴുവനായും കഴുകിക്കളയണം.
കണ്ടീഷണര്‍ തേക്കുമ്പോഴും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട. കണ്ടീഷണര്‍ തലയോടില്‍ പുരട്ടരുത്. ഇങ്ങനെ ചെയ്താല്‍ മുടി കൊഴിഞ്ഞു പോകും. മുടിയുടെ കീഴറ്റം വരെ കണ്ടീഷണര്പുരട്ടി കുറച്ചുകഴിഞ്ഞ് കഴുകിക്കളയണം. ഒരിക്കലും വിപരീത ദിശയില്‍ ഷാംപൂവും കണ്ടീഷണറും
പുരട്ടരുത്.
മുടി കഴുകിയ ശേഷം ടവലുപയോഗിച്ച് വെള്ളം പിഴിഞ്ഞുകളയണം. ഒരിക്കലും മുടി അമര്ത്തിത്തോര്ത്തരുത്. മുടിയുണക്കാന്‍ എന്നും ഡ്രയര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് മുടിയുടെ ആരോഗ്യത്തെബാധിക്കും.സാധാരണ കാറ്റേറ്റു തന്നെ മുടിയുണക്കുന്നതാണ് നല്ലത്.
നനഞ്ഞ മുടി ചീകുന്നതും നല്ലതല്ല. ഇത് മുടി ജട പിടിക്കാന്‍ ഇടയാക്കും.കഴിവതും മുടി ഒരുവിധം ഉണങ്ങിയ ശേഷം മുടി ചീകുക. ചീകാനുപയോഗിക്കുന്ന ചീപ്പിന്റെ പല്ലിന് ആവശ്യത്തില്‍ അകലമുണ്ടാകുന്നതും മുടി ജട പിടിക്കാതിരിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
