Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
മുടി വളരാന്‍ എണ്ണ മാത്രമല്ല: വിറ്റാമിന്‍ ബി കൂടെ ഭക്ഷണത്തില്‍ ചേര്‍ക്കാം
മുടി കൊഴിയുന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കാവുന്നതാണ്. മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ മുടിയുടെ ആരോഗ്യവും നമുക്ക് തിരിച്ച് പിടിക്കാവുന്നതാണ്. കാരണം ആരോഗ്യകരമായ ജീവിതത്തിന് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മുടി വളര്‍ച്ചയേയും സ്വാധീനിക്കുന്നു.
ആരോഗ്യത്തിനും മുടി വളര്‍ച്ചക്ക് വേണ്ടി നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. വിറ്റാമിനുകളും ധാതുക്കളും നല്ലതുപോലെ കഴിക്കുന്നതിലൂടെ ആരോഗ്യവും മുടിയുടെ ആരോഗ്യവും തിരിച്ച് പിടിക്കാവുന്നതാണ്. എന്നാല്‍ അതോടൊപ്പം തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ ബി. ഇത് മുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മുടി വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ബി
മുടിയുടെ ആരോഗ്യത്തിന് വേണ്ടിയും മുടി വളര്‍ച്ചക്ക് വേണ്ടിയും നമുക്ക് വിറ്റാമിന്‍ ബി സഹായിക്കുന്നു. ഇതില്‍ ബി വിറ്റാമിനുകളായ ബി 7 (ബയോട്ടിന്‍), ഫോളേറ്റ്, ബി 12 എന്നിവയെല്ലാം മുടിയുടെ ഓരോ ഇഴകള്‍ക്കും കരുത്ത് നല്കുന്നു. ബയോട്ടിന്‍ മുടിയെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പുതിയ മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി സഹായിക്കുന്നതോടൊപ്പം തന്നെ ഇതില്‍ ഫോളേറ്റ്, ബി 12 എന്നിവയുള്ളത് കൊണ്ട് അവ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. അവ നിങ്ങളുടെ മുടിയുടെ ഓരോ ഇഴകളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നു. ഇത് വഴി നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാവുന്നതാണ്. ഏതൊക്കെയാണ് വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

പാലും പാലുല്‍പ്പന്നങ്ങളും
ദിനവും പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇതില്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പാലില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുടിയുടെ കരുത്തിനും ആരോഗ്യത്തിനും കൃത്യമായ വളര്‍ച്ചക്കും സഹായിക്കുന്നു.
മുട്ട
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ മുട്ട. ദിനവും മുട്ട കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഇതിലുള്ള ബയോട്ടിന്‍ ആണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. മുടിയുടെ ശക്തിയും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് മുട്ട ദിനവും ഒരെണ്ണം ശീലമാക്കുന്നു.

പച്ച ഇലക്കറികള്‍
മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് പച്ച നിറത്തിലുള്ള ഇലക്കറികള്‍. ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കാരണം പച്ച ഇലക്കറികളില്‍ ധാരാളം ഫൊളേറ്റ് അടങ്ങിയിട്ടുണ്ട്. ചീര, മുരിങ്ങ, കാലേ എന്നിവയെല്ലാം സ്ഥിരമായി കഴിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യം മികച്ച രീതിയില്‍ തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു.
മത്സ്യം
മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള മുടിക്കും വേണ്ടി മത്സ്യം കഴിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ബി 12 ഉം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പയര്‍വര്‍ഗ്ഗങ്ങള്‍
പയര്‍ വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ സ്ഥിരമായി കവിക്കാവുന്നതാണ്. അത് മാത്രമല്ല നട്സ് സ്ഥിരമാക്കാവുന്നതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. അതോടൊപ്പം തന്നെ നട്സില്‍ ധാരാളം ബയോട്ടിന്‍, മറ്റ് ബി വിറ്റാമിനുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
ധാന്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അതിന് വേണ്ടി നിങ്ങള്‍ക്ക് ഗോതമ്പ്, ബ്രൗണ്‍ റൈസ്, ഓട്സ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ചേര്‍ക്കാം. ഇവയില്‍ ധാരാളം വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഇതാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇതിലുള്ള വിറ്റാമിന്‍ ബി ഘടകങ്ങള്‍ മുടിയുടെ വേരു മുതല്‍ ശക്തി നല്കുന്നു.



Click it and Unblock the Notifications
