Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം!
മുടികൊഴിച്ചിലിന് വിട, പോയ മുടി കിളിര്‍ത്തുവരും; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗം
കറികളുടെ ഭംഗിയും രുചിയും വര്‍ധിപ്പിക്കുന്നതിന് മല്ലിയില ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ ഇത് മുടിയില്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മുടി പ്രശ്നങ്ങള്‍ നീക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. പച്ച മല്ലിയിലയില്‍ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് വളരെയേറെ ഗുണം ചെയ്യും.
പച്ച മല്ലിയില പേസ്റ്റ് മുടിയുടെ വേരുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു, ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കുകയും പുതിയ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുന്നതിനും ഇത് ഉത്തമമാണ്. മുടി വളര്‍ച്ചയ്ക്ക് സഹായിക്കാന്‍ മല്ലിയില ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം.

പച്ച മല്ലി പേസ്റ്റ്
മുടിക്ക് ബലം ലഭിക്കാന്‍ ഒരു പിടി പുതിയ പച്ച മല്ലിയില തണ്ടോടെ എടുത്ത് നന്നായി കഴുകി ബ്ലെന്‍ഡറില്‍ അല്പം വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത് നേര്‍ത്ത പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുടിയിലും തലയോട്ടിയിലും പുരട്ടി 40-60 മിനിറ്റ് വിടുക. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് നിങ്ങളുടെ മുടി കട്ടിയുള്ളതും ശക്തവുമാക്കും. മുടി സംരക്ഷണത്തിന് ഇത് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കാം.
മല്ലിയില പൊടി
ഒരു പാത്രത്തില്‍ കുറച്ച് മല്ലിയിലയെടുത്ത് പൊടിച്ച് അതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും പുരട്ടി 40-60 മിനിറ്റ് കാത്തിരിക്കുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. മുടികൊഴിച്ചില്‍ തടയാന്‍ ആഴ്ചയില്‍ 2-3 തവണ മുരിങ്ങയില വിത്ത് ചേര്‍ത്ത് ഈ പ്രതിവിധി തുടരുക.
മല്ലിയിലയും വെളിച്ചെണ്ണയും
ഒരു പിടി മല്ലിയില എടുത്ത് വെള്ളത്തില്‍ നന്നായി കഴുകുക. അവ ബ്ലെന്‍ഡറില്‍ ഇട്ട് കുറച്ച് വെള്ളം ചേര്‍ത്ത് അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതില്‍ കുറച്ച് വെളിച്ചെണ്ണയും കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. മൃദുവായി മസാജ് ചെയ്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണയും മല്ലിയിലയും ചേര്‍ത്ത് ഈ പേസ്റ്റ് മുടിയില്‍ പ്രയോഗിക്കുക.
മല്ലിയിലയും കറ്റാര്‍വാഴയും
ഒരു പിടി മല്ലിയില എടുത്ത് നന്നായി കഴുകി ബ്ലെന്‍ഡറില്‍ ഇടുക. ഇതിലേക്ക് കുറച്ച് കറ്റാര്‍ വാഴ ജെല്‍ കൂടെ ചേര്‍ക്കുക. ഒരു പേസ്റ്റ് തയ്യാറാക്കാന്‍ ഇവ ഒരുമിച്ച് അടിക്കുക. ഇത് വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കില്‍, കട്ടി കുറക്കാനായി നിങ്ങള്‍ക്ക് ആവശ്യമുള്ള വെള്ളം ചേര്‍ക്കാവുന്നതാണ്. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് പതുക്കെ മസാജ് ചെയ്യുക. 30-40 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മുടി തഴച്ചുവളരാന്‍ കറ്റാര്‍ വാഴയും മല്ലിയിലയും ഉപയോഗിച്ചുള്ള ഈ ഹെയര്‍ പാക്ക് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുക.
മല്ലിയില, ഒലീവ് ഓയില്‍, തേന്‍
അല്പം മല്ലിയില വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ബ്ലെന്‍ഡറില്‍ ഇടുക. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഇത് പുറത്തെടുത്ത് കുറച്ച് തേനും ഒലിവ് ഓയിലും ചേര്‍ക്കുക. എല്ലാം കൂടി യോജിപ്പിച്ച് മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി വിരല്‍ത്തുമ്പ് ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. 30-40 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മാസ്ക് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി ഉപയോഗിക്കുക. മുടികൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച വര്‍ധിപ്പിക്കാനുമായി മല്ലിയില കൊണ്ടുള്ള നല്ലൊരു പ്രതിവിധിയാണിത് ഈ മാസ്ക്.
മല്ലിയില നീര്
തലയോട്ടിയില്‍ മല്ലിയില നീര് പുരട്ടുന്നതും നിങ്ങള്‍ക്ക് ഫലപ്രദമാണ്. മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാനും മുടികൊഴിച്ചില്‍ തടയാനും ഈ പ്രതിവിധി ഉപയോഗിക്കാം. നല്ല മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പോഷകങ്ങള്‍ അടങ്ങിയതാണിത്. നിങ്ങളുടെ മുടി ശക്തവും നീളവുമുള്ളതാക്കാന്‍ മല്ലിയില നീര് നിങ്ങളുടെ തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ വച്ചശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഈ മിശ്രിതത്തിന്റെ ഗുണങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് മറ്റ് പ്രകൃതിദത്ത വസ്തുക്കളും ഇതിലേക്ക് കലര്‍ത്താം. മുടി വളരാനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി പ്രയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications