Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
അഴുക്ക് പിടിച്ച ചീര്‍പ്പ് കൊണ്ടാണോ മുടി ചീകുന്നത്, മുടിയുടെ ആരോഗ്യം ഇല്ലാതാകാന്‍ അതുമതി
മുടിയുടെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പലരും മനപ്പൂര്‍വ്വമോ അല്ലാതെയോ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. മുടി ചീകാന്‍ ഉപയോഗിക്കുന്ന ചീര്പ്പിലെയും ബ്രഷിലെയും അഴുക്ക്. ചീര്പ്പുകളിലും ബ്രഷുകളിലുമുള്ള അഴുക്ക് നീക്കം ചെയ്യാന്‍ മിക്കവരും മിനക്കിടാറില്ല. അത്രയധികം അഴുക്ക് തിങ്ങിക്കൂടിയാല്‍ പുതിയ ബ്രഷോ ചീര്‍പ്പോ വാങ്ങി പരിഹാരം കാണുന്നവരുണ്ട്. പക്ഷേ നിങ്ങള്‍ക്കറിയാമോ മുടിയുടെ ആരോഗ്യത്തില്‍ ഉപയോഗിക്കുന്ന ചീര്പ്പിന്റെയും ബ്രഷിന്റെയും വൃത്തി വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.

വൃത്തിയില്ലാത്ത ബ്രഷോ ചീര്‍പ്പോ ഉപയോഗിച്ച് മുടി ചീകുന്നത് കുളിച്ച് വൃത്തിയായി വന്നതിന് ശേഷം മണ്ണില്‍ കിടന്നുരുളുന്നതിന് തുല്യമാണെന്നാണ് കേശാരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അഴുക്ക് നിറഞ്ഞ ചീര്‍പ്പ് ഉപയോഗിച്ചാലുള്ള പ്രശ്നം
മുടി ചീകാന്‍ അഴുക്ക് പിടിച്ച ചീര്‍പ്പും ബ്രഷും ഉപയോഗിക്കുന്നതിലൂടെ തലയോട്ടിയുടെ പിഎച്ച് നില സന്തുലിതമായി നിലനിര്‍ത്തുന്നതിനും മുടിയിഴകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും അത്യാവശ്യമായ തലയിലെ സെബം എന്ന പദാര്‍ത്ഥം ഇല്ലാതാകുന്നു. അഴുക്ക് നിറഞ്ഞ ചീര്‍പ്പ് യഥാര്‍ത്ഥത്തില്‍ മുടി വൃത്തിയാക്കുന്നതിന് പകരം വൃത്തികേട് ആക്കുകയാണ് ചെയ്യുന്നത്.
ഓരോ തവണയും മുടി ചീകുമ്പോള്‍ മുടിയിലെ അഴുക്കും തലയില്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ അവശിഷ്ടങ്ങളും മൃതകോശങ്ങളും ചീര്‍പ്പിലും ബ്രഷിലും പറ്റിപ്പിടിക്കുന്നുണ്ട്. ഇവ വൃത്തിയാക്കാതെ വീണ്ടും തലയില്‍ ഉപയോഗിക്കുമ്പോള്‍ ബ്രഷിലും ചീര്‍പ്പിലും ഉള്ള അഴുക്ക് തിരിച്ച് തലയിലെത്തുന്നു. ഇത് തലയില്‍ ബാക്ടീരിയ പെരുകാനും തലയോട്ടിയില്‍ ചൊറിച്ചിലും അസുഖവും ഉണ്ടാക്കാനും കാരണമാകുന്നു. അതുകൊണ്ട് അഴുക്ക് പിടിച്ച ബ്രഷും ചീര്‍പ്പും ഉപയോഗിക്കുന്നിലൂടെ തലയോട്ടിക്കും മുടിക്കും ഉണ്ടാകുന്ന അസുഖങ്ങളും അസ്വസ്ഥതകളും താരന് പോലുള്ള പ്രശ്നങ്ങളും വരാതിരിക്കുന്നതിനായി ദിവസവും ചീര്‍പ്പും ബ്രഷും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
ചീര്‍പ്പിലെ അഴുക്കിന്റെ കാരണങ്ങള്‍
ചീര്‍പ്പുകളുടെയും ബ്രഷുകളുടെയും പല്ലുകളുടെ അടിഭാഗത്താണ് അഴുക്ക് അടിഞ്ഞുകൂടുന്നത്. കറുപ്പ് നിറത്തിലോ ചാരനിറത്തിലോ ഉള്ള അഴുക്ക് ഓരോ പല്ലുകളെയും പൊതിഞ്ഞ് നില്ക്കുന്നതായി കാണാന്‍ പറ്റും. തലയിലെ പൊടി, അഴുക്ക്, എണ്ണ, മൃതകോശങ്ങള്‍, ഉല്‍പ്പന്ന അവിശിഷ്ടങ്ങള്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്നാണ് ഈ അഴുക്ക് രൂപം കൊള്ളുന്നത്.
