Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കളര് ചെയ്യാതെ മുടിയുടെ നിറം മാറ്റാം

നനഞ്ഞ മുടിയില് നാരങ്ങാനീര് പുരട്ടി സൂര്യപ്രകാശത്തില് ഉണക്കിയാല് മുടിക്ക് ബ്രൗണ് നിറം ലഭിക്കും. നാരങ്ങാനീര് വെളളത്തിലോ എണ്ണയിലോ കലര്ത്തി പുരട്ടിയാലും ഈ നിറം ലഭിക്കും. നാരങ്ങാനീര് കണ്ടീഷണറില് കലര്ത്തി പുരട്ടിയാലും ബ്രൗണ്നിറം വരും. നാരങ്ങാനീര് പുരട്ടിയ ശേഷം ഏതെങ്കിലും മോയിസ്റൈസര് മുടിയില് പുരട്ടാന് മറക്കരുത്. ഇല്ലെങ്കില് മുടി വരളും.
ഒലീവെണ്ണ നാരങ്ങാനീരില് കലര്ത്തി പുരട്ടിയാല് മുടിക്ക് ചെറിയ വെള്ളനിറം ലഭിക്കും. ഈ മിശ്രിതം മുടികൊഴിച്ചില് തടയാനും സഹായിക്കും.
കട്ടന്ചായ മുടിക്ക് കറുപ്പുനിറം വരാനും കറുപ്പുനിറം കുറയ്ക്കാനും സഹായിക്കുന്നു. കറുപ്പുനിറം കുറഞ്ഞ മുടിയാണ് നിങ്ങള്ക്കെങ്കില് കട്ടന്ചായ കൊണ്ട് കഴുകുന്നത് ഒഴിവാക്കുക. ഇത് മുടി കറുപ്പിക്കുകയാണ് ചെയ്യുക.
കടല്വെള്ളത്തില് മുടി കഴുകിയാല് സ്വാഭാവികമായും കറുപ്പുനിറം കുറയും. കടലില് കുളിച്ച ശേഷം ഒരു മണിക്കൂര് വെയിലില് ഇരിക്കുക. നീന്തല്കുളത്തിലെ ക്ലോറിനും മുടിയുടെ കറുപ്പുനിറം കുറക്കും.
വെയിലിലിരുന്നാല് സ്വാഭാവികമായും മുടിയുടെ നിറം കുറയും. എന്നാല് വെയില് നിങ്ങളുടെ ചര്മത്തെ ബാധിക്കാതിരിക്കാന് ശ്രദ്ധിക്കുക. സണ്സ്ക്രീന് ക്രീം മുഖത്തു തേച്ച ശേഷം മാത്രം വെയിലിലിരിക്കുക.



Click it and Unblock the Notifications
