Latest Updates
-
അമാവാസി രാശിമാറ്റം: മേടം രാശിയിലേക്ക് ചന്ദ്രന്, ഈ രാശിക്കാര്‍ക്ക് വന്‍ നേട്ടം -
നക്ഷത്രഫലം ഇന്ന്: അപ്രതീക്ഷിത സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ
പ്രായം 50 എങ്കിലും നരയും ചുളിവും തൊട്ടുനോക്കില്ല: രഹസ്യം ഇതാ
മുടി നരക്കുക, ചര്‍മ്മം ചുളിയുക എന്നത് സാധാരണയായി സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും പ്രായമായാലും ചര്‍മ്മവും മുടിയും യാതൊരു കോട്ടവും തട്ടാതെ ഇരിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ചിലരാകട്ടെ 30-കളില്‍ തന്നെ നരയും ചുളിവും ആയി നെട്ടോട്ടമോടുന്നു. ഇതിന്റെ കൂടെ ആദ്യത്തെ നരച്ച മുടി കൂടി കാണുമ്പോള്‍ അത് നിങ്ങളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വേണ്ടി പലരും ബ്യൂട്ടിപാര്‍ലറില്‍ പോയി പൈസ ചിലവാക്കുന്നു. എന്നാല്‍ ഇനി പ്രായത്തെ മറക്കാനും മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യം തിരിച്ച് പിടിക്കാനും വീട്ടില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
പ്രത്യേകിച്ച് 40-കളുടെ അവസാനത്തിലും 50-കളുടെ തുടക്കത്തിലും ഇത്തരം പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. ഇത് പലരിലും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഹെയര്‍ഡൈ പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അത് ഭാവിയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ ഇനി മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വേണ്ടി ദിനവും അരമണിക്കൂര്‍ മാറ്റി വെക്കാം.

പ്രായവും നരയും
പ്രായമാകുന്നതോടെ മുടി നരക്കുന്നത് നാം കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത് വളരെ പ്രകടമായി മാറുന്നു. ആര്‍ത്തവ വിരാമ സമയത്ത് സ്ത്രീകളില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. ഇത് പലപ്പോഴും മുടി ദുര്‍ബലമാവുകയും മുടിയുടെ തിളക്കം നഷ്ടപ്പെടുകയും പതുക്കെ അകാല നരയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നു. കാരണം മുടി നരക്കുന്നത് പലപ്പോഴും കാല്‍സ്യത്തിന്റേയും പ്രോട്ടീന്റേയും അഭാവം കൂടിയുള്ളത് കൊണ്ടാണ്.
മുടി സംരക്ഷണവും പ്രായവും
പലപ്പോഴും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ നിങ്ങള്‍ നല്‍കേണ്ടതാണ്. പ്രത്യേകിച്ച് പ്രായം എന്നതിനെ മറികടക്കുന്നതിന് വേണ്ടി പലരും ശ്രമിക്കുമ്പോള്‍ സ്ത്രീകളില്‍ വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. ഡൈ ചെയ്തത് കൊണ്ട് മാത്രം സ്ഥിരമായി മുടിയുടെ നര മാറ്റാന്‍ സാധിക്കില്ല. അതിന് വേണ്ടി മറ്റ് ചില കാര്യങ്ങള്‍ കൂടി നമ്മുടെ ദൈനംദിന ജീവിതത്തില്‍ ചെയ്യേണ്ടതായി വരുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഷാമ്പൂ ഉപയോഗിക്കുന്നവര്‍
പ്രായം കേശസംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ഒരു വെല്ലുവിളിയല്ല. അതുകൊണ്ട് തന്നെ ഷാമ്പൂ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ മുടിയുടെ ആരോഗ്യത്തെ ഒരു തരത്തിലും നശിപ്പിക്കുന്ന തരത്തിലുള്ള ഷാമ്പൂ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും ഷാമ്പൂ തിരഞ്ഞെടുക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. എപ്പോഴും SLS-രഹിത ഷാംപൂ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ള മുടിയാണെങ്കില്‍ അതീവശ്രദ്ധ വേണം.
നല്ല കണ്ടീഷണര്‍ ഉപയോഗിക്കുക
ഷാംപൂവിന് ശേഷം നിര്‍ബന്ധമായും കണ്ടീഷണര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ഏഴ് മിനിറ്റെങ്കിലും കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇത് മുടിയുടെ വേരുകള്‍ക്ക് നല്ല ബലവും സംരക്ഷണവും കോട്ടിംങും നല്കുന്നു. നരച്ച മുടി വരണ്ടതും ഞെരുക്കമുള്ളതുമായി തോന്നുന്നതിനാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കണ്ടീഷണര്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ജലാംശം നല്കുന്ന ഹെയര്‍ മാസ്കും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.

ഒരു സെറം തിരഞ്ഞെടുക്കുക
നിങ്ങള്‍ക്ക് ഹീറ്റ് സ്റ്റൈലിംഗ് ഇഷ്ടമാണെങ്കില്‍ ചൂടില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്ന ഒരു സെറം ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. എന്നാല്‍ സിലിക്കണ്‍ അടങ്ങിയ സെറം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കാം. ഇത് അകാല നരയെ പ്രതിരോധിക്കുന്നതിനും അതോടൊപ്പം മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. ചൂടില്‍ നിന്നു വിയര്‍പ്പില്‍ നിന്നും മുടി സംരക്ഷിക്കുകയും ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നതിന് ഈ സെറം സഹായിക്കും.
എണ്ണ ഉപയോഗിക്കാം
പ്രായമായി ഇനി എണ്ണയൊന്നും വേണ്ട എന്ന് കരുതുന്നവരാണെങ്കില്‍ അവരില്‍ മുടി കൊഴിച്ചിലും നരയും വിട്ടുമാറാതെ നില്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ മുടിയുടെ നരയും പ്രശ്നങ്ങളും അനാരോഗ്യവും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. വെളിച്ചെണ്ണയാണ് സ്ഥിരമായി ഉപയോഗിക്കേണ്ടത്. ഇത് സ്ഥിരമായി ഉപയോഗിക്കുമെങ്കിലും മുടി കഴുകുമ്പോള്‍ എണ്ണമയം പൂര്‍ണമായും കഴുകിക്കളയുന്നതിന് ശ്രദ്ധിക്കാം.

കാച്ചിയ എണ്ണ
പലപ്പോഴും കാച്ചിയ എണ്ണയെ പലരും മറക്കുന്നു. എളുപ്പത്തില്‍ പലരും എണ്ണ തേക്കാതേയും അല്ലെങ്കില്‍ വിപണിയില്‍ ഇന്ന് സജീവമായ എണ്ണ ഉപയോഗിച്ചും മുടി പരിപാലിക്കുന്നു. എന്നാല്‍ കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഏത് പ്രായത്തിലും നല്ല കറു കറുത്ത മുടി ലഭിക്കുന്നതിനുള്ള ഒരു കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി നെല്ലിക്ക, ചെമ്പരത്തി, ഉലുവ, കറ്റാര്‍വാഴ എന്നിവ വെളിച്ചെണ്ണയില്‍ കാച്ചി എണ്ണയായി ഉപയോഗിക്കാം.



Click it and Unblock the Notifications












