Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കറുത്ത മുടിയുടെ സംരക്ഷണം

മുടി വരണ്ടതായതുകൊണ്ടുതന്നെ അതില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ദിവസവും മുടിയിലും തലയോടിലും എണ്ണ പുരട്ടി മസാജ് ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. ചെറുചൂടുള്ള ആവണക്കെണ്ണ ഉപയോഗിക്കുന്നത് മുടിവളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.
ദിവസവും തല കുളിക്കുന്നത് മുടി കൂടുതല്‍ വരളാന്‍ ഇട വരുത്തും. ഇത് മുടി കൊഴിച്ചിലിനും മുടി പിളരാനും വഴിയൊരുക്കും. ആഴ്ചയില്‍ ഒരിക്കല്‍ കുളിക്കുന്നതാണ് കറുത്ത മുടിയുള്ളവര്‍ക്കു നല്ലത്.
മുടി ഡ്രയറുപയോഗിച്ച് ഉണക്കുകയാണെങ്കില്‍ ചെറിയ ചൂടു മാത്രം ഉപയോഗിക്കുക. മുടി ചുരുട്ടുന്നത് ഒഴിവാക്കുക.
ഉറങ്ങുമ്പോള്‍ സാറ്റിന് തുണി കൊണ്ടുള്ള തലയിണ ഉപയോഗിക്കുക. അല്ലെങ്കില്‍ കിടക്കാന്‍ നേരം മുടി സാറ്റിന് തുണിയില്‍ പൊതിഞ്ഞു കെട്ടുക. സാറ്റിന് ജലാംശം നിലനിര്‍ത്തും. അങ്ങനെ മുടിവരളുന്നത് തടയും.
എല്ലാ ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് മുടിയെ കൂടുതല്‍ വരണ്ടതാക്കും. കുറഞ്ഞ പിഎച്ച് മൂല്യമുളള ഷാംപൂ മാത്രം ഉപയോഗിക്കുക. ഷാംപൂ തേച്ചതിനു ശേഷം കണ്ടീഷണര്‍ ഉപയോഗിക്കുക. മുടി ജട പിടിക്കുന്നത് കുറയും.
നല്ല ഭക്ഷണവും നല്ല മുടിക്ക് അത്യാവശ്യമാണ്. ഉരുളക്കിഴങ്ങ്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ കറുത്ത മുടിയുടെ വളര്‍ച്ചക്കു സഹായിക്കും. വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
മുടിയുടെ തുമ്പ് പിളരുന്നത് ഒഴിവാക്കാന്‍ ഇടയ്ക്ക് തുമ്പു മുറിക്കുന്നത് നന്നായിരിക്കും.
മുടിക്ക് നിറം കൊടുക്കുന്നത് ഇത്തരം മുടിയെ ഒരുകൂടി വരണ്ടതാക്കും. അതുകൊണ്ട് കഴിവതും കളറിംഗ് ഒഴിവാക്കുക.
ശരീരത്തിലെയും മുടിയിലെയും ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെളളം കുടിയ്ക്കണം.



Click it and Unblock the Notifications
