Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മുടി നശിക്കും, കൊഴിഞ്ഞ് കഷണ്ടിയാകും; ഈ ദൈനംദിന തെറ്റുകള്‍ ശ്രദ്ധിക്കണം
ഇന്നത്തെ കാലത്ത് മുടി കൊഴിച്ചിലും പൊട്ടലും വളരെ സാധാരണമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. സാധാരണയായി ഒരാള്‍ക്ക് ദിവസവും 50 മുതല്‍ 100 വരെ രോമങ്ങള്‍ കൊഴിയുന്നത് സാധാരണമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ അതില്‍ കൂടുതലായാല്‍ ചികിത്സ ആവശ്യമാണ്. മോശം ജീവിതശൈലി, സമ്മര്‍ദ്ദം അല്ലെങ്കില്‍ ഭക്ഷണ ശീലങ്ങള്‍ എന്നിവ കൂടാതെ മറ്റ് പല കാരണങ്ങള്‍ കാരണം മുടി കൊഴിച്ചില്‍ സംഭവിക്കുന്നു. ഇതിനെല്ലാം പുറമെ, ദൈനംദിന ജീവിതത്തില്‍ മുടിയെ ബാധിക്കുന്ന ചില തെറ്റുകളും പലരും ചെയ്യുന്നു. ഇതുമൂലം മുടി ദുര്‍ബലമാവുകയും പിന്നീട് പൊട്ടുകയും ചെയ്യും. നിങ്ങളുടെ മുടിയ നശിപ്പിക്കുന്ന അത്തരം ചില തെറ്റുകള്‍ ഇതാ.

മലിനീകരണം
മുടിയുടെ പ്രശ്നങ്ങള്‍ക്ക് മൂലകാരണങ്ങളിലൊന്നാണ് പരിസ്ഥിതി മലിനീകരണം. പ്രത്യേകിച്ച് നിങ്ങള്‍ ഒരു മെട്രോപൊളിറ്റന്‍ നഗരത്തിലാണ് ജീവിക്കുന്നതെങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക. പുകയും മലിനീകരണവും നിങ്ങളുടെ മുടിയിലും തലയോട്ടിയിലും വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടാക്കുന്നു. മലിനീകരണ തോത് 3 മുതല്‍ 5 മടങ്ങ് വരെ കൂടുന്ന ദീപാവലി പോലുള്ള ഉത്സവങ്ങ ദിവസങ്ങളില്‍ നിങ്ങള്‍ പതിവായി മുടി കഴുകുക. പരിസര മലിനീകരണം കൂടുതലായ സ്ഥലത്ത് നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മുടി സംരക്ഷിക്കാനായി മുന്‍കരുതലുകള്‍ ഉപയോഗിക്കുക.
അമിതമായി മുടി കഴുകുന്നത്
മുടി സംരക്ഷണത്തിനായി പതിവായി മുടി കഴുകേണ്ടത് പ്രധാനമാണെങ്കിലും, നിങ്ങളുടെ മുടി അധികമായി കഴുകരുത്. അമിതമായി മുടി കഴുകുന്നത്, തലയോട്ടിയിലെ സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യുകയും മുടി വരളുന്നതിനും പൊട്ടുന്നതിനും കാരണമാവുകയും ചെയ്യുന്നു. മുടി കഴുകാനായി ആഴ്ചയില്‍ മൂന്ന് തവണ വീര്യം കുറഞ്ഞതും എന്നാല്‍ ഫലപ്രദവുമായ ഷാംപൂ ഉപയോഗിക്കുക. ഇത് നിങ്ങളുടെ മുടിയെ ദിവസേനയുള്ള പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കും.
ശൈത്യകാലം
ശൈത്യകാലം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ സീസണിലെ തണുത്ത കാറ്റും വരണ്ട കാലാവസ്ഥയും നിങ്ങളുടെ മുടിക്ക് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. താപനിലയിലെ നിരന്തരമായ മാറ്റം കാരണം നിങ്ങളുടെ മുടിയിലെ ഈര്‍പ്പം നഷ്ടപ്പെടുന്നു. ഇത് നിങ്ങളുടെ മുടിക്ക് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ വരുത്തുന്നു.
