Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
താരനെ വേരോടെ നീക്കാം, ഈ കിടിലന്‍ കൂട്ടിലുണ്ട് മുടി ക്ലീനാക്കുന്ന സൂത്രം
മിക്ക ആളുകള്‍ക്കും ഒരു പ്രശ്നമാണ് മുടിയിലെ താരന്. സീസണ് അനുസരിച്ച് താരന്റെ കാഠിന്യം കൂടി വരും. മഴക്കാലമായാല്‍ മുടിയില്‍ താരന് കൂടുതലായിരിക്കും. താരനെ തുരത്താനായി പല പല ഷാംപൂകളും മാറി മാറി ഉപയോഗിച്ച് മടുത്തവരാണ് നിങ്ങളെങ്കില്‍ നാരങ്ങ നിങ്ങളെ സഹായിക്കാനെത്തും.
നാരങ്ങയുടെ പ്രധാന ഘടകം സിട്രിക് ആസിഡാണ്. സിട്രിക് ആസിഡ് താരന് അകറ്റാന്‍ വളരെ ഫലപ്രദമാണ്. ചെറുനാരങ്ങ ഉപയോഗിച്ചാല്‍ മുടിയുടെ വേരുകളിലെ താരനെ നിശ്ശേഷം ഇല്ലാതാക്കാം. തലയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്ന ഫംഗസിനെതിരെ പോരാടുന്ന ഗുണങ്ങളും നാരങ്ങയിലുണ്ട്. താരന് അകറ്റാന്‍ നാരങ്ങ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം.

നാരങ്ങയും തേനും
നാരങ്ങയും തേനും നിങ്ങളുടെ മുടിക്ക് ഏറ്റവും മികച്ചതാണ്. തേന്‍ അതിന്റെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്കും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്, ഇത് ചര്‍മ്മത്തിലെ ഫംഗസ് പ്രവര്‍ത്തനത്തെ തടയാനും തലയോട്ടിയിലെ ജലാംശം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു പാത്രത്തില്‍, 1 ടീസ്പൂണ്‍ നാരങ്ങ നീരും 3 ടീസ്പൂണ്‍ തേനും മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.
നാരങ്ങയും മുട്ടയും
നാരങ്ങയും മുട്ട മാസ്കും താരന് ഇല്ലാതാക്കാന്‍ മാത്രമല്ല സഹായിക്കുന്നത്, ഇത് നിങ്ങളുടെ മുടിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മുട്ട ഒരു പ്രകൃതിദത്ത കണ്ടീഷണറാണ്, ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് എക്സ്ഫോളിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ഒരു പാത്രത്തില്‍, മുട്ട എടുത്ത് അതില്‍ നാരങ്ങ നീര് കലര്‍ത്തുക. തലയോട്ടിയില്‍ പുരട്ടുക, 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക, വ്യത്യാസം സ്വയം കണ്ടറിയാം.
നാരങ്ങയും കടുകെണ്ണയും
എണ്ണമറ്റ ത്വക്ക്, മുടി പ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് കടുകെണ്ണ. ചെറുനാരങ്ങ പോലെ ഇതിന് ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ പല തരത്തില്‍ ഉള്‍പ്പെടുത്താം. 2 ടേബിള്‍സ്പൂണ്‍ കടുകെണ്ണയില്‍ ഏതാനും തുള്ളി നാരങ്ങാനീര് കലര്‍ത്തുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ്് കഴുകി കളയുക. ഒരു മണിക്കൂറില്‍ കൂടുതല്‍ ഇത് വയ്ക്കരുത്, കാരണം ഇത് മുടി കൊഴിച്ചിലിനും പ്രകോപനത്തിനും കാരണമാകും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് പ്രയോഗിക്കുക.
ബദാം ഓയിലും നാരങ്ങയും
3-4 ടേബിള്‍സ്പൂണ്‍ ബദാം എണ്ണ, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ബദാം ഓയില്‍ ചെറുതായി ചൂടാക്കുക. ഇതിലേക്ക് നാരങ്ങാനീരും ചേര്‍ക്കുക. നന്നായി കൂട്ടികലര്‍ത്തുക. ഇത് തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. 15-30 മിനിറ്റ് വിടുക. ശേഷം പതിവുപോലെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ബദാം ഓയിലിനു പകരം വെളിച്ചെണ്ണയോ ഒലിവെണ്ണയോ കടുകെണ്ണയോ നിങ്ങള്‍ക്ക് ഉപയോഗിക്കാം. താരന് ഫലപ്രദമായി ഇല്ലാതാക്കാന്‍ ആഴ്ചയില്‍ 2-4 തവണയെങ്കിലും ഇത് പതിവായി ചെയ്യുക.
നാരങ്ങയും നെല്ലിക്കയും
താരനകറ്റാന്‍ നാരങ്ങയോടൊപ്പം നെല്ലിക്ക ചേര്‍ത്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാണ്. നാരങ്ങയുടെയും നെല്ലിക്കയുടെയും സിട്രസ് സ്വഭാവം മൃതകോശങ്ങളുടെ രൂപീകരണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനുപുറമെ, അവ വേരുകള്‍ക്ക് പോഷണം നല്‍കുകയും നിങ്ങളുടെ മങ്ങിയ മുടികള്‍ക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക ജ്യൂസും മിക്സ് ചെയ്യുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില്‍ സൗമ്യമായി ഇടുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകി കളയുക.
നാരങ്ങയും തൈരും
താരനകറ്റാനു മികച്ച മുടി നല്കാനുമായി നാരങ്ങയും തൈരും സംയോജിപ്പിച്ച് ഉപയോഗിക്കാം. ഇവയിലെ സ്വാഭാവിക എന്‍സൈമുകളും ആസിഡുകളും താരന് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഏകദേശം രണ്ട് ടേബിള്‍സ്പൂണ്‍ തൈര് അല്ലെങ്കില്‍, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ സൗമ്യമായി പുരട്ടുക. ഇത് 30 മിനിറ്റ് തലയില്‍ ഉണങ്ങാന്‍ വിടുക. ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.
നാരങ്ങയും തേനും മാസ്ക്
നിങ്ങളുടെ പല മുടി പ്രശ്നങ്ങള്‍ക്കും ആത്യന്തിക ഉത്തരമാണ് നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതം. തേനിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാരവും ആന്റിമൈക്രോബയല്‍ സംയുക്തങ്ങളും ചര്‍മ്മത്തിന് കീഴിലുള്ള ഫംഗസ് പ്രവര്‍ത്തനത്തെ തടയുന്നു. ഹ്യൂമെക്ടന്റ് തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്തുന്നു. അതുവഴി താരന് മൂലമുണ്ടാകുന്ന വരള്‍ച്ച, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാവുന്നു. ഒരു ടീസ്പൂണ്‍ നാരങ്ങ നീരില്‍ ഏകദേശം മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. അവ നന്നായി കലര്‍ത്തി 20 മിനിറ്റ് തലയോട്ടിയില്‍ പുരട്ടുക. ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മികച്ച ഫലത്തിനായി, ഓരോ 3-4 ദിവസത്തിലൊരിക്കലെങ്കിലും ഇത്തരത്തില്‍ മിശ്രിതം മുടിയില്‍ പ്രയോഗിക്കുക.



Click it and Unblock the Notifications