Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നരച്ച മുടിയുടെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍: അറിയേണ്ടത് ഇതാണ്
മുടിയുടെ ആരോഗ്യം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുന്നവരെ നരച്ച മുടി എപ്പോഴും മാനസികമായി തളര്‍ത്തുന്നു. വാര്‍ദ്ധക്യത്തിന്റെ ലക്ഷണമായാണ് പലപ്പോഴും നരച്ച മുടി കണക്കാക്കുന്നത്. എന്നാല്‍ അത് ആത്മവിശ്വാസത്തെ കുറക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള പ്രതിസന്ധികളുടേയും കൂടി ലക്ഷണമാണ്. നിങ്ങളുടെ നരച്ച മുടി പലപ്പോഴും അതിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
തിളക്കത്തിന് പ്രകൃതിദത്ത എണ്ണകള്‍
മുടിയുടെ ആരോഗ്യത്തിനും മുടിയുടെ തിളക്കം വര്‍ദ്ധിക്കുന്നതിനും വേണ്ടി നമുക്ക് പ്രകൃതിദത്ത എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. മുടിയുടെ അറ്റത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് ചെറിയ അളവില്‍ മുടിയില്‍ പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ നരച്ച മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കാവുന്നതാണ്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ നരച്ച മുടിയുടെ ആരോഗ്യം നിലനിര്‍ത്താവുന്നതാണ്. അതിനായി ഒരു ഭാഗം വിനാഗിരി രണ്ട് ഭാഗങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തുക. അതിന് ശേഷം മുടിയില്‍ ഷാമ്പൂ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഷാംപൂ ചെയ്ത ശേഷം, മിശ്രിതം മുടിയില്‍ ഒഴിച്ച് നന്നായി കഴുകുക.
ബ്ലാക്ക് ടീ
നല്ല കട്ടന്‍ ചായ ഉപയോഗിക്കുന്നതും നരച്ച മുടിയുടെ നിറം വര്‍ദ്ധിപ്പിക്കാനും തിളക്കം നല്‍കാനും സഹായിക്കുന്നു. അതിനായി ഒരു കപ്പ് കട്ടന്‍ ചായ ഉണ്ടാക്കുക, അത് തണുപ്പിക്കുക, മുടിയില്‍ പുരട്ടുക. വെള്ളം ഉപയോഗിച്ച് കഴുകുന്നതിനുമുമ്പ് 20 മിനിറ്റ് ഇത് മുടിയില്‍ തന്നെ നിലനിര്‍ത്തേണ്ടതാണ്.ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
നെല്ലിക്ക പൊടി
നരച്ച മുടിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ് നെല്ലിക്കപ്പൊടി. നെല്ലിക്ക പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക, 30മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നരച്ച മുടിക്ക് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം
ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതില്‍ സമീകൃതാഹാരം നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ബി 12, ഡി, ഇ, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഈ പോഷകങ്ങള്‍ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഇത് സ്ഥിരമാക്കുന്നത് വഴി അത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു.
ജലാംശം പ്രധാനമാണ്
തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്തുന്നത് ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ തലയോട്ടിയും മുടിയും ഉള്ളില്‍ നിന്ന് ഈര്‍പ്പമുള്ളതാക്കാന്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. ഇത്രയും കാര്യങ്ങള്‍ സ്ഥിരമായി ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് നരച്ച മുടിയുടെ തിളക്കവും ആരോഗ്യവും സ്വാഭാവികമായി നിലനിര്‍ത്താന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
