Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുടി വളരാന്‍ ആവണക്കെണ്ണ

ആവണക്കെണ്ണ മുടി വളരാന്‍ നല്ലതാണ്. ഒരു സ്പൂണ്‍ ആവണക്കെണ്ണ, ബദാം-ഒലീവ് ഓയില്‍, വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവ ഒരു ഇരുമ്പുപാത്രത്തില്‍ രണ്ടു മിനിറ്റ് ചൂടാക്കി ഇതിലേക്ക് കറിവേപ്പില, മയിലാഞ്ചിയില എന്നിവ ചേര്‍ക്കുക. ഇത് തണുത്തതിന് ശേഷം തലയില്‍ പുരട്ടി മസാജ് ചെയ്യാം. മുടിയിലെ താരന് അകറ്റാനും ഈര്‍പ്പം നല്‍കാനും ഈ എണ്ണ വളറെ ഗുണം ചെയ്യും.
ഉലുവ മുടിക്ക് വളരെ നല്ലതാണ്. ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ച് തൈരില്‍ കലക്കി തലയില്‍ തേക്കാം. താരാന്‍ മാറാനും ശിരോചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താനും ഇത് നല്ലതാണ്. ഇതിന് രൂക്ഷഗന്ധവുമില്ല.
മുടിയുടെ നര മാറാനും മാര്‍ഗമുണ്ട്. ലെമന്ടീ മയിലാഞ്ചിയുടെ പൊടിയുമായി കൂട്ടിച്ചേര്‍ത്ത് തലയില്‍ തേക്കാം. ചായ തിളപ്പിച്ച് അതില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ചാണ് ഉപയോഗിക്കേണ്ടത്. പഞ്ചസാര ഇടരുത്. മുടിയുടെ നര മാറ്റാന്‍ മാത്രമല്ല, തിളക്കം വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
ഒരു കപ്പ് വെള്ളത്തില്‍ ഒരു തുള്ളി ബദാം ഓയിലും അല്പം വിനാഗിരിയും ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. ഇതും താരന് പറ്റിയ നല്ലൊരു മരുന്നാണ്.
മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന സാധനങ്ങള്‍ക്ക് പകരം ഇത്തരം കാര്യങ്ങള്‍ പിന്തുടര്ന്നാല് മുടിയുടെ ആരോഗ്യം മാത്രമല്ലാ, പണവും ലാഭിക്കാം.



Click it and Unblock the Notifications
