Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മുടി വളരണോ, മയിലാഞ്ചി തേക്കൂ

മുടിയില്‍ മയിലാഞ്ചി തേക്കുന്നതിന് ഹെന്ന എന്നാണ് പറയുക. ഹെന്ന വീട്ടില്‍ത്തന്നെ ചെയ്യാന്‍ പറ്റുമെന്നുള്ളതാണ് ഇതിന്റെ പ്രയോജനം. വീട്ടില്‍തന്നെ നമുക്ക് ഹെന്ന ചെയ്യുന്നതിന് വേണ്ടിയുള്ള മിശ്രിതം തയ്യാറാക്കാം. മയിലാഞ്ചിയുണ്ടെങ്കില് അതിന്റെ ഇലകള്‍ പറിച്ചെടുത്ത് അരക്കാം. വിപണിയില്‍ മയിലാഞ്ചി പൊടിച്ചതും ലഭ്യമാണ്.
മുടിക്ക് നിറം നല്‍കുമെന്നതാണ് വേറൊരു ഗുണം. ഹെന്ന ഇടയ്ക്കിടെ ചെയ്താല്‍ മുടിക്ക് നേര്‍ത്തൊരു ചുവപ്പുനിറം ലഭിക്കും. കറുപ്പു നിറം മാറ്റി മുടിക്ക് മറ്റേതെങ്കിലും നിറം നല്കാന് ആഗ്രഹങ്ങമുണ്ടെങ്കിലും ഹെന്ന ചെയ്യാം. മുടി നരക്കുന്നത് ഒഴിവാക്കാനുളള സ്വാഭാവികമാര്ഗമാണിത്.
മയിലാഞ്ചി മുടിവേരുകള്‍ക്ക് ശക്തി നല്‍കുകയും മുടികൊഴിച്ചില്‍ ഒഴിവാക്കുകയും ചെയ്യും. മുടി തിളക്കവും മിനുസവുമുളളതാകാന് ഇതിനേക്കാള്‍ പറ്റിയ മറ്റൊരു മാര്‍ഗമില്ല. താരനൊഴിവാക്കാനും ഹെന്ന നല്ലതാണ്.
ഹെന്നക്കുളള മിശ്രിതം പലവിധത്തിലും തയ്യാറാക്കാം. എന്തിനു വേണ്ടിയാണ് ചെയ്യുന്നത്് എന്നതിനെ ആശ്രയിച്ച് ഇതില്‍ ചേര്‍ക്കാവുന്ന പല സാധനങ്ങളുമുണ്ട്.
താരന് മാറ്റാനായി നാല് സ്പൂണ്‍ മയിലാഞ്ചിയില്‍ തൈരും തേയിലവെളളവും നാരങ്ങാനീരും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഹെന്ന ചെയ്യുന്നതിന് തലേന്ന് രാത്രി ഇത് തയ്യാറാക്കുന്നതാണ് നല്ലത്. മുടിയില്‍ എണ്ണ പുരട്ടിയ ശേഷം മയിലാഞ്ചി മിശ്രിതം തലയില്‍ തേക്കാം. ഒരു മണിക്കൂറെങ്കിലും തലയില്‍ വച്ച ശേഷം കഴുകിക്കളയാം.
മുടിക്ക് നിറം നല്‍കുകയാണ് ഉദ്ദേശ്യമെങ്കില്‍ മയിലാഞ്ചിയും കാപ്പിപ്പൊടിയും വെളളവും ചേര്‍ത്ത് തലയില്‍ മുടിയില്‍ തേക്കുക. മുടിയില്‍ എണ്ണ പുരട്ടാതെയാണ് ഇത് തേക്കേണ്ടത്. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞ് അന്നു രാത്രി തലയില്‍ എണ്ണ തേക്കാം. പിറ്റേന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. മുടിക്ക് ഇളം ചുവപ്പുനിറം ലഭിക്കും.
തിളക്കമുള്ള മുടിക്ക് മുട്ടയും മയിലാഞ്ചിയും ചേര്‍ത്ത ഉപയോഗിക്കാം. രണ്ട് മുട്ട അടിച്ച് മയിലാഞ്ചിയുടെ കൂടെച്ചേര്‍ത്ത് ഉടനെ തന്നെ മുടിയില്‍ തേക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. മുടിക്ക് കൂടുതല്‍ തിളക്കം ലഭിക്കണമെങ്കില്‍ അല്പം ബിയര്‍ ഉപയോഗിച്ച് കഴുകാം.
ഹെന്ന ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മയിലാഞ്ചി നല്ല തണുപ്പാണ്. അതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂറിലധികം ഇത് തലയില്‍ വയ്ക്കരുത്. അസുഖം വരാന്‍ സാധ്യതയുണ്ട്.
ഗ്ലൗസുകള്‍ ഉപയോഗിച്ചു മാത്രമേ മയിലാഞ്ചി തലയില്‍ തേക്കാവൂ. അല്ലെങ്കില്‍ ഇതിന്റെ നിറം കയ്യിലും നഖത്തിലുമായാല് പോകാന്‍ സമയം പിടിക്കും.
ഹെന്ന ചെയ്യുമ്പോള്‍ മുടിയുടെ കറുപ്പു നിറം നഷ്ടപ്പെടരുത് എന്നുള്ളവര്‍ ആദ്യം മുടിയില്‍ എണ്ണ തേച്ച ശേഷം മയിലാഞ്ചി തേക്കുന്നതായിരിക്കും നല്ലത്.



Click it and Unblock the Notifications
