Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുടിയുടെ കളര്‍ ചെയ്യുമ്പോള്‍ ചുവപ്പ് വേണ്ട

മുടിയിലേയ്ക്കുള്ള കളര്‍ തെരഞ്ഞെടുക്കുമ്പോള്‍ മുടിയുടെ നിറത്തേക്കാളും രണ്ടുമൂന്നു ഷേഡ് കുറഞ്ഞതാണ് നല്ലത്. ചില നിറങ്ങള്‍ എളുപ്പം മങ്ങും. ഉദാഹരണത്തിന് ചുവന്ന നിറം പെട്ടെന്ന് മങ്ങിപ്പോകും. കളര്‍ വാങ്ങുമ്പോള്‍ പായ്ക്കറ്റ് നല്ലപോലെ വായിച്ച ശേഷം വാങ്ങുക. കളര്‍ ചെയ്യാനുള്ള നിര്‍ദേശങ്ങളും അതേപടി പിന്തുടരുന്നതായിരിക്കും നല്ല ഫലം കിട്ടാല്‍ നല്ലത്.
മുടി കളര്‍ ചെയ്യുന്നതിന് രണ്ടുമാസം മുന്‍പെങ്കിലും ഹെന്ന തേയ്ക്കാതിരിക്കുക. ഹെന്ന ചെയ്ത മുടിയില്‍ കളര്‍ പിടിയ്ക്കുവാന്‍ ബുദ്ധിമുട്ടാണ്. മുടി കളര്‍ ചെയ്ത ശേഷവും കുറച്ചു കാലത്തേക്കെങ്കിലും ഹെന്ന ഒഴിവാക്കുന്നതാണ് നല്ലത്.
ഷാംപൂ ചെയ്ത ഉടന്‍ മുടി കളര്‍ ചെയ്താല്‍ നിറം പിടിക്കില്ല. രണ്ടു ദിവസമെങ്കിലും ഷാംപൂ ഒഴിവാക്കി കളര്‍ ചെയ്യുക. കളര്‍ ചെയ്ത മുടിയ്ക്കുള്ള പ്രത്യേകം ഷാംപൂവും കണ്ടീഷണറും ലഭ്യമാണ്. ഇവ ഉപയോഗിച്ചാല്‍ നിറം മങ്ങുന്നത് കുറയും. മുടി കളര്‍ ചെയ്താല്‍ കഴിവതും ഷാംപൂവിന്റെ ഉപയോഗം കുറക്കുകയാണെങ്കില്‍ നിറം മങ്ങില്ല. കണ്ടീഷണര്‍ മുടിയില്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
സൂര്യപ്രകാശവും മുടിയുടെ നിറം കുറയ്ക്കും. കടുത്ത വെയിലില്‍ ഇറങ്ങാതിരിക്കുകയാണ് മുടിയുടെ നിറം നിലനില്ക്കാനും മുടിയുടെ ആരോഗ്യത്തിനും നല്ലത്. ചൂടുവെള്ളത്തില്‍ മുടി കഴുകുന്നതും ഒഴിവാക്കണം



Click it and Unblock the Notifications
