Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
കുളി നിശ്ചയിക്കാന്‍ മുടി പ്രകൃതം പ്രധാനം

എണ്ണമയമുള്ള മുടി ദിവസവും കഴുകുന്നതാണ് വൃത്തിയായിരിക്കാന്‍ നല്ലത്. മുടി എണ്ണമയമുള്ളതാണോ എന്ന് തിരിച്ചറിയുവാനും മാര്‍ഗമുണ്ട്. രാവിലെ മുടി കഴുകിയ ശേഷം പിന്നീട് മുടിയില്‍ തൊടാതിരിക്കുക. രാത്രി ടിഷ്യൂപേപ്പര്‍ കൊണ്ട് തലയില്‍ ഒപ്പിയാല്‍ പേപ്പറില്‍ എണ്ണമയം കാണുന്നുണ്ടെങ്കില്‍ ഇത് എണ്ണമയമുള്ള മുടിയാണെന്ന് ഉറപ്പിക്കാം.
വരണ്ട മുടിയുള്ളവര്‍ക്ക് താരന് സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ചൂടാക്കിയ എണ്ണ തലയോടില്‍ പുരട്ടിയാണ് കുളിക്കേണ്ടത്. ഇത് ദിവസവും ചെയ്യാന്‍ ബുദ്ധിമുട്ടായതു കൊണ്ട് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും ഇത്തരത്തില്‍ കുൡക്കണം. ബാക്കി ദിവസങ്ങളില്‍ വെറുതെ തല കുളിക്കുകയും ചെയ്യാം.
വരണ്ട, മുഷിഞ്ഞ മുടി പ്രകൃതിയുള്ളവര്‍ക്ക് എണ്ണയും ഷാംപൂവും ഉപയോഗിച്ചുള്ള കുളി മുടിക്ക് പുതുജീവന്‍ നല്‍കും.
സാധാരണ രീതിയിലുള്ള നല്ല കനത്ത മുടിയാണെങ്കില്‍ രണ്ടു ദിവസം കൂടുന്തോറും തല കുളിച്ചാലും മതി. ദിവസവും കുളിക്കുകയാണെങ്കില്‍ മുടിയിലെ നനവ് മാറ്റി ഒതുക്കി കെട്ടിവയ്ക്കാനും ശ്രദ്ധിക്കണം.
മുടി കെട്ടുന്ന രീതിയും പ്രധാനമാണ്. മുടി അഴിച്ചിടുന്നവരാണെങ്കില് അഴുക്കും പൊടിയും ആകാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ദിവസവും മുടി കഴുകുന്നതാണ് നല്ലത്.
അതുപോലെ കുറച്ചു നീളം മാത്രമുള്ള മുടി ദിവസവും കഴുകേണ്ട ആവശ്യവുമില്ല. എന്നാല്‍ നീളം കൂടിയ മുടിയാണെങ്കില്‍ ദിവസവും കഴുകുന്നതായിരിക്കും മുടിയുടെ ആരോഗ്യത്തിന് നല്ലത്.



Click it and Unblock the Notifications
