Latest Updates
-
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മുടിയില്‍ നിന്ന് മുഖത്തേയ്ക്ക് ഒലിച്ചിറങ്ങുന്ന എണ്ണ ഇനിയില്ല: പരിഹാരം ഭക്ഷണത്തില്‍
പലപ്പോഴും എണ്ണമയമുള്ള മുടി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മൊത്തത്തില്‍ ഇല്ലാതാക്കുന്നു. മാത്രമല്ല മുടിയുടെ ഭംഗിയെ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന് പരിഹാരം കാണാന്‍ വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍. പലപ്പോഴും തലയോട്ടിയില്‍ സെബം ഉത്പാദിപ്പിക്കപ്പെടുന്നതാണ് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. ഇത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ അനിവാര്യമാണ്. എന്നാല്‍ അധികമുള്ള സെബം പലപ്പോഴും മുടിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും അമിത എണ്ണമയത്തിനും കാരണമാകും.
ഇത് മുടിയുടെ ആരോഗ്യം, ജനിതക ശാസ്ത്രം, ഭക്ഷണം, നിങ്ങളുടെ സമ്മര്‍ദ്ദം എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യത്തോടെ കാണേണ്ടതാണ്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ എണ്ണമയമുള്ള മുടിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

തലയോട്ടിയുടെ ആരോഗ്യം
പലപ്പോഴും ആരോഗ്യകരമായ തലയോട്ടിയാണ് മുടിയുടേയും മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും പ്രധാന ഉറവിടം. എന്നാല്‍ എണ്ണമയമുള്ള മുടി നിയന്ത്രിക്കുന്നതിന് ആരോഗ്യമുള്ള തലയോട്ടി വളരെ പ്രധാനമാണ്. പതിവായി വൃത്തിയാക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല അധിക എണ്ണയും അഴുക്കും നീക്കംചെയ്യാന്‍ ഇത് സഹായിക്കുന്നു. ശരിയായ ഷാംപൂ ഉപയോഗിക്കുന്നത് അത്യാവശ്യമാണ്. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന സാലിസിലിക് ആസിഡ് അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ പോലുള്ള ചേരുവകളുള്ള ഷാമ്പൂ നോക്കി വാങ്ങുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ എണ്ണമയമുള്ള മുടി പ്രതിരോധിക്കാന്‍ സാധിക്കും.
ഭക്ഷണക്രമവും ജീവിതശൈലിയും
തലയോട്ടിയുടെ ആരോഗ്യത്തില്‍ ഭക്ഷണക്രമം ഒരു പ്രധാന പങ്കു വഹിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതിനായി പരമാവധി ശ്രദ്ധിക്കണം. കൂടാതെ ആരോഗ്യമുള്ള മുടിയെ പിന്തുണയ്ക്കുന്നതിനായി കഴിക്കേണ്ട ഭക്ഷണങ്ങളും പ്രധാനപ്പെട്ടതാണ്. സ്ട്രെസ് സെബം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ സ്ട്രെസ് മാനേജ്മെന്റും പ്രധാനമാണ്. ചിട്ടയായ വ്യായാമവും റിലാക്സേഷന് ടെക്നിക്കുകളും ചെയ്യുന്നത് വഴി സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. ഇത് വഴി എണ്ണമയമുള്ള മുടിയെ പ്രതിരോധിക്കാന്‍ സാധിക്കും.
ജനിതക ഘടകങ്ങള്‍
നിങ്ങളുടെ തലയോട്ടി ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ അളവില്‍ ജനിതകശാസ്ത്രത്തിന് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. കാരണം നിങ്ങളുടെ കുടുംബത്തില്‍ എണ്ണമയമുള്ള മുടിയുള്ള വ്യക്തിയുണ്ടെങ്കില്‍ പാരമ്പര്യമായി നിങ്ങള്‍ക്കും ഇത്തരത്തില്‍ സംഭവിക്കാം. അതുകൊണ്ട് തന്നെ നിങ്ങളുടെ തലയോട്ടിയില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പതിവായി കഴുകുന്നതും കൃത്യമായ കേശസംരക്ഷണ ഉത്പ്പന്നങ്ങള്‍ പയോഗിക്കുന്നതും ഈ അവസ്ഥയെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതാണ്.
ശരിയായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക
എണ്ണമയമുള്ള മുടിയുള്ളവര്‍ക്ക് ശരിയായ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാന കാര്യം. മാത്രമല്ല കണ്ടീഷണര്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഭാരം കുറഞ്ഞ കണ്ടീഷണറുകള്‍ തിരഞ്ഞെടുക്കുക, മുടിക്ക് ഭാരം കുറയ്ക്കാന്‍ കഴിയുന്ന ഹെവി സ്റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ മുടി കഴുകുമ്പോള്‍ അധിക എണ്ണ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന തരത്തിലുള്ള ഡ്രൈ ഷാംപൂ ഉപയോഗിക്കുക. ഈ ഘടകങ്ങള്‍ മനസ്സിലാക്കുന്നത് വഴി തലയോട്ടിയിലെ ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്താവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
