Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മുടിക്കു നല്‍കാം വര്‍ണഭംഗി

മുടിക്ക് ശരിയായ രീതിയില്‍ നിറം നല്‍കുന്നത് നല്ലതാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. എന്നാല്‍ നിറം നല്കാന് ഉപയോഗിക്കുന്നത് നല്ല ഉല്പന്നമായിരിക്കണം. നിലവാരം കുറഞ്ഞ കളറുകള്‍ ഉപയോഗിച്ചാല്‍ മുടിയുടെ ആരോഗ്യത്തെ ഇത് ബാധിക്കും. നിറം കൊടുത്താല്‍ മുടിക്ക് കൂടുതല്‍ കരുത്തുണ്ടാകും. മാത്രമല്ലാ, ചൂടില്‍ നിന്നും പൊടിയില്‍ നിന്നും ഒരു പരിധി വരെ ഇത് മുടിയെ സംരക്ഷിക്കുകയും ചെയ്യും.
നിറം നല്കുമ്പോള് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. എല്ലാവര്ക്കും മുടി കളര്‍ ചെയ്യുന്നത് ചേര്‍ന്നെന്നു വരില്ല. മുടിയുടെ സ്വഭാവമനുസരിച്ച് കൊടുക്കേണ്ട കളറുകളും വ്യത്യാസപ്പെട്ടിരിക്കും. ഇതിന് കേശാലങ്കാര വിദഗ്ധന്റെ അഭിപ്രായം നേടുന്നത് നന്നായിരിക്കും.
നീളമുള്ള കോലന്‍ മുടിക്ക് ചേരുക കറുപ്പോ ചുവപ്പോ നിറങ്ങളായിരിക്കും.
സ്പൈസ്, സ്റ്റെപ്പ് ആയി മുറിച്ചിരിക്കുന്ന മുടിക്ക് ബര്‍ഗണ്ടി കളര്‍ കൂടുതല്‍ ചാരുത പകരും. ഈ നിറം നല്കിയാല് മുടിക്ക് കൂടുതല്‍ മിനുസം അനുഭവപ്പെടും.
മുഴുവന്‍ മുടിയിലല്ലാതെ മുന്‍ഭാഗത്തു മാത്രമോ ചില മുടിയിഴകളില്‍ മാത്രമോ നിറം നല്കുന്ന രീതിയും നിലവിലുണ്ട്. രണ്ടു തരം നിറങ്ങളും മുടിക്കു നല്കി വരുന്നുണ്ട്.
മുടിയില്‍ പലരും ഹെന്ന (മയിലാഞ്ചി) ചെയ്യാറുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും നിറം നല്കിയ മുടിയില്‍ ഹെന്ന ചെയ്യാതിരിക്കുകയാണ് നല്ലത്. ഇത് മുടി കൂടുതല്‍ വരണ്ടതാക്കും.
മുടിക്ക് നിറം നല്‍കിക്കഴിഞ്ഞാലും മുടിസംരക്ഷത്തില് ഏറെ ശ്രദ്ധിക്കണം. ഒലീവെണ്ണ, ബദാം എണ്ണ തുടങ്ങിയവ അടങ്ങിയിട്ടുള്ള ഉല്പന്നങ്ങള് മുടിയിലുപയോഗിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
