Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
മുടി കൊഴിച്ചിലിനും ആരോഗ്യക്കുറവിനും കാരണം ഈ ശീലങ്ങള്‍, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
Daily Habits That Negatively Impact Hair Health: മുടി കൊഴിയുന്നു, കട്ടി പോകുന്നു, പൊട്ടുന്നു എന്ന പരാതികള്‍ ഇല്ലാത്തവരുണ്ടാകില്ല. മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നത് ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. പാരിസ്ഥിതികമായ പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും പാരമ്പര്യവുമെല്ലാം മുടിയുടെ ആരോഗ്യത്തില്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ അതിനൊപ്പം നിത്യജീവിതത്തിലെ നമ്മുടെ ചില ശീലങ്ങളും മുടിയുടെ ആരോഗ്യത്തിന് വില്ലനാകുന്നുണ്ട്. ആ ശീലങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത്
അടിക്കടി ചൂടുവെള്ളം കൊണ്ട് മുടി കഴികുന്നത് നല്ലശീലമല്ല. തലയോട്ടിയിലെ സ്വാഭാവിക എണ്ണമയമാണ് അങ്ങനെ ഇല്ലാതാകുന്നത്. അങ്ങനെ മുടി ഡ്രൈ ആകുകയും ദുര്‍ബലപ്പെടുകയും പെട്ടെന്ന് പൊട്ടിപ്പോകുകയും കൊഴിയുകയും ചെയ്യും. ചൂടുവെള്ളം തലയോട്ടിയെയും അസ്വസ്ഥമാക്കും. ചെറുചൂടുള്ള വെള്ളം കൊണ്ട് വേണമെങ്കില്‍ കഴുകാം.
മുടി മുറുക്കിക്കെട്ടുന്നത്
മുറുക്കിക്കെട്ടുന്ന ഹെയര്‍സ്റ്റൈലുകള്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. പ്രത്യേകിച്ച് എപ്പോഴും ഇതേ രീതിയില്‍ മുടി കെട്ടിയാല്‍ മുടിവേരുകള്‍ ദുര്‍ബലമാകും. ട്രാക്ഷന്‍ അലോപേഷ്യ എന്ന അവസ്ഥയുണ്ടാകും. വേരില്‍ നിന്ന് മുടി പിഴുതുപോകുന്ന അവസ്ഥയാണിത്. അയഞ്ഞ ഹെയര്‍സ്റ്റൈലുകള്‍ ആണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.
ഹെയര്‍സ്റ്റൈലിംഗ് ഉപകരണങ്ങള്‍
അമിതമായി, അടിക്കടി ഹെയര്‍സ്റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ഹെയര്‍ ക്യൂട്ടിക്കിളിന് ദോഷം ചെയ്യും. സ്ട്രയ്റ്റ്നര്, കേളിംഗ് അയേണുകള്‍ ബ്ലോ ഡ്രയറുകള്‍ എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നന്നല്ല. ഇത് മുടിയെ ദുര്‍ബലപ്പെടുത്തുകയും കേടുവരുത്തുകയും ചെയ്യും. മുടിയില്‍ കൂടുതല്‍ ചൂടേറ്റാല്‍ അറ്റം പിളരുകടും പൊട്ടുകയും ചെയ്യും. ചൂട് ഉപയോഗിക്കുമ്പോഴെല്ലാം അതില്‍ നിന്ന് സംരക്ഷണം നല്കുന്ന സ്േ്രപ ഉപയോഗിക്കുക.
തെറ്റായി ചീകുന്നത്
അധികബലം പ്രയോഗിച്ച് മുടി ചീകുന്നതും തെറ്റായ ചീര്‍പ്പ് തിരഞ്ഞെടുക്കുന്നതും മുടി പൊട്ടാന്‍ കാരണമാകും. മുടി വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. പ്രത്യേകിച്ച് നനഞ്ഞിരിക്കുമ്പോള്‍. വീതിയുള്ള പല്ലുകള്‍ ഉള്ള ചീര്‍പ്പോ നനഞ്ഞ മുടി ചീകുന്നതിനുള്ള ബ്രഷോ കൊണ്ട് മുടി ചീകുക. ചിക്ക് വേര്‍പ്പെടുത്തുമ്പോള്‍ പതുക്കെ അഴിച്ചെടുക്കുക.
