Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മുടി സുഗന്ധപൂരിതമാക്കൂ

മുടിയുടെ ദുര്ഗന്ധമകറ്റാനുളള ഏറ്റവും പ്രധാനമാര്‍ഗം ദിവസവും വൃത്തിയായി തല കഴുകുക എന്നതാണ്. മുടി കൂടുതലുള്ളവരില്‍ ദുര്‍ഗന്ധമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ദിവസവും കഴുകാന്‍ സാധിച്ചില്ലെങ്കിലും ഇടവിട്ടുള്ള ദിവസമെങ്കിലും തല കഴുകുക. വീര്യം കുറഞ്ഞ ഷാംപൂവും നല്ല മണമുള്ള കണ്ടീഷണറും ഉപയോഗിക്കുക. സാധാരണ കണ്ടീഷണറുകള്‍ക്ക് നല്ല മണമുണ്ടാകും. ഫലവര്‍ഗങ്ങളുടെ മണമുള്ള കണ്ടീഷണര്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ കാലം മണം നിലനില്ക്കും.
മുടിയില്‍ മണമുളള വെളളിച്ചെണ്ണ തേയ്ക്കുന്നത് നല്ലതാണ്. മുല്ലപ്പൂ, റോസ് തുടങ്ങിയവയുടെ മണമുള്ള വെളിച്ചെണ്ണകള്‍ ലഭ്യമാണ്. ദിവസവും ഷാംപൂ തേക്കുന്ന സ്വഭാവമുള്ളവരാണെങ്കില്‍ വീര്യം കുറഞ്ഞ ബേബി ഷാംപൂ പോലുള്ളവ ഉപയോഗിക്കാം. വെളിച്ചെണ്ണയില്‍ അല്പം കര്പൂരമിട്ടാല് തലയ്ക്ക് തണുപ്പു കിട്ടുകയും നല്ല മണമുണ്ടാവുകയും ചെയ്യും.
ചൂടുള്ള സമയത്ത് മുടി വിയര്‍ത്ത് ദുര്ഗന്ധമുണ്ടാകാനുളള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കനമുളള മുടിയുള്ളവരില്‍. അശ്വഗന്ധ, നെല്ലിക്ക, മയിലാഞ്ചി തുടങ്ങിയവ അടങ്ങിയ ആയുര്‍വേദ എണ്ണകള്‍ ഈ പ്രശ്നത്തിന് പരിഹാരമാണ്. ഇവ തലയ്ക്ക് തണുപ്പു നല്കി മുടി വിയര്‍ക്കുന്നത് കുറയ്ക്കുകയും മുടിക്ക് സുഗന്ധം നല്‍കുകയും ചെയ്യുന്നു.
ഇത്തരം മാര്‍ഗങ്ങളൊന്നും ചെയ്യാന്‍ സമയമില്ലാത്തവര്‍ക്ക് മുടിക്ക് സുഗന്ധം നല്കാന് സഹായിക്കുന്ന സ്പ്രേകള്‍ ലഭ്യമാണ്. ഇവ മുടിയില്‍ നേരിട്ട് അടിക്കുന്നത് നല്ലതല്ല. ചീപ്പിലോ ഹെയര്‍ ബ്രഷിലോ ഇവ പുരട്ടിയ ശേഷം മുടി ചീകുന്നതായിരിക്കും നല്ലത്.
നനഞ്ഞ മുടി കെട്ടിവച്ചാലും ദുര്‍ഗന്ധമുണ്ടാകും. മുടി ഉണങ്ങിയതിന് ശേഷം മാത്രം കെട്ടിവയ്ക്കുക. മുടിയുടെ ആരോഗ്യത്തിനും ഇതായിരിക്കും നല്ലത്.



Click it and Unblock the Notifications
