Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മുടി കൊഴിച്ചില്‍ യഥാര്‍ത്ഥ കാരണം ഇതാണ്: നിങ്ങള്‍ കരുതന്നതല്ല
ആരോഗ്യസംരക്ഷണം പോലെ തന്നെ പ്രധാനമാണ് കേശസംരക്ഷണവും. കാരണം പല വിധത്തില്‍ ഇവ രണ്ടും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലരിലും മുടി കൊഴിച്ചിലിലേക്ക് എത്തിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുടി കൊഴിച്ചിലിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് വിറ്റാമിന്‍ അപര്യാപ്തത കൂടിയാണ്. പലപ്പോഴും എന്താണ് ഇതിന് പരിഹാരമായി കണക്കാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
വിറ്റാമിനുകളും മുടിയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. പലപ്പോഴും മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കേശസംരക്ഷണ കോശങ്ങളുടെ ആരോഗ്യത്തിനും വേണ്ടി വിറ്റാമിന്‍ അനിവാര്യം തന്നെയാണ.് പലപ്പോഴും ഇതിന് കോട്ടം സംഭവിക്കുമ്പോഴാണ് അത് മുടി കൊഴിച്ചിലിലേക്ക് എത്തുന്നത്. കെരാറ്റിന്‍, മറ്റ് പ്രോട്ടീനുകളുടെ ഉത്പാദനം എന്നിവയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതാണ് മുടി കൊഴിച്ചില്‍ കൂടുതലാവുന്നത്. ഏതൊക്കെ വിറ്റാമിനുകളില്‍ കുറവ് വരുമ്പോഴാണ് അത് മുടി കൊഴിച്ചിലിലേക്ക് എത്തുന്നതെന്ന് നോക്കാം.

വിറ്റാമിന്‍ ഡി:
എല്ലുകളുട ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അനിവാര്യമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് തന്നെയാണ് മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നത്. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുന്നതിനും മുടിയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി അനിവാര്യമാണ്. പലപ്പോഴും സൂര്യപ്രകാശം, കൊഴുപ്പുള്ള മത്സ്യം, പാലുല്‍പ്പന്നങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവയിലെല്ലാം വിറ്റാമിന്‍ ഡി ഉണ്ടാവുന്നു.
വിറ്റാമിന്‍ ബി 12:
മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന മറ്റൊരു വിറ്റാമിന്‍ അപര്യാപ്തതയാണ് വിറ്റാമിന്‍ ബി 12-ന്റേത്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനാണ് സഹായിക്കുന്നത്. പലപ്പോഴും തലമുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ ഓക്സിജന്‍ തലയോട്ടിയിലേക്ക് എത്തിക്കുന്നത് വിറ്റാമിന്‍ ബി 12 ആണ്. അതിനായി മാംസം, പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ശീലമാക്കണം. ഇവയില്‍ കുറവുണ്ടാവുമ്പോഴാണ് മുടി പൊട്ടിപ്പോവുന്നത്.
ബയോട്ടിന്‍ (വിറ്റാമിന്‍ ബി 7):
മുടി, ചര്‍മ്മം, നഖം എന്നിവയുടെ ആരോഗ്യത്തിന് ബയോട്ടിന്‍ അനിവാര്യമാണെന്ന് നമുക്കറിയാം. പലപ്പോഴും ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ മുടിയുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുട്ട, പരിപ്പ്, നട്സ്, മധുരക്കിഴങ്ങ് എന്നിവ സ്ഥിരമാക്കാം. ഇതെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
വിറ്റാമിന്‍ എ:
വിറ്റാമിന്‍ എ യുടെ കുറവാണ് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന മറ്റൊരു കാര്യം. പലപ്പോഴും സെബം ഉത്പാദിപ്പിക്കുന്നതിന് വിറ്റാമിന്‍ എ അനിവാര്യമാണ്. പലപ്പോഴും ഇതിന്റെ അഭാവം മുടി കൊഴിയുന്നതിനും പൊട്ടുന്നതിനും കാരണമാകുന്നു. അതോടൊപ്പം തന്നെ കാരറ്റ്, മധുരക്കിഴങ്ങ്, ഇരുണ്ട ഇലക്കറികള്‍ എന്നിവ സ്ഥിരമായി കഴിച്ചാല്‍ ഈ പ്രശ്നത്തെ ഇല്ലാതാക്കാം.
വിറ്റാമിന്‍ ഇ:
വിറ്റാമിന്‍ ഇ അനിവാര്യമാണ് മുടിയുടെ ആരോഗ്യത്തിന് എന്ന കാര്യത്തില്‍ സംശയം വേണ്ട . കാരണം ഇതില്‍ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് വഴി തലയോട്ടിയിലേക്കുള്ള രക്തചംക്രമണത്തിന് ആക്കം കൂട്ടുകയും ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനായി പലപ്പോഴും നിങ്ങള്‍ക്ക് നട്സ്, ഡ്രൈഫ്രൂട്സ്,പച്ച ഇലക്കറികള്‍ എന്നിവ കഴിക്കാവുന്നതാണ്.
വിറ്റാമിന്‍ കുറവുണ്ടെങ്കില്‍ തിരിച്ചറിയാം
നിങ്ങള്‍ക്ക് അതികഠിനമായ മുടി കൊഴിച്ചില്‍ അനുഭവപ്പെടും. അതോടൊപ്പം തന്നെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ശരീരം പ്രകടിപ്പിക്കും. അവ എന്തൊക്കെയെന്ന് നോക്കാം. അമിതമായ ക്ഷീണവും ബലഹീനതയും തോന്നുന്നു. കൂടാതെ നഖ പൊട്ടിപ്പോവുകയും ചര്‍മ്മവും മുടിയും വരണ്ടതായിരിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ദേഷ്യം വരുന്നതിന് പിന്നിലും ഇത്തരം വിറ്റാമിനുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. അതിന് പരിഹാരം കാണാന്‍ മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളെല്ലാം തന്നെ യഥാക്രമം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കാം.



Click it and Unblock the Notifications