Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മുടിസംരക്ഷണത്തിന് ഷിയ ബട്ടര്‍

ഷിയ ബട്ടര്‍ ഉപയോഗിക്കാനും എളുപ്പമാണ്. ബട്ടര്‍ മുടിയിലും തലയോടിലും പുരട്ടി മസാജ് ചെയ്ത ശേഷം അരമണിക്കൂര്‍ നേരം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവലില്‍ പൊതിഞ്ഞുവയ്ക്കണം. വേണമെങ്കില്‍ പിറ്റേന്ന് തന്നെ മുടിയില്‍ ഷാംപൂവും തേക്കാം. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്താല്‍ മുടിക്കിത് പുതുജീവന്‍ നല്‍കും. താരന് അകറ്റാനും വരണ്ട ചര്‍മത്തിനും ഷിയ ബട്ടര്‍ നല്ലതാണ്.
മിക്കവാറും നീന്തല്‍ കുളങ്ങളിലെ വെള്ളത്തില്‍ ക്ലോറിന്‍ കലര്‍ത്തിയിട്ടുണ്ടാകും. ഇതില്‍ നീന്തുന്നവരുടെ മുടിക്ക് ക്ലോറിന്‍ ദോഷം ചെയ്യും. നീന്താനിറങ്ങുന്നതിന് മുന്‍പ് തലയില്‍ ഷിയ ബട്ടര്‍ തേക്കുന്നത് ക്ലോറിനില്‍ നിന്നും മുടിക്ക് സംരക്ഷണം നല്‍കും. ഇതുവഴി നല്ലൊരു കണ്ടീഷണറുടെ ഫലമാണിത് ചെയ്യുന്നത്.
എണ്ണമയമില്ലാത്തതു കൊണ്ട് ഷിയ ബട്ടര്‍ തലയില്‍ തേച്ചാല്‍ അസ്വസ്ഥതയുണ്ടാകുന്നില്ല. ഷാംപൂവിലെ രാസപദാര്‍ത്ഥങ്ങളില്‍ നിന്നും മുടിക്ക് സംരക്ഷണം നല്‍കും. വരള്‍ച്ച മാറ്റി മുടികൊഴിച്ചില്‍ നിയന്ത്രിക്കുന്നതിനും മുടിയുടെ സ്വാഭാവിക ആരോഗ്യം നിലനിര്‍ത്തുന്നതിനും ഷിയ ബട്ടര്‍ സഹായിക്കും.
തലക്ക് കുളിര്‍മ നല്‍കുന്നതിനും ഷിയ ബട്ടര്‍ നല്ലതാണ്.



Click it and Unblock the Notifications