മുടി ഹീറ്റ് ചെയ്യുന്നത്
പലരും മുടി ഉണക്കാനായി മുടി ഹീറ്റ് ചെയ്യുന്നു. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല. മുടിക്ക് സ്റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അല്പമൊന്നു ശ്രദ്ധിക്കുക. കാരണം ഇത്തരം ഉപകരണങ്ങള്‍ നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ മുടി കാലക്രമേണ ദുര്‍ബലവും പരുക്കനുമായി മാറും.
വെള്ളത്തിലെ മാറ്റം
വെള്ളത്തിലെ മാറ്റവും നിങ്ങളുടെ മുടിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നതിന് ഒരു കാരണമാണ്. മൃദുവായ വെള്ളത്തെ അപേക്ഷിച്ച് കഠിന ജലത്തില്‍ ഉയര്‍ന്ന അളവില്‍ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ കൂടുതലാണ്. ഹാര്‍ഡ് വാട്ടര്‍ നിങ്ങളുടെ മുടിയില്‍ ഒരു അധിക കവറിംഗ് വരുത്തുകയും ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് തടസം വരുത്തുകയും ചെയ്യും. സ്വാഭാവികമായി ഈര്‍പ്പം ലഭിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ മുടി നിര്‍ജീവമായി കാണപ്പെടുന്നു.
ചില മരുന്നുകളുടെ ഉപയോഗം
നിങ്ങളുടെ മുടി പ്രശ്നങ്ങള്‍ക്കുള്ള മറ്റൊരു കാരണമാണ് മരുന്നുകളുടെ ഉപയോഗം. ചില മരുന്നുകള്‍ മുടികൊഴിച്ചിലിന് കാരണമാകുന്നു. അത്തരം ചില മരുന്നുകള്‍ ശരീരത്തിലെ അതിവേഗം വളരുന്ന കോശങ്ങളെ ലക്ഷ്യമിടുന്നു. അതില്‍ രോമകോശങ്ങളും ഉള്‍പ്പെടുന്നു. ആന്റീഡിപ്രസന്റുകള്‍, ആന്റിഓകോഗുലന്റുകള്‍, ഹോര്‍മോണുകള്‍, ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ ചിലപ്പോള്‍ നിങ്ങളുടെ മുടിയെ ദോഷകരമായി ബാധിക്കും.
അമിതമായ സൂര്യപ്രകാശം
അമിതമായ സൂര്യപ്രകാശം നിങ്ങളില്‍ മുടി വരള്‍ച്ചയ്ക്ക് കാരണമാകും. മനുഷ്യന്റെ മുടിയില്‍ സൂര്യപ്രകാശം ഫോട്ടോ-ഡീഗ്രേഡേഷന് കാരണമാകുന്നു. കൂടാതെ, അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ ഭൗതിക സവിശേഷതകളെയും രാസഘടനയെയും മാറ്റുന്നു. ഇത് പ്രോട്ടീന്‍ ശോഷണം, കെരാറ്റിന്‍ പ്രശ്നം, ട്രിപ്റ്റോഫാന്‍ നശീകരണം, മുടി പൊട്ടല്‍, മുഷിഞ്ഞ മുടി, മുടി വരള്‍ച്ച എന്നിവയ്ക്ക് കാരണമാകുന്നു.
കുറഞ്ഞ പ്രോട്ടീന്‍ ഉപഭോഗം
മുടി, കൊളാജന്‍, കോശങ്ങള്‍ മുതലായവയുടെ ബില്‍ഡിംഗ് ബ്ലോക്കുകളാണ് പ്രോട്ടീന്‍ അല്ലെങ്കില്‍ അമിനോ ആസിഡുകള്‍. ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണെങ്കില്‍, ശരീരം ഉടന്‍ തന്നെ മുടി വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. അതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണക്രമം ശീലിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക.
മോശം മുടി സംരക്ഷണ ഉത്പന്നങ്ങള്‍
ഗുണനിലവാരം കുറഞ്ഞ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മുടി പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടിയില്‍ വളരെ മോശമായ ഫലങ്ങള്‍ ഉണ്ടാക്കും. അത്തരം ഉല്‍പ്പന്നങ്ങള്‍ വിലകുറഞ്ഞ ഗുണനിലവാരമില്ലാത്ത മെറ്റീരിയലിലാണ് നിര്‍മ്മിക്കുന്നത., ഇത് മുടിയെ കൂടുതല്‍ നശിപ്പിക്കുകയും മുടിയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications