Latest Updates
-
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ -
സ്കന്ദഷഷ്ടി വ്രതം 2026: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ തെറ്റുകൾ ഒഴിവാക്കൂ! -
നവംബർ 9-ലെ ലക്ഷ്മി യോഗം: സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാമോ? അറിയേണ്ടതെല്ലാം -
ചന്ദ്രന്റെ ധനുരാശി സംക്രമണം: ആപ്പുകളിലെ തീയതിയിൽ ആശയക്കുഴപ്പമുണ്ടോ? ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ -
സൗഭാഗ്യ യോഗം 2026: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പ്, ഒപ്പം ഡിജിറ്റൽ സുരക്ഷയും -
ചന്ദ്രദർശനം: പുതിയ മാസത്തിലെ തുടക്കം എങ്ങനെയാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി വളരാന്‍ നാടന്‍ വഴികള്‍

നാളികേരപ്പാലില്‍ കറ്റാര്‍ വാഴയുടെ നീര് കൂട്ടിച്ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുക. ഇത് താരന് അകറ്റാനും മുടിവളരാനും നല്ലതാണ്.
കടുക്, ഉലുവ, ആര്യവേപ്പില എന്നിയ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം കൊണ്ട് തല കഴുകുന്നത് ഇത് മുടി കൊഴിച്ചില്‍ തടയും.
നെല്ലിക്ക അരച്ചത്, നാരങ്ങാനീര്, മല്ലി അരച്ചത് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയും.
കയ്യുണ്ണി എന്ന ചെടിയും മുടിവളര്‍ച്ചക്ക് നല്ലതാണ്. മുടിസംരക്ഷണത്തിനുള്ള ആയുര്‍വേദ മരുന്നുകളിലെ മുഖ്യ ചേരുവയാണിത്. ഇത് എള്ളെണ്ണ, നെല്ലിക്കാനീര്, ചെമ്പരത്തി തുടങ്ങിയവയുടെ കൂടെച്ചേര്‍ത്ത് തലയില്‍ പുരട്ടാം.
ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ നീരും തലയിലെ രോഗാണുബാധ തടയാന്‍ നല്ലതാണ്. അധികമാരും ഉപയോഗിക്കാറില്ലെങ്കിലും ഇത് താരനും ചൊറിച്ചിലും മാറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്. മുടി ഷാംപൂ ചെയ്ത ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുന്നത് വരള്‍ച്ച ഒഴിവാക്കാന്‍ സഹായിക്കും.
ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. മുടി വളര്‍ന്നില്ലെങ്കില്‍ തന്നെയും ഉള്ള മുടി പോകില്ലെന്നുറപ്പ്.



Click it and Unblock the Notifications
