Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
കൗമാരത്തിന് വ്യത്യസ്ത വ്യായാമം

മുതിര്‍ന്നവരെ അപേക്ഷിച്ച് ഡയറ്റിന്റെ പേരും പറഞ്ഞ് ആവശ്യത്തിനുള്ള ഭക്ഷണം കഴിയ്്ക്കാതിരിക്കുന്നത് കൗമാരപ്രായത്തിന് നല്ലതല്ല. കാരണം, ശാരീരിക, മാനസിക, ബുദ്ധിവളര്‍ച്ചയുടെ സമയമാണിത്. ഇത്തരം കാര്യങ്ങളില്‍ ഭക്ഷണത്തിനുള്ള പങ്ക് തള്ളിക്കളയാനാവില്ല.
ഡയറ്റിംഗിന്റെ ആവശ്യമെന്തെന്നും ആവശ്യമുണ്ടോയെന്നും ടീനേജുകാര്‍ ചിന്തിക്കണം. ചിലപ്പോള്‍ പാകത്തിനുള്ള ഒരു വസ്ത്രം ധരിക്കുവാന്‍ വേണ്ടിയായിരിക്കും ഇവര്‍ പട്ടിണി കിടക്കുന്നത്. അല്ലെങ്കില്‍ കൂട്ടൂകാരുടെ പരിഹാസം കേട്ട്. ഇതൊന്നും പട്ടിണി കിടക്കുവാനുള്ള കാരണങ്ങളായിക്കൂടാ. ഓരോരുത്തരുടേയും ശരീരപ്രകൃതി വ്യത്യസ്തമാണെന്നും അതില്‍ നിന്ന് പാടെയൊരു മാറ്റം സാധ്യമല്ലെന്നും കൗമാരപ്രായക്കാര്‍ മനസിലാക്കണം.
ടീനേജിന് പൊതുവെ ക്ഷമ കുറവായിരിക്കും. പെട്ടെന്നുള്ള ഒരു റിസല്‍ട്ടായിരിക്കും അവര്‍ ആഗ്രഹിക്കുന്നത്. ഒറ്റയടിക്ക് വണ്ണം കുറയുവാനായി പട്ടിണി കിടക്കുന്നത് മറ്റ് അസുഖങ്ങള്‍ വരുത്തിവയ്ക്കും. ഡയറ്റെടുക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അതിനു മുന്‍പ് ഡയറ്റീഷ്യനെ കണ്ട് ഏതുതരം ഡയറ്റാണെന്ന് തീരുമാനിക്കുന്നത് നന്നായിരിക്കും.
ഡയറ്റിനേക്കാളേറെ വ്യായാമമായിരിക്കും ടീനേജുകാര്‍ക്ക് നല്ലത്. വ്യായാമം വഴി ശാരീരിക മാനസിക ഉല്ലാസവും ലഭിക്കും, വണ്ണവും കുറയും, മസിലുകള്‍ക്ക് ഉറപ്പു ലഭിക്കുകയും ചെയ്യും. നല്ലപോലെ കളിക്കുന്നതും സ്പോട്സില്‍ പങ്കെടുക്കുന്നതും കൗമാരക്കാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളാണ്.
ടീനേജുകാര്‍ വ്യായാമം തെരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കണം. 50 വയസായ ഒരാള്‍ ചെയ്യുന്ന വ്യായാമമല്ലാ, ഈ പ്രായത്തില്‍ ചെയ്യേണ്ടത്. വെറുതെയുള്ള നടപ്പ് ഇവര്‍ക്ക് പ്രയോജനം ചെയ്തെന്ന് വരില്ല. അല്പം കൂടി ആയാസമരമായ വ്യായാമങ്ങല്‍ തെരഞ്ഞെടുക്കണം.
പോഷകഗുണമുള്ള ഭക്ഷണം ധാരാളം കഴിയ്ക്കണം. എന്നാല്‍ വറവു ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും വേണം.
ഒരു പരിധിയില്‍ കവിഞ്ഞ് പെട്ടെന്ന് വണ്ണം കുറയുന്നത് മറ്റു ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ഓര്‍ക്കുക.



Click it and Unblock the Notifications
