Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുട്ടറ്റം മുടിക്ക് വളംപോലെ ഗുണകരം, ഈ പച്ചക്കറിയിലുണ്ട് മുടി വളര്‍ത്തും സൂത്രം
ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പോഷകാഹാരം ആവശ്യമാണ്. അതുപോലെ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍, ശരിയായ അളവില്‍ പോഷകങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യകരമായ ഭക്ഷണക്രമം മാത്രമേ ഉള്ളില്‍ നിന്ന് മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കൂ. മുടി പ്രശ്നങ്ങളാല്‍ വിഷമിക്കുന്നവരാണ് നിങ്ങളെങ്കില്‍, അതിന് പരിഹാരമായി ചില പച്ചക്കറികള്‍ നിങ്ങളെ സഹായിക്കും. ഈ പച്ചക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ മുടിക്ക് ഊര്‍ജ്ജവും കരുത്തും നല്‍കും. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി മുടിയുടെ ആരോഗ്യം നല്ലതായി നിലനിര്‍ത്താനാകും. മുടിക്ക് പോഷകം നല്കുന്ന അത്തരം ചില പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചീര
നിങ്ങളുടെ മുടിക്ക് പോഷകഗുണങ്ങള്‍ നല്കുന്ന ഏറ്റവും മികച്ച പച്ചക്കറികളിലൊന്നാണ് ചീര. ഭക്ഷ്യയോഗ്യമായ നാരുകള്‍ നിറഞ്ഞ ചീരയില്‍ മറ്റ് അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ ഇരുമ്പും സിങ്കും മുടിക്ക് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. കാരണം സിങ്കിന്റെയും ഇരുമ്പിന്റെയും അഭാവം പലരിലും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.
കാരറ്റ്
മുടിയുടെ വളര്‍ച്ചയ്ക്ക് മികച്ചൊരു പച്ചക്കറിയാണ് കാരറ്റ്. വിറ്റാമിന്‍ ബി 7 അഥവാ ബയോട്ടിന്റെ നിറകുടമാണ് കാരറ്റ്, ഇത് മുടിക്ക് ആരോഗ്യകരമായ ടോണിക്ക് ആയി കണക്കാക്കപ്പെടുന്നു. മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ ബയോട്ടിന്‍ അത്യാവശ്യമാണ്. അതേസമയം, മുടി കൊഴിയാതിരിക്കാനും മുടിവേരുകള്‍ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. കുറച്ച് കാരറ്റ് തിളപ്പിച്ച് ഇതേ വെള്ളത്തോടെ കാരറ്റ് അടിച്ചെടുക്കുക. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയുക. ഈ മാസ്ക് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സവാള
മുടിക്ക് സഹായകമായ പോഷകങ്ങള്‍ നിറഞ്ഞതാണ് സവാള. സിങ്ക്, ഇരുമ്പ്, ബയോട്ടിന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ഇവയെല്ലാം മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് പുറമേ, സവാള അകാല നര തടയാനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. നമ്മുടെ ശരീരം ബീറ്റാ കരോട്ടിനെ വിറ്റാമിന്‍ എ ആക്കി മാറ്റുന്നു. ശരീരത്തിനുള്ളിലെ കോശങ്ങള്‍ നന്നാക്കാന്‍ ബീറ്റാ കരോട്ടിന്‍ ആവശ്യമാണ്.
തക്കാളി
ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ് തക്കാളി. ഫലപ്രദമായ കോശ സംരക്ഷണ ഏജന്റുകളാണ് ആന്റിഓക്സിഡന്റുകള്‍. തലയോട്ടിയിലെ ഉപരിതലത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കംചെയ്യാന്‍ അവ സഹായിക്കുന്നു. മെച്ചപ്പെട്ട ഫലത്തിനായി തക്കാളി അസംസ്കൃതമായി നിങ്ങള്‍ക്ക് കഴിക്കാം, അല്ലെങ്കില്‍ തലയോട്ടിയില്‍ തക്കാളി പള്‍പ്പ് നേരിട്ട് പുരട്ടാം. മുടിയുടെ തിളക്കം മെച്ചപ്പെടുത്താനും തക്കാളി സഹായിക്കുന്നു.
