Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മുടി നീണ്ടു വളരാന്‍ എണ്ണ വേണോ?

മുടിയില്‍ എണ്ണ തേയ്ക്കുക എന്നത് മുടി വളരാനുള്ള ഒരു പ്രധാന കാര്യം തന്നെയാണ്. മുടിയില്‍ മാത്രം എണ്ണ പുരട്ടിയിട്ടും കാര്യമില്ല. തലയോടില്‍ എണ്ണ പുരട്ടി മുടി മസാജ് ചെയ്യുകയാണ് പ്രധാന കാര്യം. ചെറുചൂടുള്ള വെളിച്ചെണ്ണ തലയോടില്‍ തേച്ചു പിടിപ്പിച്ച് കുറച്ചു സമയം കഴിഞ്ഞു വേണം കഴുകിക്കളയാന്‍. ആയുര്‍വേദ എണ്ണകളോ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന എണ്ണകളോ തലയില്‍ പുരട്ടുന്നത് നല്ലതാണ്.
മുടി കഴുകേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ മുടിയില്‍ അഴുക്കു പിടിക്കും. പ്രത്യേകിച്ചും നീണ്ട മുടിയില്‍. ദിവസവും മുടി കഴുകാന്‍ അസൗകര്യമാണെങ്കില്‍ രണ്ടു ദിവസത്തില്‍ ഒരിക്കലെങ്കിലും മുടി കഴുകണം. മുടി കഴുകുമ്പോള്‍ പ്രകൃതിദത്ത ഷാംപൂ, കണ്ടീഷണര്‍ തുടങ്ങിയവ ഉപയോഗിക്കുക. ആഴ്ചയിലൊരിക്കല്‍ മാത്രമാക്കി ഷാംപൂ ഉപയോഗം കുറയ്ക്കുകയാണ് നല്ലത്.
സ്ട്രെയിറ്റന്‍ ചെയ്യുക, കളര്‍ ചെയ്യുക എന്നിങ്ങനെയുള്ള പരീക്ഷണങ്ങള്‍ നീണ്ട മുടി വേണമെങ്കില്‍ പരീക്ഷിക്കാതിരിക്കുകയാണ് നല്ലത്. ഇവയെല്ലാം മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
മുടി വെട്ടിയാലേ വളരുകയുള്ളൂ എന്നൊരു വിശ്വാസം ചിലയിടത്തെങ്കിലും നിലവിലുണ്ട്. എന്നാല്‍ മുടിയ്ക്കു നീളം വേണമെങ്കില്‍ ഇടയ്ക്കിടെ വെട്ടിക്കളയരുത്. അറ്റം പിളരുന്നത് ഒഴിവാക്കാന്‍ മൂന്നു മാസത്തിലൊരിക്കല്‍ മുടി ട്രിം ചെയ്യാം.
യാത്ര ചെയ്യുമ്പോഴും മറ്റും മുടി കെട്ടി വയ്ക്കാന്‍ ശ്രദ്ധിക്കുക. കാറ്റത്ത് മുടി പാറിപ്പറക്കുന്നത് മുടി വരളാനും പൊട്ടിപ്പോകുവാനും ഇട വരുത്തും.



Click it and Unblock the Notifications
