Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഒരുപാട് മുടിപ്രശ്നങ്ങള്‍ക്ക് ഒറ്റ പരിഹാരം, വേനലില്‍ ഇനി മുടി വാടില്ല; പ്രകൃതിദത്ത മാസ്ക്
വേനല്‍ക്കാലത്തെ കഠിനമായ വെയില് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്നും മുടിയില്‍ നിന്നും ജീവന് കവര്‍ന്നെടുക്കും. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന നാശത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍, കത്തുന്ന വെയില് നിങ്ങളുടെ മുടിയെയും ദോഷകരമായി ബാധിക്കും. മുടി വരണ്ടതും മുഷിഞ്ഞതുമാകും.
വേനല്‍ക്കാലത്ത് സാധാരണയായി നിരവധി മുടി പ്രശ്നങ്ങള്‍ മിക്കവരും അനുഭവിക്കുന്നു. നിര്‍ജ്ജീവമായ മുടി, തലയോട്ടിയിലെ ചൊറിച്ചില്‍, താരന്, കനംകുറഞ്ഞ മുടി, അമിതമായ മുടി കൊഴിച്ചില്‍ അങ്ങനെ വേനല്‍ക്കാലം നിങ്ങളുടെ മുടിക്ക് ഒരുപാട് പ്രശ്നങ്ങള്‍ സമ്മാനിക്കുന്നു. വിഷമിക്കേണ്ട! വേനല്‍ക്കാലത്ത് മുടിക്കുണ്ടാകുന്ന പല പ്രശ്നത്തിനും പരിഹാരം ഇവിടെയുണ്ട്. വേനല്‍ക്കാല മുടി പ്രശ്നങ്ങളെ അകറ്റി നിര്‍ത്താന്‍ നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്ന ചില പ്രകൃതിദത്ത ഹെയര്‍ മാസ്കുകള്‍ ഇതാ.

മുടി പൊട്ടല്‍ തടയാന്‍ ചെമ്പരത്തി ഹെയര്‍ മാസ്ക്
വേനല്‍ക്കാലത്ത് മുടിയിഴകള്‍ പ്രവര്‍ത്തനരഹിതമാകുകയും ഇത് അമിതമായ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. മിനിറ്റുകള്‍ക്കുള്ളില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന ഒരു ഹെയര്‍ പാക്ക് ഉണ്ട്. ദുര്‍ബലമായ മുടിവേരുകള്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് ചെമ്പരത്തി പൂക്കള്‍. ഏതാനും ചെമ്പരത്തി ഇതളുകള്‍ ഒരു പാത്രത്തില്‍ മുക്കിവയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം തൈരോ വെളിച്ചെണ്ണയോ ചേര്‍ത്ത് ഇളക്കുക. അരമണിക്കൂറോളം ഈ മാസ്ക് നിങ്ങളുടെ മുടിയില്‍ പുരട്ടി വച്ച ശേഷം വെള്ളത്തില്‍ നന്നായി കഴുകിക്കളയുക. ഇത് മുടി വേരുകളെ ശക്തിപ്പെടുത്തുകയും മുടി മിനുസമാര്‍ന്നതാക്കി മാറ്റുകയും ചെയ്യുന്നു.
ക്ലോറിന്‍ വെള്ളം ഉപയോഗിച്ച് കേടായ മുടിക്ക് മുട്ട മാസ്ക്
കത്തുന്ന വെയില്, വിയര്‍പ്പ്, ഉപ്പ്, ക്ലോറിന്‍ എന്നിവ വേനല്‍ക്കാലത്ത് നിങ്ങളുടെ മുടിക്ക് അത്യധികം പ്രശ്നങ്ങളുണ്ടാക്കും. അതിനാല്‍, ക്ലോറിന്‍ വെള്ളം ഉപയോഗിച്ച് കേടായ മുടിക്ക് മികച്ചൊരു മാസ്ക് ഇതാ. നിങ്ങളുടെ മുടിയെ അത്ഭുതകരമായി പോഷിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുട്ട മാസ്ക്. മുട്ടയ്ക്ക് മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. മുടിയുടെ കേടുപാടുകള്‍ പരിഹരിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന പ്രോട്ടീനും ഇതിലുണ്ട്. നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച് ഒന്നോ രണ്ടോ മുട്ടകള്‍ നന്നായി അടിച്ചെടുക്കുക. ഇത് മുടിയില്‍ പുരട്ടി ഒരു തുണി കൊണ്ട് തല പൊതിയുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് മണം മാറുന്നത് വരെ ഇത് കഴുകി കളയുക.
