Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
മുടിക്ക് കരുത്തും ഓജസ്സും ഉറപ്പ്; ഈ 5 പഴത്തിലുണ്ട് മുടി പ്രശ്നം തീര്‍ക്കും മാജിക്
വേനല്‍ക്കാലത്ത് ശക്തമായ സൂര്യപ്രകാശം മൂലം ചര്‍മ്മത്തിന് മാത്രമല്ല, മുടിയുടെ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ മുടിക്ക് ശരിയായ പരിചരണം നല്‍കേണ്ടത് വളരെ പ്രധാനമാണ്. കാരണം ചൂടും വിയര്‍പ്പും കാരണം മുടി നിര്‍ജീവമാവുകയും വരണ്ട് അറ്റം പിളരുകയും ചെയ്യുന്നു. ഇതുകൂടാതെ താരന്, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളും വര്‍ധിക്കുന്നു. മുടിയുടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ആളുകള്‍ പല വഴികളും പരീക്ഷിക്കുന്നുണ്ടെങ്കിലും അവയൊന്നും അത്ര ഫലപ്രദമാകാറില്ല.
നിങ്ങളും ഈ പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാനായി ചില പഴങ്ങള്‍ സഹായിക്കും. പോഷകങ്ങള്‍ നിറഞ്ഞ ഈ പഴങ്ങള്‍ നിങ്ങളുടെ മുടി ശക്തിയുള്ളതും തിളക്കമുള്ളതുമാക്കി മാറ്റും. അത്തരത്തില്‍, നിങ്ങളുടെ മുടി മികച്ചതാക്കാന്‍ സഹായിക്കുന്ന 5 മികച്ച പഴങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മാതളനാരങ്ങ
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. മാതളനാരങ്ങയുടെ സത്ത് ഉപയോഗിക്കുന്നതിലൂടെയും മുടി കൊഴിച്ചില്‍ തടയാം. മാതളനാരങ്ങ വിത്ത് എണ്ണ മുടിയില്‍ മസാജ് ചെയ്യുന്നത് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു, മുടി ശക്തവും കട്ടിയുള്ളതും ആരോഗ്യകരവുമാക്കുന്നു. താരന്, ചൊറിച്ചില്‍, മുടികൊഴിച്ചില്‍ തുടങ്ങിയ മറ്റ് പ്രശ്നങ്ങളെ ചെറുക്കാനും മാതളനാരങ്ങ ഉപകാരപ്രദമാണ്.
ഉപയോഗിക്കുന്ന വിധം
മുടിയുടെ വളര്‍ച്ചയ്ക്ക് മാതളനാരങ്ങ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അത് ജ്യൂസ് രൂപത്തില്‍ കഴിക്കുക എന്നതാണ്. മാതളനാരങ്ങ എണ്ണ ഉപയോഗിക്കുക എന്നതാണ് മറ്റൊരു വഴി. നിങ്ങളുടെ മുടിയുടെ നീളത്തിന് അനുയോജ്യമായ അളവില്‍ മാതളനാരങ്ങ എണ്ണ എടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മാസത്തില്‍ ഒന്നോ രണ്ടോ തവണ നിങ്ങള്‍ക്ക് ഈ എണ്ണ ഉപയോഗിക്കാം.
വാഴപ്പഴം
പണ്ടുകാലം മുതല്‍ നിങ്ങള്‍ വാഴപ്പഴം കഴിക്കുന്നവരായിരിക്കും. എന്നാല്‍, മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും ഈ പഴം സഹായിക്കുമെന്ന് മിക്കവര്‍ക്കും അറിയില്ല. വാഴപ്പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, അതിനാല്‍ വാഴപ്പഴം മുടിയില്‍ പുരട്ടുന്നത് മുടി മൃദുവാക്കി മാറ്റുന്നു. മുടി വളരാനും തിളക്കം നല്‍കാനും നിരവധി ഹെയര്‍ പായ്ക്കുകളില്‍ വാഴപ്പഴം ഉപയോഗിക്കുന്നു. വാഴപ്പഴത്തില്‍ പ്രകൃതിദത്ത എണ്ണകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടി മൃദുവാക്കാനും മുടിയുടെ സ്വാഭാവിക ഇലാസ്തികത സംരക്ഷിക്കാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കുന്നു.
ഉപയോഗിക്കുന്ന വിധം
1 പഴുത്ത വാഴപ്പഴം എടുത്ത് ഒരു സ്പൂണ്‍ ഉപയോഗിച്ച് ചതയ്ക്കുക. വാഴപ്പഴത്തില്‍ 2 ടേബിള്‍സ്പൂണ്‍ ഒലിവ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഈ മിശ്രിതത്തിലേക്ക് 2 സ്പൂണ്‍ തേന്‍ ചേര്‍ക്കുക. 1 ടേബിള്‍ സ്പൂണ്‍ വെണ്ണ അല്ലെങ്കില്‍ അര കപ്പ് കൊഴുപ്പുള്ള പാല് ചേര്‍ത്ത് മാസ്ക് തയാറാക്കുക. ഈ മാസ്ക് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടി 30-40 മിനിറ്റ് വിടുക, തുടര്‍ന്ന് കഴുകുക.
