Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മുടികൊഴിച്ചില്‍ തടയാന്‍ ഉലുവ

ഉലുവയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ശരീരത്തിന് മാത്രമല്ലാ, മുടിക്കും ഉലുവ നല്ലതാണ്. ഇത് തലയില്‍ തേക്കുന്നത് താരന്, മുടികൊഴിച്ചില്‍ എന്നിവയകറ്റും. ഉലുവ തേക്കുന്നത് കൊണ്ട് കണ്ണിനും കുളിര്‍മ കിട്ടും.
ഉലുവ തലയില്‍ തേക്കുമ്പോള്‍ നിക്കോട്ടിനിക് ആസിഡ്, പ്രോട്ടീന്‍ തുടങ്ങിയവ ലഭിക്കുന്നു. ഇത് മുടിക്ക് ബലമേകുകയും മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഉലുവയിലുള്ള ലെസിത്തിന് മുടിയുടെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്നു.
ഉലുവ പലവിധത്തില്‍ തലയില്‍ തേക്കാം. ഇത് വെള്ളത്തിലിട്ടു വച്ച് അരച്ചു കുളിക്കുമ്പോള്‍ തേക്കാം. തലേന്ന ചെറുചൂടുള്ള വെളിച്ചെണ്ണയിട്ടു വച്ച് ഈ വെളിച്ചെണ്ണ തലയില്‍ തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. അരച്ചെടുത്ത ഉലുവ മോരില്‍ കലര്‍ത്തി തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഉലുവയും ഉലുവയിലയും ചെമ്പരത്തിയുടെ കൂടെ അരച്ചെടുത്ത് മുടിയില്‍ തേച്ചാല്‍ നല്ലൊന്നാന്തരം കണ്ടീഷണറായി.



Click it and Unblock the Notifications
