Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
മിക്കവരും അവരവരുടെ മുഖത്തെ പരിപാലിക്കുകയും അഴുക്കും നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളും ഇല്ലാതാക്കാന്‍ എക്സ്ഫോളിയേറ്റര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മുടെ തലയോട്ടിക്കും ഈ എക്സ്ഫോളിയേഷന്‍ ആവശ്യമാണ്. നിങ്ങളുടെ തലയോട്ടിയില്‍ എണ്ണയും അഴുക്കും അടിഞ്ഞുകൂടുന്നത് താരനും മുടി കൊഴിച്ചിലിനും കാരണമാകും. അതിനാല്‍ മുടി നന്നായി പരിപാലിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില നല്ല എക്സ്ഫോളിയേറ്ററുകള്‍ കൂടി തലയോട്ടിയില്‍ പുരട്ടേണ്ടതുണ്ട്.
അതിനായി, വലിയ വില കൊടുത്ത് വിപണിയില്‍ നിന്ന് ഒന്നും വാങ്ങേണ്ടതില്ല. വീട്ടില്‍ തന്നെ ചില പ്രകൃതിദത്ത തലയോട്ടി സ്ക്രബുകള്‍ക്ക് നിങ്ങള്‍ക്ക് തയാറാക്കി ഉപയോഗിക്കാം. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിങ്ങളുടെ തലയോട്ടി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുമായി നിങ്ങളെ സഹായിക്കുന്ന ചില പ്രകൃതിദത്ത സ്ക്രബ്ബുകള്‍ ഇതാ.

ഓട്സ്
2 ടേബിള്‍സ്പൂണ്‍ തവിട്ട് പഞ്ചസാര, നന്നായി പൊടിച്ച ഓട്സ്, ഹെയര്‍ കണ്ടീഷണര്‍ എന്നിവ ഒരു ചെറിയ പാത്രത്തില്‍ മിക്സ് ചെയ്യുക. ഈ സ്ക്രബ് മിശ്രിതത്തിലേക്ക് 15 തുള്ളി അവശ്യ എണ്ണ ചേര്‍ക്കുക. ഇതില്‍ നിന്ന് കുറച്ച് ടേബിള്‍സ്പൂണ്‍ മിശ്രിതം എടുടുത്ത് നിങ്ങളുടെ വിരലുകള്‍ കൊണ്ട് വൃത്താകൃതിയിലുള്ള ചലനം ഉപയോഗിച്ച് തലയോട്ടി സ്ക്രബ് ചെയ്യുക. വളരെ കഠിനമായി തടവരുത്, മൃദുവായി തടവുക.
ബേക്കിംഗ് സോഡ, അവശ്യ എണ്ണ
1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, 3 ടേബിള്‍സ്പൂണ്‍ കണ്ടീഷണര്‍, 3 തുള്ളി അവശ്യ എണ്ണ എന്നിവ യോജിപ്പിക്കുക. പെപ്പര്‍മിന്റ്, ടീ ട്രീ, ലാവെന്‍ഡര്‍, വിറ്റാമിന്‍ ഇ എന്നിവയെല്ലാം തലയോട്ടിക്ക് നല്ല അവശ്യ എണ്ണകളാണ്. നനഞ്ഞ മുടിയില്‍ ഈ മിശ്രിതം പുരട്ടുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ ഒന്നോ രണ്ടോ മിനിറ്റ് സ്ക്രബ് ചെയ്യുക. തലയോട്ടിയിലെ വരണ്ടതോ ചൊറിച്ചിലോ ഉള്ള ഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുക. ശേഷം നിങ്ങളുടെ മുടിയില്‍ നിന്ന് ഈ മിശ്രിതം കഴുകിക്കളയുക. അവസാനമായി നിങ്ങളുടെ മുടിയും തലയോട്ടിയും ഷാംപൂ ചെയ്യുക, തുടര്‍ന്ന് പതിവുപോലെ കണ്ടീഷന്‍ ചെയ്യുക.
ചോളപ്പൊടി
ഷാംപൂവും ചോളപ്പൊടിയും തുല്യ ഭാഗങ്ങളില്‍ മിക്സ് ചെയ്യുക, തുടര്‍ന്ന് കുറച്ച് തുള്ളി പെപ്പര്‍മിന്റ് ഓയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയോട്ടിയില്‍ കുറച്ച് മിനിറ്റ് സ്ക്രബ് ചെയ്യുക, കഴുകിക്കളയുക, മുടി പതിവുപോലെ കണ്ടീഷന്‍ ചെയ്യുക.
തേനും പഞ്ചസാരയും
4 ടേബിള്‍സ്പൂണ്‍ നന്നായി പൊടിച്ച തവിട്ട് പഞ്ചസാര, 2 ടേബിള്‍സ്പൂണ്‍ സിലിക്കണ്‍ ഫ്രീ കണ്ടീഷണര്‍, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ ഒരു പാത്രത്തില്‍ എടുക്കുക. അവ നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പ്രയോഗിക്കുക, 5 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകുക. വരണ്ടതും പ്രകോപിതവുമായ തലയോട്ടിയില്‍ ഈ സ്ക്രബ് വളരെ ഫലപ്രദമാണ്.
ജൊജോബ ഓയിലും പഞ്ചസാരയും
2 ടേബിള്‍സ്പൂണ്‍ ജോജോബയും 2 ടേബിള്‍സ്പൂണ്‍ തവിട്ട് പഞ്ചസാരയും ഒരു ചെറിയ പാത്രത്തില്‍ മിക്സ് ചെയ്യുക. 3 തുള്ളി അവശ്യ എണ്ണയും പെപ്പര്‍മിന്റ് എണ്ണയും ചേര്‍ക്കുക. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ ഈ ചേരുവകള്‍ മിക്സ് ചെയ്യുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. മൃദുവായി വൃത്താകൃതിയിലുള്ള ചലനത്തോടെ അഞ്ച് മിനിറ്റ് നേരം തടവുക. അല്പനേരം കഴിഞ്ഞ് മുടിയില്‍ നിന്ന് ഈ മിശ്രിതം കഴുകിക്കളഞ്ഞ് ഷാംപൂ ചെയ്ത് പതിവുപോലെ കണ്ടീഷന്‍ ചെയ്യുക.
വെളിച്ചെണ്ണയും ബേക്കിംഗ് സോഡ സ്ക്രബും
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡയും യോജിപ്പിച്ച് തലയില്‍ നന്നായി മസാജ് ചെയ്യുക. 5 മിനിറ്റ് കഴിഞ്ഞ് നിങ്ങളുടെ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
ഓട്സ്, ഒലിവ് ഓയില്‍ സ്ക്രബ്
ഇതൊരു മികച്ച സ്ക്രബ് ആണ്. 2 ടേബിള്‍സ്പൂണ്‍ ഓട്സ് പൊടിച്ചത് 1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലില്‍ മിക്സ് ചെയ്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക. 5 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക, കണ്ടീഷണര്‍ ഉപയോഗിക്കുക.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളിച്ചെണ്ണ, തേന്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നിങ്ങളുടെ മുടിക്ക് മികച്ച ഫലങ്ങള്‍ നല്കുന്നു. ഇത് തലയോട്ടിയിലെ ഫംഗസിനെ നശിപ്പിക്കുക മാത്രമല്ല മുടികൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയും തേനും നിങ്ങളുടെ തലയോട്ടിയില്‍ ജലാംശം നല്കുന്നു. ഉപ്പ് എക്സ്ഫോളിയേറ്റ് ചെയ്യുന്നതിനും എല്ലാ അഴുക്കും വലിച്ചെടുക്കുന്നതിനും സഹായിക്കുന്നു. ഇവ ഒരുമിച്ച് നിങ്ങളുടെ തലയോട്ടിയിലെ വിഷാംശം ഇല്ലാതാക്കുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
തയാറാക്കുന്ന വിധം
1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും വെളിച്ചെണ്ണയും എടുക്കുക. അവ നന്നായി ഇളക്കുക. ഇതിലേക്ക് മ്മ കപ്പ് ഉപ്പും 1 ടീസ്പൂണ്‍ തേനും ചേര്‍ത്ത് വീണ്ടും ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ നനഞ്ഞ തലയോട്ടിയില്‍ മൃദുവായി പുരട്ടുക. സ്ക്രബ് മസാജ് ചെയ്യുക, ഏകദേശം 10-15 മിനിറ്റ് തലയില്‍ വിടുക. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഷാംപൂ ഉപയോഗിച്ച് മുടി പതിവുപോലെ കണ്ടീഷന്‍ ചെയ്യുക.
നാരങ്ങ, ഉപ്പ്, ഒലിവ് ഓയില്‍ സ്ക്രബ്
നിങ്ങള്‍ക്ക് എണ്ണമയമുള്ള തലയോട്ടിയുണ്ടെങ്കില്‍ നാരങ്ങ നീര് ഒരു മികച്ച എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കുന്നു.. ഇത് നിങ്ങളുടെ തലയോട്ടിയിലെ അഴുക്ക്, മൃതകോശങ്ങള്‍ എന്നിവയെല്ലാം നല്ലരീതിയില്‍ നീക്കുന്നു. സെബം അയവുള്ളതാക്കാനും ഇത് സഹായിക്കുന്നു. എ, ഇ തുടങ്ങിയ നിരവധി വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് ഒലിവ് ഓയില്‍. ഇത് നിങ്ങളുടെ തലയോട്ടിയുടെയും മുടിയുടെയും പോഷണത്തിന് സഹായിക്കുന്നു.
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ നാരങ്ങ, ഒലിവ് ഓയില്‍, ഉപ്പ് എന്നിവ തുല്യ അളവില്‍ എടുക്കുക. ഇവ ഒരുമിച്ച് മിക്സ് ചെയ്യുക. ഈ മിശ്രിതം നനഞ്ഞ തലയോട്ടിയില്‍ ഏകദേശം 5 മിനിറ്റ് നേരം മസ്സാജ് ചെയ്യുക. ശേഷം സ്ക്രബ് കഴുകിക്കളഞ്ഞ് നിങ്ങളുടെ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് ഫോളോ-അപ്പ് ചെയ്യുക.



Click it and Unblock the Notifications