മൃദുവായ മുടി നേടുന്നതിനായി മാസത്തില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്ക് ഉപയോഗിക്കുക.
സ്ട്രോബെറി
ചെമ്പ്, മാംഗനീസ്, മഗ്നീഷ്യം തുടങ്ങിയ പ്രധാന ധാതുക്കളുടെ നല്ല ഉറവിടമാണ് സ്ട്രോബെറി. ഈ ധാതുക്കള്‍ തലയോട്ടിയിലെ ഫംഗസ് വളര്‍ച്ചയെ തടയുന്ന കോംപ്ലക്സുകള്‍ ഉത്പാദിപ്പിക്കുന്നു. വെള്ളം കാരണമായുണ്ടാകുന്ന മുടിയുടെ മറ്റ് പ്രശ്നങ്ങളില്‍ നിന്നും സ്ട്രോബെറി തലയോട്ടിയെ സംരക്ഷിക്കുന്നു. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഈ പഴം മുടി കൊഴിച്ചില്‍ തടയാനും ഉപകാരപ്രദമാണ്.
ഉപയോഗിക്കുന്ന വിധം
നിങ്ങളുടെ മുടിയുടെ നീളത്തിനനുസരിച്ച് ഏകദേശം 8-10 വരെ സ്ട്രോബെറി എടുക്കുക. ഒരു വലിയ സ്പൂണ്‍ മയോണൈസ് ചേര്‍ക്കുക. ഇത് നിങ്ങളുടെ മുടിയില്‍ മുഴുവനായി പുരട്ടി 20-30 മിനിറ്റ് വിടുക. ശേഷം വെള്ളവും ഷാംപൂവും ഉപയോഗിച്ച് മുടി കഴുകുക. ഈ സ്ട്രോബെറി പേസ്റ്റ് മാസത്തിലൊരിക്കല്‍ മുടിക്ക് പ്രയോഗിക്കുക.
ആപ്പിള്‍
ആരോഗ്യമുള്ള മുടി നല്കാന് സഹായിക്കുന്ന ഒരു പഴമായി ആപ്പിളിനെ കണക്കാക്കപ്പെടുന്നു. ഇലകളും പച്ച ആപ്പിളിന്റെ തൊലിയും പേസ്റ്റ് ചെയ്യുന്നത് താരന് ചികിത്സിക്കുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അത്ഭുതങ്ങള്‍ ചെയ്യുന്നു. ഈ പേസ്റ്റ് ഒരു ഷാംപൂ ആയി ഉപയോഗിക്കാം. പച്ച ആപ്പിള്‍ ജ്യൂസ് പുരട്ടുന്നത് മുടി ശക്തിപ്പെടുത്താനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും മുടി കൊഴിച്ചില്‍ തടയാനും സഹായകമാണ്. ആപ്പിള്‍ മുടിയുടെയും തലയോട്ടിയുടെയും പിഎച്ച് സന്തുലിതമാക്കുകയും ചെയ്യുന്നു.
ഉപയോഗിക്കുന്ന വിധം
ആപ്പിളിന്റെ തൊലികള്‍ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുക. നിങ്ങളുടെ മുടി ശരിയായി കഴുകുക. മുടി മുഴുവന്‍ ഈ ആപ്പിള്‍ ജ്യൂസ് പുരട്ടുക. 20 മിനിറ്റിനു ശേഷം ഷാംപൂവും വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ നിങ്ങള്‍ക്ക് മുടിയില്‍ ഈ രീതിയില്‍ ആപ്പിള്‍ ജ്യൂസ് ഉപയോഗിക്കാം.
അവോക്കാഡോ
വിറ്റാമിന്‍ എ, ബി, സി, ഇ, കെ, ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന വിറ്റാമിനുകളും ധാതുക്കളും ഉള്‍പ്പെടെയുള്ള ധാരാളം പോഷകങ്ങള്‍ അടങ്ങിയ മികച്ച പഴമാണ് അവോക്കാഡോ. ഇത് നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും ജലാംശം നിലനിര്‍ത്താന്‍ വളരെ ഉപയോഗപ്രദമാണ്. അതിവേഗം മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു മികച്ച പഴമാണ് അവോക്കാഡോ. അവോക്കാഡോ എണ്ണ മുടിക്ക് തിളക്കം നല്‍കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.
ഉപയോഗിക്കുന്ന വിധം
ഒരു അവോക്കാഡോ എടുത്ത് മാഷ് ചെയ്യുക. പേസ്റ്റ് പോലെയാക്കാന്‍ അല്പം അവശ്യ എണ്ണയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി 20-30 മിനിറ്റ് വിടുക. ചെറുചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് ഇത് കഴുകുക. മുടിയുടെ വളര്‍ച്ചയ്ക്കായി അവോക്കാഡോ പേസ്റ്റ് മാസത്തില്‍ രണ്ടുതവണ ഉപയോഗിക്കാം.



Click it and Unblock the Notifications