തലയോട്ടി ചൊറിച്ചിലിന് വാഴപ്പഴവും തേനും
വേനല്‍ക്കാലത്തെ കനത്ത വെയില് നിങ്ങളുടെ തലയോട്ടിയില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. തല ചൊറിയുന്നത് അസ്വസ്ഥതയ്ക്കും മുടി കൊഴിച്ചിലിനും കാരണമാകുന്നു. ഈ പ്രശ്നം ലഘൂകരിക്കാന്‍ കഴിയുന്ന ഫലപ്രദമായ ഒരു മാസ്ക് ഉണ്ട്. തേന്‍, വാഴപ്പഴം തുടങ്ങിയ ആന്റിബയോട്ടിക് ഏജന്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഹെയര്‍ മാസ്ക് ഉപയോഗിക്കുക. വാഴപ്പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരുകളെ ശക്തിപ്പെടുത്തുന്നു. തേന്‍ നിങ്ങളുടെ തലയോട്ടിയിലേക്ക് ഈര്‍പ്പം നല്കുന്നു. അതുവഴി മുടി വരള്‍ച്ചയും ചൊറിച്ചിലും തടയുന്നു. ഒരു വാഴപ്പഴം ചതച്ചെടുത്ത് 2-3 ടേബിള്‍സ്പൂണ്‍ തേന്‍ കലര്‍ത്തുക. ഈ പേസ്റ്റ് മുടിയില്‍ പുരട്ടി കുറഞ്ഞത് 15-20 മിനിറ്റ് നേരമെങ്കിലും വിടുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ഈ ഹെയര്‍ മാസ്ക് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
നരച്ച മുടിക്ക് അവോക്കാഡോയും ഒലിവ് എണ്ണയും
മെരുക്കാനും അഴിച്ചുമാറ്റാനും ഏറ്റവും ബുദ്ധിമുട്ടുള്ളത് നരച്ച മുടിയാണെന്ന് പറയപ്പെടുന്നു. വിഷമിക്കേണ്ട! അവോക്കാഡോയും ഒലിവ് ഓയിലും കലര്‍ത്തി മുടിയില്‍ പുരട്ടുക. ഏകദേശം 30 മിനിറ്റ് വച്ചശേഷം കഴുകിക്കളയുക. അവോക്കാഡോയും ഒലിവ് ഓയിലും മുടിക്ക് മികച്ച രീതിയില്‍ പ്രകൃതിദത്ത പരിഹാരമായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് ജലാംശം നല്കി മിനുസമാര്‍ന്നതും തിളക്കമുള്ളതുമാക്കി മാറ്റുന്നു.
താരന് കളയാന്‍ ഉലുവ മാസ്ക്
ചുട്ടുപൊള്ളുന്ന ചൂട് നിങ്ങളുടെ മുടിയില്‍ എളുപ്പത്തില്‍ താരന് വരുത്തുന്നു. ഈ സാധാരണ മുടി പ്രശ്നത്തെ നേരിടാന്‍ കെമിക്കല്‍ അധിഷ്ഠിത ഷാംപൂകള്‍ ഇനി വേണ്ട. പകരം രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ മതി. രാത്രി മുഴുവന്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ക്കുക. രാവിലെ പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ മസാജ് ചെയ്യുക. മികച്ച ഫലങ്ങള്‍ക്കായി ഈ പേസ്റ്റില്‍ തൈരും ചേര്‍ക്കാവുന്നതാണ്. കുറഞ്ഞത് 20 മിനിറ്റോ അതില്‍ കൂടുതലോ നേരം ഇത് തലയില്‍ വയ്ക്കുക, തുടര്‍ന്ന് മുടി കഴുകുക. താരന് ചികിത്സിക്കാന്‍ എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെയര്‍ പായ്ക്കാണിത്.
