Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുട്ട കൊണ്ട് മുടിയും സംരക്ഷിക്കാം

മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍, വൈറ്റമിന്‍ തുടങ്ങിയ മുടിക്കാവശ്യമുളള പോഷകങ്ങള്‍ നല്‍കുകയും മുടി ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് മുടിയുടെ വരള്‍ച്ച മാററുന്നതിനും താരന് തടയുന്നതിനും സഹായിക്കും. മുട്ടയിലുള്ള വൈറ്റമിന്‍ ഡി, എ, ഇ എന്നിവ മുടി കൊഴിയുന്നത് തടയുന്നതിനും മുടിയെ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും സഹായിക്കുന്നു.
മുട്ട മുടിയിലുപയോഗിക്കാന് പല മാര്‍ഗങ്ങളുമുണ്ട്,
രണ്ട് മുട്ടയുടെ മഞ്ഞക്കരുക്കള് ഒരു ടേബില്‍ സ്പൂണ്‍ കാസ്റ്റര്‍ ഓയില്‍, തേന്‍, വെള്ളം എന്നിവ ചേര്‍ത്ത് മുടിയുടെ മുകളറ്റം മുതല്‍ താഴോട്ട് തേച്ചു പിടിപ്പിക്കുക. താരനുണ്ടെങ്കില് ചെറുനാരങ്ങാനീരും ചേര്‍ക്കാവുന്നതാണ്. 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.
മുട്ടമഞ്ഞ ആല്‍മണ്ട് എണ്ണയില്‍ കലര്‍ത്തി തലയില്‍ തേക്കാം.
മുട്ട നല്ലൊന്നാന്തരം കണ്ടീഷണറുമാണ്. മുട്ട വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് നല്ല കണ്ടീഷണറുടെ ഫലം ചെയ്യും.
മുട്ട തനിയെ അടിച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. ഉണങ്ങിയ ശേഷം ഷാംപൂ തേച്ച് കഴുകുക. പിന്നീട് അല്പം വിനഗറും വെള്ളവും ചേര്‍ത്ത് കഴുകാം. ഇങ്ങനെ ചെയ്താല്‍ മുടി വളരെ മൃദുലമാകും.
വരണ്ട മുടിക്ക് മുട്ട നാരങ്ങാനീരു ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് നല്ലതാണ്.
മുട്ട തലയില്‍ തേച്ചു കഴുകുമ്പോള്‍ വഴുവഴുപ്പ് മുഴുവനായും അകറ്റാന്‍ ശ്രദ്ധിക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിയാല്‍ മുടിക്കുണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കാം.



Click it and Unblock the Notifications
