Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
മുടി കുറവാണോ, ഭംഗിയായി കെട്ടാം

കട്ടി കുറഞ്ഞ മുടിയുള്ളവര്‍ ഫെതര്‍കട്ട് ചെയ്യുന്നത് ഒഴിവാക്കണം. ഇത് ഒന്നുകൂടി കട്ടികുറച്ചു കാണിക്കുകയേയുള്ളൂ. കനം കുറഞ്ഞ മുടി ഒരുപാടു നീളത്തില്‍ കിടക്കുന്നതും ഭംഗിയല്ല. അതുകൊണ്ട് നീളം കുറച്ചുവെട്ടിയാല്‍ കുറച്ചുകൂടി കട്ടി തോന്നിക്കും.
കട്ടി കുറഞ്ഞ മുടി ഭംഗിയായി കെട്ടാന്‍ ഹമ്പ് ഹെയര്രീതി സ്വീകരിക്കാം. എണ്ണമയമുള്ള മുടിക്കും ഏറെ നല്ലതാണിത്. മുടി പുറകിലേക്കു ചീകി നടുവില്‍ നിന്നും കുറച്ചുമുടിയെടുക്കുക. ഇത് മുന്നിലേക്കുകൊണ്ടുവന്ന് നല്ലപോലെ ചീകി വീണ്ടും പിന്നിലേക്കെടുത്ത് ഹമ്പ് രൂപത്തില്‍ കെട്ടുക. മുടിപ്പിന്നുകള്‍ കൊണ്ട് ഇത് ഉറപ്പിച്ചുവക്കാം. ബാക്കിയുള്ള മുടി വശങ്ങളിലേക്കും പുറകിലേക്കും ഭംഗിയായി ചീകിയിടുക.
ബോബ് സ്റ്റൈല്‍ സ്വീകരിക്കുന്നതും കട്ടികുറഞ്ഞ മുടിക്കു നല്ലതാണ്. ഇങ്ങനെ വെട്ടുന്ന മുടി നീട്ടുകയോ ചുരുട്ടുകയോ ചെയ്യും. മുന്‍ഭാഗത്തെ മുടി നീട്ടിയിട്ട് പിന്നിലുള്ള മുടി ചുരുട്ടിയിടുന്നതും മുടിക്ക് കട്ട്ി തോന്നിക്കാന്‍ സഹായിക്കും.
എണ്ണമയമുള്ള കട്ടി കുറഞ്ഞ മുടിക്ക് ഏറ്റവും നന്നായി ചേരുന്നത് മുടി ചുരുളുകളായി കെട്ടുന്ന രീതിയാണ്. മുടിക്ക് കട്ടിതോന്നിക്കാന് ഇത് സഹായിക്കും.



Click it and Unblock the Notifications
