Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മുടി തഴച്ചു വളരാൻ അധിക ചെലവില്ലാത്ത 7 വഴികൾ; കുറഞ്ഞ ഉപയോഗത്തില്‍ ഫലം
സമൃദ്ധമായതും ആരോഗ്യമുള്ളതുമായ മുടിയിഴകൾ ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. എന്നാൽ ജീവിത സാഹചര്യങ്ങൾ, മാനസിക സമ്മർദ്ദം, ക്ളോറിനടങ്ങിയ വെള്ളം അങ്ങനെ പലവിധ കാരണങ്ങൾകൊണ്ട് മുടിയുടെ സ്വാഭാവിക ഭംഗിയും വളർച്ചയും തടസ്സപ്പെടുന്നു. മാത്രമല്ല, ഇത്തരം സാഹചര്യങ്ങൾ അമിതമായി മുടി കൊഴിയുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഒരു ദിവസം 50-100 വരെ മുടിയിഴകൾ ഒരു വ്യക്തിയുടെ തലയിൽ നിന്നും കൊഴിഞ്ഞു പോകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മുടികൊഴിച്ചിൽ സ്വാഭാവികമാണെങ്കിലും അസാധാരണമായ വിധത്തിൽ മുടി കൊഴിയുന്നുണ്ടെങ്കിൽ ചികിത്സാ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ , മുടി സമൃദ്ധമായി വളരുന്നതിനായി സമയം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ കൊഴിച്ചിലിന് തടയിട്ടുകൊണ്ട് മുടി വളരാൻ സഹായിക്കുന്ന അധിക ചെലവില്ലാത്ത മാർഗങ്ങൾ നിരവധിയാണ്.

1. മസാജ് ചെയ്യുക
ഹെയർ ഓയിലുകളും മാസ്‌കുകളും ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് തലയോട്ടിയെ ഉത്തേജിപ്പിക്കുകയും മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യും . മസ്സാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം കൈകൾ കൊണ്ടല്ല, വിരൽ തുമ്പ കൊണ്ട് വേണം മസ്സാജ് ചെയ്യാൻ.അമിതമായ മർദ്ദം ഉപയോഗിച്ച് മസാജ് ചെയ്യരുത്. ഒരു ദിവസം 4 മിനുട്ട് നേരം ഇത്തരത്തിൽ മസാജ് ചെയ്യാനായി ചെലവഴിച്ചാൽ മികച്ച റിസൾട്ട് ലഭിക്കും.
2. കറ്റാർ വാഴ ജെൽ തേക്കാം
ഒട്ടുമിക്ക വീടുകളിലും കണ്ട് വരുന്ന ഒരു സസ്യമാണ് കറ്റാർ വാഴ.കറ്റാർ വാഴ നെടുകെ പിളർന്നു എടുക്കുന്ന കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്.ശുദ്ധമായ കറ്റാർ വാഴ ജെൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തേയ്ക്കുന്നത് മുടിക്ക് കരുത്തും ഭംഗിയും നൽകും.
3. വെളിച്ചെണ്ണ തേക്കാം
വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് എന്ന് വിളിക്കപ്പെടുന്ന ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ഉള്ളിലേക്ക് കടന്നു ചെന്ന് പ്രോട്ടീൻ നഷ്ടം കുറയ്ക്കുന്നു. മാത്രമല്ല, തലയോട്ടിയിൽ പുരട്ടുന്ന വെളിച്ചെണ്ണ തലയോട്ടിയിലെ മൈക്രോബയോമിനെ സമ്പുഷ്ടമാക്കുകയും തലയോട്ടിയെയും അനുബന്ധ രോമകൂപങ്ങളെയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. കുളിക്ക മുൻപോ ശേഷമോ വെളിച്ചെണ്ണ പുരട്ടാവുന്നതാണ്. വരണ്ട മടിയുള്ളവർക്ക് വെളിച്ചെണ്ണ ഏറെ ഗുണം ചെയ്യും.
4. വിവിസ്കൽ അടങ്ങിയ ഭക്ഷണം ശീലമാക്കുക
മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പ്രകൃതിദത്തമായ വളർച്ചാ സപ്ലിമെൻ്റാണ് വിവിസ്‌കൽ. ധാതു സമ്പന്നമായ ഭക്ഷണത്തിൽ വിവിസ്കൽ അടങ്ങിയിരിക്കുന്നു. ഓർഗാനിക് സിലിക്ക,വിറ്റാമിൻ സി ,ബയോട്ടിൻ,സിങ്ക് എന്നിവയെല്ലാം മുടിയിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും നിലവിലുള്ള കോശങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.കുറഞ്ഞത് 6 മാസത്തേക്ക് എങ്കിലും തുടർച്ചയായി ഇത്തരം ഡയറ്റ് പിന്തുടണം.
5. മത്സ്യ എണ്ണ
ഫിഷ് ഓയിൽ സപ്ലിമെൻ്റുകളിൽ പ്രോട്ടീനുകളും ഒമേഗ ഫാറ്റി ആസിഡുകളും പോലുള്ള പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകളോടൊപ്പം ഇത്തരത്തിലുള്ള ഒമേഗ സപ്ലിമെൻ്റ് കഴിക്കുന്നത് മുടിയുടെ സാന്ദ്രത, കനം , മുടികൊഴിച്ചിൽ എന്നിവ മെച്ചപ്പെടുത്താൻ സഹായകമാണ്.
6. ഉള്ളി നീര്
ഉള്ളിയുടെ നീര് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. എന്നാൽ ഇതിന്റെ ഗന്ധം പലർക്കും സഹിക്കാനാവാത്തതാണ് .പക്ഷെ ഔഷധഗുണമുള്ള ഉള്ളി നീര് മുടികൊഴിച്ചിൽ തടയുകയും മുടിയുടെ വളർച്ചാനിരക്ക് കൂട്ടുകയും ചെയ്യുന്നു. ഉള്ളിയുടെ നീര് തലയോട്ടിയിലും മുടിയിലും പുരട്ടി കുറഞ്ഞത് 15 മിനിറ്റെങ്കിലും വയ്ക്കുക. തുടർന്ന്, ഷാംപൂ ഉപയോഗിച്ച് പിന്തുടരുക.
7. റോസ്മേരി ഓയിൽ
പുതിയ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും റോസ്മേരി ഓയിൽ സഹായിക്കും. അർഗൻ ഓയിൽ അല്ലെങ്കിൽ ജോജോബ ഓയിലിൽ റോസ്മേരി ഓയിൽ കലർത്തി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ശേഷം നന്നായി മസ്സാജ് ചെയ്ത് കഴുകി കളയുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് മുടിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടും.



Click it and Unblock the Notifications