സമീകൃതാഹാരക്കുറവ്
ഭക്ഷണത്തില്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ട അവശ്യ പോഷകങ്ങള്‍ ഇല്ലാതിരുന്നാലും മുടിയുടെ ആരോഗ്യം നഷ്ടപ്പെടാം. ആരോഗ്യമുള്ള മുടിക്ക് വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. അസന്തുലിതമായ ഭക്ഷണക്രമവും പ്രോട്ടീന്‍ കുറഞ്ഞതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളും മുടിയുടെ ആരോഗ്യം ഇല്ലാതാക്കും. എപ്പോഴും ധാരാളം പച്ചക്കറികളും ചെറുമത്സ്യങ്ങളും ഇലക്കറികളും പഴങ്ങളും കഴിക്കുക.
കെമിക്കലുകളുടെ അമിതോപയോഗം
കളര്‍ ചെയ്യല്‍, റിലാക്സിംഗ് അടക്കം മുടിയില്‍ കെമിക്കലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ട്രീറ്റ്മെന്റുകള്‍ മുടിവേരുകളെ ദുര്‍ബലപ്പെടുത്തും. അങ്ങനെ മുടി പെട്ടെന്ന് പൊട്ടിപ്പോകും. സ്ഥിരമായി ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ മുടി കൊഴിയുകയും ചെയ്യും. പ്രത്യേകിച്ച് കഠിനമായ കെമിക്കലുകള്‍ ശരിയല്ലാത്ത വിധത്തില്‍ ഉപയോഗിച്ചാല്‍. മുടിയില്‍ കെമിക്കല്‍ ഉപയോഗം പരമാവധി കുറയ്ക്കുക.
സ്ട്രെസ്സ്
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഇങ്ങനെയുള്ള മുടി നഷ്ടത്തെ ടീലോജന്‍ എഫ്ളൂവിയം എന്നാണ് വിളിക്കുന്നത്. ഇവിടെ മുടിയിഴകള്‍ സ്ഥിരമായി കൊഴിഞ്ഞുപോകും. സ്ട്രെസ്സ് ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും അത് സാധാരണ മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്.
തലയോട്ടിക്ക് വേണ്ട ശ്രദ്ധ നല്‍കാതിരിക്കുക
തലയോട്ടിയുടെ ആരോഗ്യത്തിന് വേണ്ട പരിഗണന നല്കാതിരുന്നാലും മുടി ഇല്ലാതാകും. മുടിവേരുകള്‍ തലയോട്ടിയിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് തലയോട്ടി എപ്പോഴും വൃത്തിയുള്ളതും മതിയായ പോഷണം ലഭിക്കുന്ന ഇടവുമാകണം. എണ്ണ, അഴുക്ക്, മൃതകോശങ്ങള്‍ എന്നിവ കെട്ടിക്കിടന്നാല്‍ മുടിവേരുകളില്‍ അടിഞ്ഞുകൂടി വളര്‍ച്ച ഇല്ലാതാക്കും.
നനഞ്ഞ മുടിയോടെ കിടക്കുന്നത്
ഉറങ്ങാന്‍ പോകുമ്പോള്‍ നനഞ്ഞ മുടിയോടെ കിടക്കുന്നത് മുടി പൊട്ടിപ്പോകാനുള്ള സാധ്യത വര്‍ധിപ്പിക്കും. തലയിണയുമായുള്ള ഉരസലിലൂടെും മുടി പൊട്ടാം. രാത്രി മുടി കുളിക്കുന്നവര്‍ ഉണങ്ങിയിട്ട് മാത്രം കിടക്കുക.
ആരോഗ്യപ്രശ്നങ്ങള്‍
തൈറോയിഡ്, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ മുടിയുടെ ആരോഗ്യം ഇല്ലാതാക്കും. അകാരണമായി മുടി കൊഴിച്ചില്‍ ഉണ്ടെങ്കില്‍ അതൊരിക്കലും അവഗണിക്കാതെ ഡോക്ടറെ കാണേണ്ടതുണ്ട്.



Click it and Unblock the Notifications