Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ശിരോചര്‍മത്തിലെ ചൊറിച്ചില്‍ അകറ്റാം

ചൊറിച്ചിലൊഴിവാക്കാന് ശിരോചര്‍മം എപ്പോഴും വൃത്തിയാക്കി വയ്ക്കുക. എണ്ണയും അഴുക്കും കട്ടി പിടിച്ചാണ് തലയോടില്‍ മിക്കവാറും ചൊറിച്ചിലുണ്ടാകുന്നത്. വരണ്ട ശിരോചര്‍മവും ചൊറിച്ചിലിന് ഇട വരുത്തും. പിഎച്ച്പി മൂല്യം 4.5-5.5 ഉള്ള ഷാംപൂ ഉപയോഗിച്ചാല്‍ തലയോടില്‍ ജലാംശം നിലനിര്‍ത്താം.
മുടിയില്‍ ഡൈ ചെയ്യുന്നതും മറ്റു രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും ശിരോചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കും.
വരണ്ട ശിരോചര്‍മമുള്ളവര്‍ ചൂടുവെള്ളത്തില്‍ തല കഴുകരുത്. ചര്‍മം ഒന്നുകൂടി വരണ്ടതാകും. ഡ്രയറുപയോഗിച്ച് മുടിയുണക്കിയാലും ഈ പ്രശ്നമുണ്ടാകും.
കഠിനമായ വെയിലും ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കും. കഴിവതും തലയിലും മുടിയിലും വെയില് തട്ടാതെ നോക്കുക.
ഷിയ ബട്ടര്‍ ശിരോചര്‍മത്തിന്റെ വരള്‍ച്ചക്കും ചൊറിച്ചിലിനും നല്ലതാണ്. ഷിയ ബട്ടറും ഒലീവ് എണ്ണയും ചേര്‍ത്ത് പുരട്ടുക.
തലയിലെ താരനും പേനും ചൊറിച്ചിലിന് കാരണമാകും. ആര്യവേപ്പെണ്ണ, നാരങ്ങാനീര് എന്നിവ താരനുള്ള മരുന്നാണ്. വൃത്തിയില്ലായ്മയാണ് പ്രധാനമായും പേന്‍ ശല്യത്തിന് കാരണം. പേന്‍ പോകാനുളള മരുന്നുകളും ലഭ്യമാണ്.
ആര്യവേപ്പെണ്ണയും റോസ്മേരി, ലാവെന്‍ഡര്‍ എന്നീ ചെടികളില്‍ നിന്നും എടുക്കുന്ന എണ്ണയും കൂട്ടിക്കലര്‍ത്തി ശിരോചര്‍മത്തില്‍ മസാജ് ചെയ്താല്‍ ചൊറിച്ചില്‍ മാറും.



Click it and Unblock the Notifications
