Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
മുടിത്തുമ്പ് പിളരാതിരിക്കാന്‍ ചില പൊടിക്കൈകള്‍

മുടിയുടെ തുമ്പ് പിളരുന്നത് മിക്കവാറും സ്ത്രീകള്‍ നേരിടുന്ന പ്രശ്നമാണ്. മുടിയുടെ ഭംഗിയും ഗുണവും നശിപ്പിക്കുന്ന ഒന്നാണിത്. തുമ്പ് മുറിച്ചുകളയുകയാണ് പലരും ഇതിന് പരിഹാരമായി ചെയ്യാറുള്ളത്.
മുടി അശ്രദ്ധമായി ചീകുന്നതാണ് പലപ്പോഴും മുടിത്തുമ്പ് പിളരാന്‍ ഇടയാക്കുന്നത്. മുടി കെട്ടുപിടിക്കുമ്പോള് ചീപ്പുപയോഗിച്ച് ബലമായി വലിയ്ക്കുന്നത് ജടയുണ്ടാക്കും. ഇത് മിക്കപ്പോഴും മുടിത്തുമ്പ് പിളരാന്‍ ഇടയാക്കുകയും ചെയ്യും. നനഞ്ഞ മുടി ചീകുന്നത് ജട പിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് മുടി ചീകുമ്പോള്‍ മൃദുവായി തിരക്കു കൂട്ടാതെ ചീകുക. ഈറന്‍ മുടി ചീകരുത്.
രാസവസ്തുക്കളടങ്ങിയ ഷാംപൂവും കണ്ടീഷണറും മുടി പിളരാനും കൊഴിയാനും ഇടയാക്കും. കഴിവതും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. പിളര്‍ന്ന അറ്റത്തിന് മുട്ട നല്ലൊരു പരിഹാരമാണ്. ഇത് നല്ല കണ്ടീഷണറിന്റെ ഗുണം ചെയ്യുന്നുണ്ട്.
മുടി ഉണക്കാന്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നതും മുടി പിളരുവാന്‍ ഇടയാക്കും. ഡ്രയറില്‍ നിന്നുളള കാറ്റ് നേരിട്ട് മുടിയില്‍ ഏല്‍ക്കുന്നത് നല്ലതല്ല. കഴിവുതും സാധാരണ കാറ്റേറ്റ് മുടിയുണങ്ങട്ടെ.
മുടിയില്‍ മെറ്റല്‍ ബാന്റുകളും റബ്ബര്ബാന്റുകളും ഉപയോഗിക്കരുത്. ഇത് മുടി പൊട്ടുവാന്‍ ഇടയാക്കുന്നു. മുടിയിലിടാവുന്ന ക്ലിപ്പുകളാണ് നല്ല മാര്‍ഗം.
ഭക്ഷണവും മുടിയുടെ ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഫോളിക് ആസിഡ്, ബയോട്ടിന്‍, വൈറ്റമിന്‍ ബി തുടങ്ങിയവ മുടിവളര്ച്ചയെയും ആരോഗ്യത്തെയും സഹായിക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. ഇലക്കറികളും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.



Click it and Unblock the Notifications
