Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മുടി വളര്ത്താം, സുന്ദരനാകാം

മുടി നീണ്ടുവളര്ത്താന് ആഗ്രഹിക്കുന്നവര് ശ്രദ്ധിക്കേണ്ട പ്രധാന കാര്യമുണ്ട്. ആദ്യം നിങ്ങളുടെ മുടി ഏതു വിഭാഗത്തില് പെടുന്നെന്ന് ശ്രദ്ധിക്കണം. ചുരുണ്ട മുടി, ഒടിവുള്ള മുടി, കോലന് മുടി, തുടങ്ങി വിവിധ തരത്തിലുള്ള മുടികളുണ്ട്. നിങ്ങളുടെ മുടി ഏതുവിഭാഗത്തില് പെടുന്നതാണെന്ന് ആദ്യം മനസിലാക്കണം. ഇതനുസരിച്ചു വേണം നിങ്ങളുടെ മുടി സംരക്ഷിക്കാവാന്.
നമ്മുടെ തലയോടില് തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന ചില എണ്ണകളാണ് മുടി വളരുവാന് സഹായിക്കുന്നത്. അടുപ്പിച്ചടുപ്പിച്ച് മുടി കഴുകുന്നതൊഴിവാക്കണം. മുടിയുടെ എണ്ണമയമനുസരിച്ച് ഏതെങ്കിലും നല്ല ഷാംപൂവും കണ്ടീഷണറും ഉപയാഗിച്ച് മുടി കഴുകാം. മൃദുവായ ടവല് ഉപയോഗിച്ച് മുടി തുവര്ത്താം. അതിനു ശേഷം ഹെയര് ഡ്രയര് ഉപയോഗിക്കാതെ സാധാരണ കാറ്റില് തന്നെ മുടി ഉണങ്ങാനനുവദിക്കുക.
നനഞ്ഞ മുടി ചീകിയാല് ജട പിടിക്കാനും പൊട്ടിപ്പോകാനുമുളള സാധ്യത കൂടുതലാണ്. അതുകൊണ്ട് കഴിവതും നനഞ്ഞ മുടി ഉണങ്ങിയ ശേഷം മാത്രം ചീകുക. ജടയുണ്ടെങ്കില് കൈ കൊണ്ട് മുടി വേര്പെടുത്തുക. അല്ലാത്തപക്ഷം മുടി പൊട്ടിപ്പോകും.
യാത്ര ചെയ്തും ചൂടേററും മുടി ആകെ മോശമായെന്നു തോന്നുന്ന സന്ദര്ഭങ്ങളുണ്ടാകും. ഇത്തരം സന്ദര്ഭങ്ങളില് വേണെമെങ്കില് ഒരു സലൂണ് സന്ദര്ശിക്കാം. എന്നാല് നീണ്ട മുടി വേണമെങ്കില് മുടി കൂടുതലായി മുറിച്ചുകളയരുത്. നിങ്ങള്ക്ക് ചേരുന്ന രീതിയില് നീണ്ട മുടി ഭംഗിയായി ക്രമീകരിക്കാനും സലൂണിലെ വിദഗ്ധര് സഹായിക്കും. ഇടയ്ക്കെങ്കിലും സ്പാ ചെയ്യുന്നത് മുടിക്ക് നല്ലതാണ്.
മുടി വളരാന് വൈറ്റമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം നല്ലതാണ്. അതുകൊണ്ട് പോഷകാഹാരം കഴിക്കാന് ശ്രദ്ധിക്കുക. പ്ലാനല് തുണി കൊണ്ടുണ്ടാക്കിയ തലയിണക്കവറുകള് മുടി വല്ലാതെ വരണ്ടതാക്കുകയും പൊട്ടിപ്പോകാന് ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം തലയിണക്കവറുകള് ഒഴിവാക്കണം.
ഒന്നോര്ക്കുക, ഒരു മാസം കൊണ്ട് മുടി വളരുക അരയിഞ്ചു മാത്രമാണ്. ഒരു തവണ മുടിവെട്ടാത്തതു കൊണ്ട് നിങ്ങളുടെ മുടി നല്ല നീളം വയ്ക്കുമെന്ന് പ്രതീക്ഷിക്കരുത്. മുടിക്കു വേണ്ട രീതിയിലുള്ള പരിചരണം നല്കിയാല് സ്ത്രീകളെപ്പോലും അസൂയാലുക്കളാക്കുന്ന മുടി ആണുങ്ങള്ക്കും സ്വന്തമാക്കാം.



Click it and Unblock the Notifications