വെളുത്തുള്ളി
മുടിക്ക് അനുയോജ്യമായ ടോണിക്ക് ആണ് വെളുത്തുള്ളി. വളരെ കുറഞ്ഞ കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ശരീരത്തിന് മൊത്തത്തില്‍ നല്ലതാണ്. കൂടാതെ, വെളുത്തുള്ളിയില്‍ വളരെ ഉയര്‍ന്ന അളവില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വീണ്ടും വളര്‍ത്തുന്നതിന് ഉത്തമമായ കൂട്ടാളിയായി കണക്കാക്കപ്പെടുന്നു.
ബീറ്റ്റൂട്ട്
ചുവന്ന നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് ശരീരത്തില്‍ ലൈക്കോപീന്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ചാ നിരക്ക് വളര്‍ത്താനും ഉത്തമമാണ്. മുടിവളര്‍ച്ച ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ലൈക്കോപീന്‍ ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ടിനു പുറമെ, ചുവന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും മുടിക്ക് മികച്ച പോഷകങ്ങള്‍ നല്കുന്നവയാണ്.
കറിവേപ്പില
മുടി കൊഴിച്ചിലിനുള്ള മികച്ച മറുമരുന്നാണ് കറിവേപ്പില. കറിവേപ്പിലയില്‍ കെരാറ്റിന്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ടോണിക്ക് ആയി കണക്കാക്കുന്നു. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ കറിവേപ്പില മാസ്ക് ആയും നിങ്ങള്‍ക്ക് പ്രയോഗിക്കാം.
ബീന്‍സ്
വിറ്റാമിന്‍ എ, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബീന്‍സ്. മുടിയുടെ തിളക്കവും അളവും മെച്ചപ്പെടുത്തുന്നതിന് വിറ്റാമിന്‍ ഇ വളരെ ആവശ്യമാണ്. ഇത് നിങ്ങളുടെ മുടിയെ അകാല നരയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പച്ചമുളക്
കെരാറ്റിന്‍, വിറ്റാമിന്‍ ഇ എന്നിവയുടെ മറ്റൊരു സമ്പന്നമായ ഉറവിടമാണ് പച്ചമുളക്. മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ് ഇവ. പുതിയ മുടിയിഴകളെ പ്രോത്സാഹിപ്പിക്കുന്നതിനായി തലയോട്ടിയിലെ കേടായ കോശങ്ങള്‍ നന്നാക്കാനും ഇത് സഹായിക്കുന്നു.
ഓറഞ്ച് നിറമുള്ള പച്ചക്കറികള്‍
ഓറഞ്ച് നിറമുള്ള പച്ചക്കറികള്‍ നിങ്ങള്‍ക്ക് ബീറ്റ സംയുക്തങ്ങള്‍ നല്കുന്നു. ആരോഗ്യമുള്ള നീളമുള്ള മുടി നേടാന്‍ ഇത്തരം പച്ചക്കറികള്‍ നിങ്ങളെ സഹായിക്കുന്നു. മുടി പൊട്ടുന്നതും മുടി കൊഴിച്ചിലും കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ നിറമുള്ള പച്ചക്കറികള്‍ ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ്.
കക്കിരി
മുടിക്ക് കക്കിരിയുടെ ഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യമുള്ള മുടി നേടാന്‍ കക്കിരിപേസ്റ്റ് തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇതിലേക്ക് കുറച്ച് ഉലുവ പൊടി ചേര്‍ക്കുന്നതും മികച്ച ഫലങ്ങള്‍ നല്‍കും.



Click it and Unblock the Notifications
