Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ട്രെയിറ്റനിംഗ് ചെയ്താല്‍ ഹെന്ന വേണ്ട

മുടി നീട്ടിക്കഴിഞ്ഞാല്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. കാരണം സ്ട്രെയിറ്റനിംഗ് വഴി മുടിയുടെ കട്ടി കുറയുകയും മുടി കൂടുതല്‍ മൃദുലമാകുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കൊഴിഞ്ഞുപോകുവാനും എളുപ്പമാണ്.
മുടി ജട പിടിക്കാതിരിക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ട് ഇടയ്ക്കിടെ മുടി ചീകുന്നത് നന്നായിരിക്കും. കുളിക്കുന്നതിന് മുന്‍പ് മുടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ ഒഴിവാക്കുവാനുള്ള പ്രധാന മാര്‍ഗമാണ്.
മുടിയില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക. ഷാംപൂ ഇട്ട ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. മുടി ജട പിടിക്കാതിരിക്കും. മുടിയില്‍ ജെല്ലുകളും വേണമെന്നുണ്ടെങ്കില്‍ പുരട്ടാം.
സ്ട്രെയിറ്റനിംഗ് ചെയ്ത മുടിയുടെ തുമ്പ് മൂന്നുനാലു മാസത്തിലൊരിക്കലെങ്കിലും വെട്ടുന്നത് നന്നായിരിക്കും. ട്രിം ചെയ്യുന്നത് മുടി പിളരുന്നത് കുറയ്ക്കും.
മുടി നീട്ടിക്കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മുറുക്കിക്കെട്ടരുത്. മുടി പിന്നിയിടുകയോ വളച്ചു കെട്ടുകയോ ചെയ്താലും നീട്ടിയ മുടി വളഞ്ഞുപോകും. അഴിച്ചിടുകയോ പോണിടെയ്ല് കെട്ടുകയോ ചെയ്യും.
സ്ട്രെയിറ്റനിംഗ് ചെയ്ത മുടിയില്‍ കുറച്ചുനാളത്തേക്കെങ്കിലും ഹെന്ന ചെയ്യരുത്. മുടി കൂടുതല്‍ വരണ്ടതാകുകയും പൊട്ടിപ്പോകുകയും ചെയ്യും.



Click it and Unblock the Notifications