ചീര്‍പ്പ് എത്രദിവസം കൂടുമ്പോള്‍ വൃത്തിയാക്കണം
ഓരോ തവണയും ചീര്‍പ്പും ബ്രഷും ഉപയോഗിക്കുമ്പോള്‍ അതില്‍ തലയില്‍ നിന്ന് പൊഴിയുന്ന മുടിയും ഉണ്ടാകാം. ഇത് അപ്പപ്പോള്‍ തന്നെ നീക്കം ചെയ്യുക. പിന്നെ ചീര്‍പ്പും ബ്രഷും അഴുക്ക് പിടിക്കുന്നതനുസരിച്ച് വൃത്തിയാക്കുക. എന്തുതന്നെ ആയാലും ചീര്‍പ്പില്‍ അഴുക്കിന്റെ ചെറിയൊരു അംശം കാണുമ്പോള്‍ തന്നെ വൃത്തിയാക്കുന്നതാണ് ഉചിതം. ഇനി അഴുക്കുകള്‍ ഫലപ്രദമായി നീക്കം ചെയ്യുന്നതിന് എങ്ങനെയെല്ലാം ചീര്‍പ്പും ബ്രഷും വൃത്തിയാക്കാം എന്നുനോക്കാം.
ചീര്‍പ്പും ബ്രഷും എങ്ങനെ വൃത്തിയാക്കാം
ഷാംപൂ ഉപയോഗിച്ച് ഒരു പാത്രത്തില്‍ ചെറുചൂടുള്ള വെള്ളം നിറച്ച് അതില്‍ കുറച്ച് ഷാംപൂ അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് കലര്‍ത്തി ചീര്‍പ്പ് 10-15 മിനിട്ട് ഇട്ടുവെക്കുക. പിന്നീട് വെള്ളത്തില്‍ നിന്നെടുത്ത് അഴുക്കുകള്‍ തോണ്ടിക്കളയുക. പിന്നീട് വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കുക.
സ്േ്രപ ബോട്ടിലില്‍ സോപ്പ് അല്ലെങ്കില്‍ ഷാംപൂ എടുത്ത് വെള്ളത്തില്‍ മിക്സ് ചെയ്ത് ചീര്‍പ്പില്‍ സ്പ്രേ ചെയ്യുക. ഇനി കൈ കൊണ്ട് അഴുക്ക് നീക്കം ചെയ്ത് ചെറുചൂടുവെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കുക.
വിനാഗിരി ഉപയോഗിച്ച് ചീര്‍പ്പും ബ്രഷും വീര്ത്തിയാക്കുന്നതാണ് മറ്റൊരു രീതി. നല്ലവണ്ണം അഴുക്ക് പിടിച്ച ചീര്‍പ്പും ബ്രഷും ഇങ്ങനെ വൃത്തിയാക്കാവുന്നതാണ്. വിനാഗിരിയും ചെറുചൂടുവെള്ളവും ഒരേ അളവില്‍ എടുത്ത് 15-30 മിനിട്ട് വരെ ചീര്‍പ്പും ബ്രഷും അതില്‍ ഇട്ടുവെക്കുക. ശേഷം പുറത്തെടുത്ത് അഴുക്ക് കളഞ്ഞ് വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കുക.
ചീര്‍പ്പും ബ്രഷും എപ്പോള്‍ മാറ്റണം
ഓരോ ചീര്പ്പിന്റെയും ബ്രഷിന്റെയും ഗുണമേന്മ അനുസരിച്ചാണ് അത് മാറ്റേണ്ട സമയം തീരുമാനിക്കേണ്ടത്. പൊതുവെ പറഞ്ഞാല്‍ ഇവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ പുതിയത് വാങ്ങാം. ചീകുമ്പോള്‍ മുടിയില്‍ കൂടുതല്‍ വലിവ് തോന്നുക, പല്ലുകള്‍ പൊട്ടിപ്പോകുക, പല്ലുകളുടെ നീളം വൃത്യാസപ്പെടുക എന്നിവയെല്ലാം അവ മാറ്റി പുതിയത് വാങ്ങാന്‍ സമയമായി എന്നതിന്റെ സൂചനയാണ്.



Click it and Unblock the Notifications