Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മുടിയില്‍ എണ്ണ തേക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
മുടിയില്‍ എണ്ണ തേക്കുന്നത് നല്ലൊരു കേശസംരക്ഷണ ശീലമാണ്. പണ്ടുകാലങ്ങളില്‍ മുടിയില്‍ എന്നും എണ്ണ തേക്കുകയെന്നത് ആളുകളുടെ ശീലമായിരുന്നു. ആ ശീലം തലമുറകളിലൂടെ നമുക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. നിത്യവും എണ്ണ തേക്കുന്നത് ഇന്നും ഒരു ശീലമായിട്ടുള്ള ആളുകളുണ്ട്. അതേസമയം മുടിയില്‍ അല്‍പ്പം പോലും എണ്ണയിടാത്ത ആളുകളും ഉണ്ട്. ചിലര്‍ വല്ലപ്പോഴും മാത്രമേ മുടിയില്‍ എണ്ണ തേക്കൂ. തേച്ച് കുറച്ച് കഴിഞ്ഞാല്‍ ഷാംപൂ ഇട്ട് എണ്ണ മുടിയില്‍ നിന്ന് കഴുകി കളയുകയും ചെയ്യും.

മുടിയില്‍ എണ്ണ തേക്കുന്നതുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും ആളുകള്‍ക്കുണ്ട്. അതില്‍ ചിലതെല്ലാം ശരിയും ചിലതെല്ലാം തെറ്റുമാണ്. മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മരുന്നുകള്‍ ചേര്‍ത്ത് കാച്ചിയ എണ്ണയോ വെളിച്ചെണ്ണയോ മറ്റ് എണ്ണകളോ മുടിയിലും തലയോട്ടിയിലുമായി പുരട്ടുന്നതിലൂടെ മുടിയിലെ ഈര്‍പ്പം നിലനില്ക്കുകയും പോഷണം ലഭിക്കുകയും മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും. കൃത്യമായി മുടിയില്‍ എണ്ണതേച്ച് മസാജ് ചെയ്യുന്നത് മുടിയുടെ പ്രശ്നങ്ങള്‍ കുറയ്ക്കാനും മുടിവളര്‍ച്ച കൂട്ടാനും സഹായിക്കും. പക്ഷേ ശരിയായ രീതിയില്‍ എണ്ണ തേച്ചെങ്കില് മാത്രമേ അതിന്റെ ഗുണഫലങ്ങള്‍ മുടിയിലുണ്ടാകൂ.
മുടിയില്‍ എണ്ണ തേക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങള്‍ നോക്കാം.
എണ്ണയിലെ ചേരുവകള്‍ അറിയുക, യോജിച്ചവ തിരഞ്ഞെടുക്കുക
മുടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുന്നതിന് മുമ്പായി മുടി ഏതുതരമാണെന്നും അതിന് ഏത് തരത്തിലുള്ള എണ്ണയാണ് വേണ്ടതെന്നും എത്ര ഇടവേളകളിലാണ് എണ്ണ തേക്കേണ്ടതെന്നും മനസ്സിലാക്കണം. എല്ലാവര്ക്കും അനുയോജ്യമായ ഒരു എണ്ണ ഉണ്ടാകില്ല. ഓരോരുത്തരുടെ മുടിക്കും വ്യത്യസ്ത ചേരുവകളും വ്യത്യസ്ത തരത്തിലുള്ളതുമായ എണ്ണകളാണ് ആവശ്യം. ഉദാഹരണത്തിന് താരന് ഉള്ളവര്‍ താരനെതിരെ പ്രവര്‍ത്തിക്കുന്ന ചേരുവ ഉള്ള എണ്ണ തിരഞ്ഞെടുക്കുക, മുടി നീളണമെന്ന് ആഗ്രഹിക്കുന്നവര്‍ അതിനുള്ള ചേരുവയുള്ള എണ്ണ തിരഞ്ഞെടുക്കുക. ഇങ്ങനെ എണ്ണ ഉപയോഗിക്കുന്നതിന് മുമ്പായി അതിലുള്ള ചേരുവകളെ കുറിച്ചും അത് നിങ്ങളുടെ മുടിക്ക് അനുയോജ്യമാണോ എന്നും അന്വേഷിക്കുക.
മുടി കഴുകുന്നതിന് മുമ്പായി എണ്ണ തേക്കുക
മിക്കവരും മുടി കഴുകുന്നതിന് മുമ്പായി തന്നെയാണ് എണ്ണ തേക്കാറ്. ഷാംപൂ ഇട്ട് മുടി കഴുകുമ്പോഴെല്ലാം എണ്ണ തേക്കുന്നത് നല്ലതാണ്. കാരണം ഷാംപൂ മുടി വരണ്ടും ജട പിടിച്ചത് പോലെയാകാനും കാരണമാകുന്നു. എന്നാല്‍ എണ്ണ തേച്ചിട്ട് ഷാംപൂ ഇട്ട് കഴുകുമ്പോള്‍ മുടി വൃത്തിയാകുകയും ആവശ്യമുള്ള പോഷണങ്ങള്‍ മുടിക്ക് ലഭിക്കുകയും ജട പിടിക്കാതെയും കെട്ട് പിടിക്കാതെയും ഇരിക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുക. അതേസമയം സ്വാഭാവികമായി എണ്ണമയം കൂടിയ മുടിയാണെങ്കില്‍ ആഴ്ചയില്‍ ഒരു തവണയായി എണ്ണ തേക്കല്‍ ചുരുക്കാം.
