Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മുടി കളര്‍ ചെയ്തോ, സ്ട്രെയിറ്റന്‍ ചെയ്തോ; റിസള്‍ട്ട് കൂടുതല്‍ കാലം മായാതെ നില്ക്കാന്
മുടിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നറിഞ്ഞിട്ടും പലരും പല വിധത്തിലുള്ള കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ മുടിയില്‍ ചെയ്യുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും എന്നത് ചെയ്യുന്നവര്‍ തന്നെ പറയുന്നു. പലപ്പോഴും ഇത്തരം കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ മുടി പൊട്ടുന്നതിനും വരണ്ടതുമാക്കുന്നതിനും അതുപോലെ തന്നെ മുടി കൊഴിച്ചിലിനും കാരണമാവുന്നു. എന്നാല്‍ ഇത്തരം പാര്‍ശ്വഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ട്രീറ്റ്മെന്റിന് ശേഷം മുടിയുടെ നല്ലതുപോലെ പരിപാലിക്കാന്‍ കഴിഞ്ഞാല്‍ മതി. ഇത് മുടിയുടെ ആരോഗ്യവും നമ്മള് ചെയ്ത ട്രീറ്റ്മെന്റിന്റെ ഫലവും അതുപോലെ തന്നെ നിലനിര്‍ത്തുന്നു.

നിങ്ങള്‍ മുടിയില്‍ ഇത്തരം ഹെയര്‍ ട്രീറ്റ്മെന്റുകള്‍ നടത്തിയതിന് ശേഷം പിന്തുടരേണ്ട മുടി സംരക്ഷണ പൊടിക്കൈകള്‍ ഉണ്ട്. ഇവ കൃത്യമായി പിന്തുടര്ന്നാല് മുടിയുടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിച്ചെടുക്കാവുന്നതാണ്. മുടി ചികിത്സയ്ക്കിടെ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന് നമുക്കറിയാം. അത് സ്റ്റൈല്‍ നല്‍കുമെങ്കിലും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും അവ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. എന്നാല്‍ ഇത്തരം ദോഷഫലങ്ങളെ നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. അതിനാല്‍, മുടിയില്‍ നടത്തുന്ന ട്രീറ്റ്മെന്റിന് ശേഷം നിങ്ങള്‍ക്ക് പിന്തുടരാന് കഴിയുന്ന ചില പൊടിക്കൈകള്‍ നോക്കാം.
കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക

നിങ്ങള്‍ മുടിയില്‍ ട്രീറ്റ്മെന്റുകള്‍ തനിയേ ആയാലും ബ്യൂട്ടിപാര്‍ലറില്‍ പോയി ആയാലും ചെയ്യുകയാണെങ്കില്‍ മുടിയുടെ ആരോഗ്യത്തിന് അനുയോജ്യമായ ഷാമ്പൂവും കണ്ടീഷണറും ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കൂടുതല്‍ കെമിക്കല്രഹിതമായ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം ഉപയോഗിക്കുന്ന ഷാമ്പൂവിലും അല്പം ശ്രദ്ധ വേണം. ഇതിനായി അനുയോജ്യമായ കണ്ടീഷണര്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഇടയ്ക്കിടെ മുടി ബ്ലീച്ച് ചെയ്യുകയോ ഡൈ ചെയ്യുകയോ ചെയ്യുന്നവര്‍ നിറം മങ്ങുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഷാമ്പൂ തിരഞ്ഞെടുക്കണം.
ഹീറ്റിങ് ഉപകരണങ്ങള്‍ ഒഴിവാക്കണം

പരമാവധി ഹീറ്റിംങ് ഉപകരണങ്ങള്‍ ഒഴിവാക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലരും ഹെയര്‍ സ്ട്രൈറ്റനിംഗ്, സ്മൂത്തനിംഗ്, റീബോണ്ടിംഗ് തുടങ്ങിയ കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ തലമുടിയില്‍ കൂടുതല്‍ ചൂട് ഏല്ക്കുന്നു. ഇത് മുടി പൊട്ടുന്നതിലേക്ക് എത്തുന്നു. നിങ്ങളുടെ മുടി സ്വാഭാവികമായി ഉണങ്ങുന്നതിന് ശ്രദ്ധിക്കുക. ഹീറ്റിംങ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ കാലക്രമേണ ദോഷകരമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത് ഒഴിവാക്കുക

പലപ്പോഴും ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകള്‍ കഴിഞ്ഞവര്‍ പരമാവധി ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ സൂര്യപ്രകാശം, ഹെയര്‍ ഡ്രയര്‍, തുടങ്ങിയവയും അമിത ചൂട് ഏല്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് വേണ്ടിയുള്ള കാരണങ്ങളില്‍ ഒന്നാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത്. മുടി വരള്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്തരത്തിലുള്ള ചൂട് ഉപയോഗിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ഹെയര്‍മാസ്ക് ഉപയോഗിക്കുക

ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഹെയര്‍ മാസ്ക് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ആരോഗ്യകരമായ ഹെയര്‍മാസ്ക് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ഉപയോഗിക്കുന്ന ഹെയര്മാസ്കില് സെറം, കണ്ടീഷണര്‍ എന്നിവ ഉപയോഗിക്കേണ്ടതാണ്. ഏകദേശം 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാസ്ക് ഉപയോഗിക്കാവുന്നതാണ്. മുടിയുടെ പഴയ തിളക്കം വീണ്ടെടുക്കാന്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും രാത്രിയില്‍ മുടിയില്‍ എണ്ണ തേക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications

