Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ശിരോചര്‍മം സംരക്ഷിക്കൂ; മുടി വളരും

താരനാണ് ശിരോചര്‍മത്തെ ബാധിക്കുന്ന ഒരു പ്രധാനപ്രശ്നം. വരണ്ട ശിരോചര്‍മം ഇളകിപ്പോരുമ്പോഴാണ് താരന് എന്നു പറയുന്നത്. അല്ലാതെ ഇത് പുറത്തു നിന്നും മുടിയെ ബാധിക്കുന്ന പ്രശ്നമല്ല. എണ്ണ കൊണ്ട് ശിരോചര്‍മം മസാജ് ചെയ്യുകയെന്നതാണ് ഈ പ്രശ്നത്തിനുളള പ്രധാന പരിഹാരം. ഇളംചൂടുള്ള വെളിച്ചെണ്ണയാണ് മസാജ് ചെയ്യാന്‍ ഏറ്റവും നല്ലത്.
ശരീരത്തെ പോലെ തലയിലും ചെറിയ സുഷിരങ്ങളുണ്ട്. ഈ സുഷിരങ്ങളില്‍ നിന്നാണ് മുടി വളരുന്നത്. ഇവ അടങ്ങിരിക്കുന്നത് തലയിലെ ചര്‍മത്തിന്റെ ആരോഗ്യത്തെയും അതുവഴി മുടിവളര്ച്ചയെയും ബാധിക്കും. ചൂടുവെളളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി തലയില്‍ കെട്ടിവയ്ക്കുന്നത് ഇത്തരം സുഷിരങ്ങള്‍ തുറക്കുവാനും വായുസഞ്ചാരം കൂട്ടുവാനും നല്ലതാണ്.
മുടി കഴുകുമ്പോള്‍ ആദ്യം വൃത്തിയാക്കേണ്ടത് ശിരോചര്‍മമാണ്. എണ്ണയും അഴുക്കും നീക്കം ചെയ്യണം. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. തലയോട് വൃത്തിയാക്കാതെ മുടി മാത്രം വൃത്തിയാക്കിയിട്ടു കാര്യമില്ല.
ചിലപ്പോള്‍ മുടിക്കുണ്ടാകുന്ന ദുര്‍ഗന്ധത്തിന്റെ കാരണം ശിരസിലെ ചര്‍മം കാരണമാകാം. ശിരോചര്‍മത്തെ ബാധിക്കുന്ന ഒരിനം ഫംഗസുണ്ട്. വൃത്തിയില്ലാത്ത ടവലും തലയിണയും ഉപയോഗിക്കുന്നതു കാരണം ഈ അസുഖം വരാം. ഈ അസുഖമുളളവരുമായുള്ള സമ്പര്‍ക്കം കാരണവും ഇതു വരാം. ഇത്തരം ഫംഗസ് ബാധ ഒഴിവാക്കുവാന്‍ ആന്റി മൈക്രോബിയല്‍ ഷാംപൂ ഉപയോഗിക്കുക.
ചിലരുടെ ശിരോചര്‍മത്തില്‍ ചുവന്ന തടിപ്പുകളുണ്ടാകാം. ഇവ തല ചീകുമ്പോള്‍ വേദനയ്ക്ക് ഇട വരുത്തും. സിങ്ക് കലര്‍ന്നിട്ടുള്ള ഷാംപൂ ഉപയോഗിക്കുന്നത് ഈ പ്രശ്നത്തിന് പരിഹാരമാണ്. ഇത്തരം പ്രശ്നങ്ങള്‍ ശിരോചര്‍മത്തെ ബാധിക്കുന്നവയായതു കൊണ്ട് ചര്‍മരോഗവിദഗ്ധന്റെ അഭിപ്രായം തേടുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
