Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടികൊഴിച്ചിലിന് എളുപ്പം പരിഹാരം

മുടി കൊഴിച്ചിലിന് ആദ്യം കാരണം കണ്ടെത്തുകയാണ് വേണ്ടത്. ഇതനുസരിച്ചായിരിക്കും പരിഹാരവും ചെയ്യേണ്ടത്.
ബ്യൂട്ടി പാര്‍ലറില്‍ പോകാതെ തന്നെ മുടികൊഴിയുന്നതിന് ചെയ്യാവുന്ന ചില ലളിതമായ പ്രതിവിധികളുമുണ്ട്. വീട്ടില്‍ തന്നെ അല്പമൊന്ന് ശ്രദ്ധ വച്ചാല്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍.
മുടി കൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം ഹോട്ട് ഓയില്‍ മസാജ് തന്നെയാണ്. ഇളം ചൂടുള്ള വെളിച്ചെണ്ണ തലയോടില്‍ തിരുമ്മി പിടിപ്പിക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അരമണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമെ ഇത് കഴുകിക്കളയാന്‍ പാടൂ. ഒലീവ് ഓയില്‍, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. ആയുര്‍വേദ എണ്ണകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതുമാകാം.
തലയോടില്‍ മസാജ് ചെയ്യുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇളംചൂടുള്ള വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യും.
തലയോടില്‍ വെളുത്തുളളി, ഉള്ളി, ഇഞ്ചി എന്നിവയുടെ നീര് പുരട്ടുന്നതും നല്ലതാണ്. ഇത് രാത്രി മുഴുവന്‍ തലയില്‍ ഇരിയ്ക്കുകയും വേണം. ഇവയുടെ ഗന്ധം സഹിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണിത്.
ഗ്രീന്‍ ടീ ബാഗ് വെള്ളത്തില്‍ മുക്കി നനച്ച് തേയില മിശ്രിതം തലയോടില്‍ തേക്കുന്നത് നല്ലതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഗ്രീന്‍ ടീയിലെ ആന്റി ഓക്സിഡന്റുകള്‍ മുടികൊഴിച്ചിലിനെ തടയുന്നു.
പോഷകക്കുറവു മൂലമുള്ള മുടികൊഴിച്ചിലിന് നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുകയാണ് പരിഹാരം.
മുടി കൊഴിച്ചില്‍ തടയാന്‍ യോഗയും സഹായിക്കും. ടെന്‍ഷനും സ്ട്രെസും മുടി കൊഴിച്ചിലിന് കാരണമാകുന്നതു കൊണ്ടാണിത്.



Click it and Unblock the Notifications
