Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
5 എണ്ണകളില്‍ ഏറ്റവും കേമം ഇതാണ്: മുടി മുട്ടറ്റം തട്ടും ഉറപ്പ്, ആഴ്ചയില്‍ രണ്ട് തവണ ഉപയോഗം
മുടി വളര്‍ച്ച പലപ്പോഴും പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. മുടി വളരുന്നതിന് വേണ്ടി എന്ത് ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നത് എല്ലാ ദിവസവും എന്ന പോലെ പലരും ആഗ്രഹിക്കുന്നതാണ്. മുടി വളരുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. എത്രയൊക്കെ ശ്രമിച്ചിട്ടും മുടിയുടെ ആരോഗ്യം പ്രശ്നത്തിലാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും എണ്ണ തേക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന്റെ അടിസ്ഥാന തത്വം.
എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ എണ്ണ തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം മികച്ചതാക്കുന്നു. രാത്രി മുഴുവന്‍ തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ചില എണ്ണകള്‍ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മുടിക്ക് ശക്തമായ ഗുണങ്ങള്‍ നല്കുന്ന ചില എണ്ണകള്‍ ഉണ്ട്. വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നി അടങ്ങിയ എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. ഏതൊക്കെ എണ്ണകളാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എപ്പോഴും വെളിച്ചെണ്ണ. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും മുടിയുടെ വേരുകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയും അത് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ നഷ്ടം കുറയ്ക്കുകയും മുടിയുടെ പൊട്ടലിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എണ്ണ അല്പം ചൂടാക്കി ഇത് തലയോട്ടിയില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇത് തലയില്‍ വെച്ചതിന് ശേഷം നമുക്ക് ഇത് കഴുകിക്കളയാവുന്നതാണ്.
ആവണക്കെണ്ണ
റിസിനോലെയിക് ആസിഡും അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയതാണ് ആവണക്കെണ്ണ. ഇത് മുടിയുടെ ആരോഗ്യത്തിനും മുടി വളര്‍ച്ചക്കും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് വഴി മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു. ആവണക്കെണ്ണ സ്ഥിരമായി തേക്കുന്നത് വഴി അത് മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആവണക്കെണ്ണ ഉപയോഗിക്കുമ്പോള്‍ അത് അല്പം വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയിലും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് രാത്രി തലയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്.
നെല്ലിക്ക എണ്ണ
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് നെല്ലിക്കയെണ്ണ. ഇതിലുള്ള വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും തന്നെയാണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് മുടിയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. കൂടാതെ മുടിയുടെ കരുത്തിനും വളരെയധികം സഹായിക്കുന്നു. നെല്ലിക്കയെണ്ണ തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് രാത്രി മുഴുവന്‍ തലയില്‍ വെക്കുക. ഇത് മികച്ച ഫലങ്ങള്‍ നല്‍കുന്നതിനായി രാവിലെ എഴുന്നേറ്റ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
ഒലിവ് ഓയില്‍
മുടിയുടെ ആരോഗ്യത്തിന് ഒലീവ് ഓയില്‍ വളരെയധികം സഹായിക്കുന്നതാണ്. അതിലുള്ള ആന്റിഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും തന്നെയാണ് മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കുന്നത്. ഇത് മുടിയെ ആഴത്തില്‍ കണ്ടീഷന്‍ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നു. ചൂടുള്ള ഒലീവ് ഓയില്‍ നിങ്ങളുടെ തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. രാവിലെ നേരിയ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്.
സവാള എണ്ണ
മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് സവാള എണ്ണ. ഇത് മുടി വളര്‍ച്ചയ്ക്ക ഏറ്റവും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള സള്‍ഫര്‍ ആണ് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നത്. മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും താരന് പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. ഇത് രാവിലെ എഴുന്നേറ്റ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