വരണ്ടതും മുഷിഞ്ഞതുമായ മുടിക്ക് കോക്കനട്ട് ക്രീം മാസ്ക്
സൂര്യന് നിങ്ങളുടെ മുടിയിഴകളെ നിര്‍ജീവമാക്കുന്നു. എന്നാല്‍, നിങ്ങളുടെ മുടിക്ക് തിളക്കം പ്രകടമാക്കാന്‍ അതിസമ്പന്നവും പ്രകൃതിദത്തവുമായ ഹെയര്‍ മാസ്ക് ഇതാ. ഇളം പച്ച തേങ്ങയില്‍ നിന്ന് ഒരു കഷ്ണം ക്രീം എടുക്കുക. ഇത് ഒരു പാത്രത്തില്‍ ഇട്ട് മൃദുവും വഴക്കവുമായി മാറുന്നതുവരെ ചെറുതായി ചൂടാക്കുക. മുടിവേരു മുതല്‍ അറ്റം വരെ ഇത് സാവധാനം മുടിയില്‍ മസാജ് ചെയ്യുക. നിങ്ങളുടെ മുടി ഒരു ചൂടുള്ള തുണിയില്‍ പൊതിഞ്ഞ് ഏകദേശം 30 മിനിറ്റ് മാസ്ക് ഉണങ്ങാന്‍ വിടുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. നിങ്ങളുടെ മുടിയിഴകള്‍ ശക്തവും ആരോഗ്യകരവും തിളക്കവുമുള്ളതായി മാറുന്നത് നിങ്ങള്‍ കാണും.
മികച്ച ഘടനയ്ക്കും നിറത്തിനും ആവണക്കെണ്ണ
1 ടീസ്പൂണ്‍ ആവണക്കെണ്ണ 1 ടേബിള്‍സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണയുമായി കലര്‍ത്തുക. ഈ മിശ്രിതം ചൂടാക്കി മുടിയിലും തലയോട്ടിയിലും പുരട്ടുക. ഒരുരാത്രി വിടുക. സൂര്യാഘാതം മൂലം മങ്ങിയ മുടി കറുപ്പിക്കാന്‍ ആവണക്കെണ്ണ നിങ്ങളെ സഹായിക്കുന്നു.
വരണ്ടതും കേടായതുമായ മുടിക്ക് ബദാം ഓയില്‍
തീരെ വരണ്ടതും കേടായതുമായ മുടിക്ക് മുട്ടയുടെ മഞ്ഞക്കരുവുമായി അല്പം ബദാം ഓയില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ മുടിയില്‍ പുരട്ടുക. തലയില്‍ ഒരു പഴയ സ്കാര്‍ഫ് കെട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.
വരണ്ട തലയോട്ടിക്ക് നെല്ലിക്ക ഹെയര്‍ ഓയില്‍
നെല്ലിക്ക ഉപയോഗിച്ചുള്ള ഹെയര്‍ ഓയില്‍ തലയോട്ടിയിലെ സാധാരണ ആസിഡ്-ആല്‍ക്കലൈന്‍ ബാലന്‍സ് നിലനിര്‍ത്താനും താരന് തടയാനും സഹായിക്കുന്നു. നെല്ലിക്ക ഹെയര്‍ ഓയില്‍ ഉണ്ടാക്കാന്‍ ഒരു പിടി ഉണങ്ങിയ നെല്ലിക്ക എടുക്കുക. ഇത് നന്നായി അരച്ച് 100 മില്ലി ശുദ്ധമായ വെളിച്ചെണ്ണയില്‍ ചേര്‍ക്കുക. ഇത് വായു കടക്കാത്ത ഒരു ഗ്ലാസ് ബോട്ടിലില്‍ സൂക്ഷിക്കുക. ഏകദേശം 15 ദിവസം കുപ്പി ദിവസവും വെയിലത്ത് വയ്ക്കുക. ശേഷം എണ്ണ അരിച്ചെടുത്ത് സൂക്ഷിച്ച് ഉപയോഗിക്കുക.



Click it and Unblock the Notifications