Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മുടി വളര്‍ച്ചക്ക് ഓയില്‍ മസാജ്

മുടിയില്‍ മസാജ് ചെയ്യുന്നത് മുടി വളരാനുള്ള നല്ലൊരു മാര്‍ഗമാണ്. മസാജ് ചെയ്യുമ്പോള്‍ രക്തപ്രവാഹം കൂടുകയാണ് ചെയ്യുന്നത്. ഇത് മുടി വളരാന്‍ സഹായിക്കും. കുളിക്കുന്നതിന് മുന്‍പ് ഇളം ചൂടുള്ള വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും.
മുടി മസാജ് ചെയ്യുവാന്‍ ബദാം, ആവണക്കെണ്ണകള് നല്ലതാണ്. ഇവ വെളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിക്കാം.
മുടി കഴുകുമ്പോള്‍ തല കുനിച്ചു പിടിച്ച് മുടി മുന്നിലേക്കിട്ട് കഴുകുക. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ മുടിവളര്ച്ചയുണ്ടാകുകയും ചെയ്യുന്നു.
മുടിയിലെ വെള്ളം കളയാനായി മുടി ഒരിക്കലും ടവല്‍ കൊണ്ട് ഉരയ്ക്കരുത്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മൃദുവായ ടവല്‍ കൊണ്ടു തുടച്ച് വെള്ളം കളയുകയാണ് വേണ്ടത്.
പലരും മുടി ഉണങ്ങുവാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാറുണ്ട്. ഇത് മുടി വരളാനും മുടികൊഴിച്ചിലിനും ഇട വരുത്തും. മുടി എപ്പോഴും കാറ്റേറ്റ് ഉണങ്ങുന്നതാണ് നല്ലത്. ഡ്രയര്‍ ഉപയോഗിക്കാതെ നിവൃത്തിയില്ലെന്ന് വന്നാല്‍ ഇതിലെ കാറ്റ് നേരിട്ട് മുടിയിലേക്ക് അടിക്കാതെ ശ്രദ്ധിക്കുക.
നനഞ്ഞ മുടി ചീകുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് മുടി കെട്ടുപിണയാനും പൊട്ടിപ്പോകാനും ഇട വരുത്തുന്നു. ഉണങ്ങിയ ശേഷം മാത്രം മുടി ചീകുക.
മുടി കളര്‍ ചെയ്യുക, സ്ട്രെയിറ്റനിംഗ് ചെയ്യുക, അയേണ്‍ ചെയ്യുക തുടങ്ങിയവ മുടിയുടെ സ്വാഭാവിക ആരോഗ്യം നശിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവ കഴിവതും ഒഴിവാക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.
മുടി വലിയുകയും പൊട്ടിപ്പോവുകയും ചെയ്യുന്ന വിധത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ വേണ്ട. മുടി വല്ലാതെ അയഞ്ഞും മുറുകിയും കെട്ടാതിരിക്കുകയാണ് നല്ലത്.
മുടിയുടെ തുമ്പ് പിളര്ന്നിട്ടുണ്ടെങ്കില് അത് വെട്ടിക്കളയുന്നത് നന്നായിരിക്കും. കഴിവതും മുടിയില്‍ തേയ്ക്കാന്‍ പ്രകൃതിദത്ത ഉല്പന്നങ്ങളാണ് നല്ലത്. ഷാംപൂവും കണ്ടീഷണറും അധികം വീര്യമില്ലാത്ത, ഹെര്‍ബല്‍ ഗുണങ്ങള്‍ ഉള്ളതു നോക്കി വാങ്ങുക.
നല്ല പോലെ വെള്ളം കുടിയ്ക്കുകയും പോഷകഗുണമുള്ള ആഹാരം കഴിയ്ക്കുകയും ചെയ്യുന്നത് മുടിവളര്‍ച്ചയെ സഹായിക്കും.



Click it and Unblock the Notifications