അധികനേരം എണ്ണ മുടിയില്‍ വെക്കരുത്
ചിലയാളുകള്‍ മുടിയില്‍ എണ്ണ തേച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തല കഴുകുക. ഇത് തെറ്റാണ്. കാരണം കൂടുതല്‍ നേരം തലയോട്ടിയിലും മുടിയിലും എണ്ണ ഇരുന്നാല്‍ അത് പൊടിയും അഴുക്കും തലയിലേക്ക് ആകര്‍ഷിക്കും. ഹെയര്‍ ഓയില്‍ മസാജിന് ശേഷം 30 മിനിട്ട് മുതല്‍ നാല് മണിക്കൂര്‍ വരെ എണ്ണ മുടിയില്‍ വെക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇനി രാത്രി തലയില്‍ എണ്ണ തേച്ച് രാവിലെ കഴുകുന്നവരാണെങ്കില്‍, എഴുന്നേറ്റാല്‍ ഏറ്റവുമാദ്യം മുടിയിലെ എണ്ണ കഴുകിക്കളയാന്‍ ശ്രദ്ധിക്കുക. എണ്ണ തേച്ചതിന് ശേഷം യാത്രകള്‍ ഒഴിവാക്കുക, കാരണം മുടിയില്‍ പൊടിയും അഴുക്കും പറ്റാന്‍ കാരണമാകും.
ആവശ്യത്തിന് മാത്രം എണ്ണയെടുക്കുക
ചിലയാളുകള്‍ മുടിയുടെ വലുപ്പം മാനിക്കാതെ ഒരു പാത്രം എണ്ണ മുഴുവനായി മുടിയില്‍ തേക്കും. കുറേ എണ്ണ മുടിയില്‍ തേക്കുന്നതിലൂടെ അതില്‍ നിന്നും മുടിക്ക് കിട്ടുന്ന ഗുണം വര്‍ധിക്കുകയില്ല. പകരം ആവശ്യത്തിന് എണ്ണ എടുത്ത് ശരിയായ രീതിയില്‍ മസാജ് ചെയ്യുക. തലയോട്ടിയും മുടിയിലും മുഴുവനായി പുരളുന്ന വിധത്തിലാണ് എണ്ണ തേക്കേണ്ടത്. മുടിയില്‍ നിന്ന് എണ്ണ ഉറ്റുന്ന അവസ്ഥയാകരുത്. മാത്രമല്ല, എണ്ണ കൂടുതല്‍ തേച്ചാല്‍ അത് കഴുകി കളയാന്‍ കൂടുതല്‍ ഷാംപൂവും വേണ്ടിവരും. അത് മുടി വരണ്ടുണങ്ങാന്‍ കാരണമാകും. അതുകൊണ്ട് മുടിയുടെ വലുപ്പമനുസരിച്ച് ആവശ്യത്തിന് മാത്രം എണ്ണയിടുക. എണ്ണ തേക്കുന്നതിന് മുമ്പായി ചെറുതായി ചൂടാക്കുന്നത് നല്ലതാണ്.
എണ്ണ തേച്ചതിന് ശേഷം മുടി മുറുക്കി കെട്ടാതിരിക്കുക
എണ്ണ തേക്കുമ്പോള്‍ തലയിലെ ക്യൂട്ടിക്കിളുകള്‍ തുറക്കും. ഈ സാഹചര്യത്തില്‍ മുടി മുറുക്കി കെട്ടുകയും കൂടി ചെയ്താല്‍ സാധാരണയിലും കവിഞ്ഞ് മുടി പൊഴിയാന്‍ സാധ്യതയുണ്ട്. എണ്ണ തേച്ചയുടന്‍ മുടി ചീകിയാലും ഇത് സംഭവിക്കും. എണ്ണ തേച്ചതിന് ശേഷം തലയോട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
കെമിക്കലുകള്‍ ഇല്ലാത്ത എണ്ണ ഉപയോഗിക്കുക
മുടിക്ക് എപ്പോഴും പ്രകൃതിദത്ത ചേരുവകളാണ് ആവശ്യം. അതുകൊണ്ട് എണ്ണ പുറത്ത് നിന്ന് വാങ്ങുകയാണെങ്കില്‍ അതില്‍ പാരബെന്‍, സള്‍ഫേറ്റ്, മിനറല്‍ ഓയില്‍, മറ്റ് കെമിക്കലുകള്‍ എന്നിവ ഇല്ലെന്ന് ഉറപ്പാക്കുക.



Click it and Unblock the Notifications
